ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ. മുഴുവൻ മലയാളികളേയും ഒരു കാലത്ത് ടിവിക്ക് മുന്നിൽ പിടിച്ചിരുത്തിയ ഈ ഈ സൂപ്പർ റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നൽകിയ ഗായികയാണ് അഞ്ജു ജോസഫ്.
ഐഡിയ സ്റ്റാർ സിംഗർ നാലാം സീസണിൽ തേർഡ് റണ്ണർ അപ്പായിരുന്നു അഞ്ജു ജോസഫ്. ഷോയ്ക്ക ശേഷം ഏതാനും ചില സിനിമകളിലലും ഗാനമാലപിച്ച് അഞ്ജു ജോസഫ് ശ്രദ്ധ നേടിയിരുന്നു. പിന്നെ മലയാളികൾ യൂട്യുബ് ചാനലും ആയിട്ടാണ് അഞ്ജു ജോസഫിനെ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്.
ഇത് അഞ്ജുവിന്റെ കരിയർ ബ്രേക്കായി. പിന്നീട് സംഗീതത്തിൽ പല പരീക്ഷണങ്ങളുമായിട്ടും വ്‌ളോഗറായും പ്രേക്ഷകർ അഞ്ജുവിനെ കണ്ടു. ഇപ്പോളിതാ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുയാണ് താരം. താൻ നടിയായതിന്റെ സന്തോഷം പങ്കുവെച്ച് അഞ്ജു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഞ്ജു ജോസഫിന്റെ വാക്കുകൾ ഇങ്ങനെ: അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിൽ അധ്യാപികയുടെ വേഷമാണ് ചെയ്തിരിക്കുന്നത്. അഭിനയിക്കാൻ ആദ്യം ക്ഷണം ലഭിച്ചത് റോയ് എന്ന ചിത്രത്തിൽ നിന്നാണ്. ചിത്രത്തിലെ അണിയറ പ്രവർത്തകർ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ തമാശയ്ക്ക് ഓക്കെ പറഞ്ഞതാണ്.
പിന്നീടാണ് അർച്ചനയിൽ അവസരം ലഭിച്ചത്. റോയ് സിനിമയുടെ ഭാഗമായപ്പോൾ സിനിമ നല്ല അനുഭവം ആയി തോന്നിയിരുന്നു. അതുകൊണ്ടാണ് അർച്ചനയുടെ ഓഡീഷനും പോയത്. ആദ്യം അഭിനയിച്ച സിനിമ റോയ് ആണ്. റിലീസിനെത്തിയത് അർച്ചന ആണ്.
Also Read
തന്റെ മുടങ്ങിപ്പോയ വിവാഹ നിശ്ചയം വീണ്ടും അടിപൊളിയായി നടത്തി ഗൗരി കൃഷ്ണ, വരൻ പ്രമുഖ സംവിധായകൻ
സത്യം പറഞ്ഞാൽ അഭിനയിക്കാൻ എനിക്ക് ചമ്മലാണ്. എന്റെ പാട്ടിന്റെ കവർ സോംഗ് വീഡിയോ പോലും കാണാൻ വല്യ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. പക്ഷെ അർച്ചന എല്ലാവർക്കും ഒപ്പം തിയേറ്ററിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഞാൻ പ്രതീക്ഷിച്ച അത്ര ബോറായിരുന്നില്ല എന്റെ അഭിനയം. അതുകൊണ്ട് ഇനി അവസരങ്ങൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കാൻ തന്നെയാണ് തീരുമാനം എന്നും അഞ്ജു ജോസഫ് പറയുന്നു.