അച്ഛന്റെ ആ ആഗ്രഹം സാധിക്കാൻ തനിക്ക് കഴിഞ്ഞു, സന്തോഷം പങ്കുവെച്ച് ജഗതിയുടെ മകൾ ശ്രീലക്ഷ്മി

229

മലയാളം സിനിമാ പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിച്ച ഹാസ്യ സാമ്രാട്ട് ആണ് നടൻ ജഗതി ശ്രീകുമാർ. കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായി കാലങ്ങളായി നിലകൊള്ളുകയാണ് ജഗതി ശ്രീകുമാർ.

എന്നാൽ വാഹനാപകടത്തെ തുടർന്ന് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. അതേ സമയം ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകാറുണ്ട്.

Advertisements

ജഗതി ശ്രീകുമാറിന് മറ്റൊരു വിവാഹ ബന്ധത്തിൽ ഉണ്ടായ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ഈ മകളെ ചൊല്ലിയുള്ള ചില വിവാദങ്ങൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നടിയായും അവതാരക ആയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. താരം വിവാഹിതയായിട്ട് ഒരു വർഷം പൂർത്തി ആയിരിക്കുകയാണ്. നീണ്ട കാലെത്ത പ്രണയത്തിനൊടുവിൽ ആണ് ശ്രീലക്ഷ്മി വിവാഹിതയാകുന്നത്.

ദുബായിൽ കൊമേഴ്സ്യൽ പൈലറ്റായ ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. ഏറെ ആർഭാടത്തോടെ ആണ് ശ്രീലക്ഷ്മി വിവാഹിത ആയതും. ശ്രീലക്ഷ്മി വിവാഹിത ആകുന്നത് ജഗതി ശ്രീകുമാറിന്റെ സ്വപ്ന നിമിഷമായിരുന്നുവെന്ന് ശ്രീ യുടെ അമ്മ മുൻപ് വ്യക്തമാക്കിയിരുന്നു. ജഗതി പങ്കെടുക്കാതെയുള്ള വിവാഹച്ചടങ്ങിൽ അമ്മയും മകളും അൽപ്പം നിരാശരുമായിരുന്നു.

ഇപ്പോൾ തന്റെ പപ്പ ആഗ്രഹിച്ചത് പോലെ തനിക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടി എന്ന് ശ്രീലക്ഷ്മി പറയുകയാണ്. അച്ഛന്റെ ആഗ്രഹം പോലെ തന്നെ താൻ ഒരു നല്ല കുടുംബത്തിലേക്ക് വന്നു കയറി എന്നും ഭർത്താവായ ജിജിനിന്റെ അച്ഛനും അമ്മയും തനിക്കൊരു മകളുടെ സ്ഥാനമാണ് തരുന്നതെന്തും താരം തുറന്നുപറയുന്നു.

അച്ഛന്റെ ആഗ്രഹം സാധിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും അച്ഛന്റെ മകൾ നല്ലൊരു നിലയിൽ നല്ലൊരു കുടുംബത്തിലാണ് എത്തിയതെന്ന് അദ്ദേഹത്തിന്റെ ചെവിയിൽ പറയണം എന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്. ശ്രീയെ അംഗീകരിക്കാൻ ആരും തയ്യാറായില്ലെങ്കിലും വിക്കിപീഡിയയിൽ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവരം നോക്കിയാൽ അച്ഛന്റെയുംഅമ്മയുടെയും പേരിനോടൊപ്പം തന്നെ, സഹോദരങ്ങൾ ആയ പാർവ്വതിയുടെയും, രാജ് കുമാർ ശ്രീകുമാറിന്റെയും പേരുകൾ കാണാൻ കഴിയും.

മാത്രമല്ല, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരിന്റെ സ്ഥാനത്തും ജഗതി ശ്രീകുമാറിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകൾ തന്നെ ആണുള്ളത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വളര വേഗം തന്നെ വൈറൽ ആകാറുണ്ട്. ആരാധകർക്കായ ഇടക്കിടെ തന്റെ വിശേങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്.

Advertisement