ഹുക്ക വാങ്ങി തന്നപ്പോൾ ആണ് എനിക്ക് ഇക്കയോട് ആദ്യം പ്രണയം തോന്നിയത്: വെളിപ്പെടുത്തി ഷംന കാസിം

2108

റിയാലിറ്റ് ഷോയിലൂടെ എത്തി മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. ഒരു അഭിനേത്രിയെന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം.

എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. മലയാള ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംന കാസിമിന് ആയിരുന്നില്ല.

Advertisements

മാസങ്ങൾക്ക് മുമ്പാണ് താരം വിവാഹിത ആയത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായിൽ വെച്ച് ആഘോഷപൂർവ്വമായാണ് വിവാഹം നടന്നത്.

Also Read
ഇച്ചിരി വൈകിയാണെങ്കിലും ബിഗ്‌ബോസിനുള്ളില്‍ വെച്ച് സുഹൃത്തുക്കള്‍ പറഞ്ഞ ആഗ്രഹം അങ്ങോട്ട് സാധിച്ചുകൊടുത്തു, വൈറലായി അഖിലിന്റെ പോസ്റ്റ്

അമ്മയാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് ഷംനയിപ്പോൾ. താൻ അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത നടി ഷംന കാസിം അടുത്തിടെയാണ് ഷംന കാസിം ആരാധകരെ അറിയിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ നടി ഈ സന്തോഷവാർത്ത അറിയിച്ചത്. വളരെ വലിയ ആഘോഷത്തോടെ ആണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്.

ആഘോഷപൂർവം നടിയുടെ ബേബി ഷവറും കഴിഞ്ഞ ദിവസം നടന്നിരുന്നു. വിവാഹ ശേഷം ദുബായിലും കേരളത്തിലും ആയാണ് ഷംന കാസിം ഇണ്ടായിരുന്നത്. ഗർഭിണിയായ ശേഷവും ഷോകളും മറ്റുമുള്ളതിനാൽ നടി ദുബായിൽ നിന്നും നാട്ടിൽ എത്താറുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഡെലിവറിക്കായി ദുബായിലേക്ക് ഷംന കാസിംപോയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് ഇതേക്കുറിച്ച് ഷംന സംസാരിച്ചത്. ഇനി കുറച്ച് മാസങ്ങൾക്ക് ശേഷമേ നാട്ടിലേക്കുള്ളൂയെന്നും അപ്പോൾ തന്റെ കുഞ്ഞും ഒപ്പമുണ്ടാവുമെന്നും ഷംന കാസിം പറയുന്നു.

തനിക്ക് ഭാർത്താവ് ആദ്യമായി തന്ന സമ്മാനത്തെ കുറിച്ചും നടി പറയുകയുണ്ടായി. എന്റെ ഇക്ക ആദ്യമായി ഗിഫ്റ്റ് ചെയ്തത് ഹൂക്ക ആണ്. അന്ന് ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ല. മർഹബയുടെ ഷോയ്ക്ക് പോയപ്പോൾ ഹുക്ക എവിടെ നിന്നാണ് കിട്ടുക എന്നറിയില്ലായിരുന്നു.

ഞാനിക്കയെ വിളിച്ച് ഒരു ദിവസം ചോദിച്ചു എനിക്ക് ഹുക്ക എന്ന സാധനം വേണം വീടിന് റിനൊവേഷൻ നടക്കുകയാണ്.
വീട്ടിൽ വെക്കാനാണ് അതിവിടെ എവിടെയാണ് കിട്ടുകയെന്ന് ചോദിച്ചു. ഞങ്ങളുടെ ഓഫീസിനടുത്ത് ഒരു കടയുണ്ടെന്ന് ഇക്ക പറഞ്ഞു. ഞാനും എന്റെ സിസ്റ്ററുടെ മോളും പുള്ളിക്കാരന്റെ കൂടെ പോയി. അങ്ങനെയാണ് ഇക്കയോട് ആദ്യമായി സംസാരിച്ച് ഫസ്റ്റ് ക്രഷ് തുടങ്ങിയത്. അതിനാൽ ആ ഹുക്കയ്ക്ക് ഭയങ്കര സ്‌പെഷ്യാലിറ്റിയാണെന്നും ഷംന കാസിം പറയുന്നു.

Also Read
അത്‌ ധരിച്ച് നടക്കാൻ ഇപ്പോഴും വീട്ടിൽ സമ്മതിക്കില്ല, അമ്മ ഇക്കാര്യത്തിൽ വളരെ സീരിയസാണ്: തുറന്നു പറഞ്ഞ് നടി അനുശ്രി

Advertisement