മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണൻകുട്ടിയും ഇരിപ്പിടമില്ലാതെ നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. എഡിറ്റർ സൈജു ശ്രീധരൻ, പാർവതി തിരുവോത്ത് എന്നിങ്ങനെ പലരും ഇതിനെ വിമർശിച്ചെത്തി.
ആണുങ്ങൾ വേദികളിൽ ഇരിക്കുകയും സ്ത്രീകൾ സൈഡിൽ നിൽക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് മീഡിയ വണ് ചാനലിന് നൽകിയ അഭിമുഖത്തിൽ പാർവതി പ്രതികരിച്ചത്.
എന്നാൽ ഇതിനെതിരെ നടി രചന നാരായണൻകുട്ടി രംഗത്തെത്തിയിരുന്നു. സെൻസ്ലെസ് എന്നേ ഈ വിവാദങ്ങളെ വിളിക്കാൻ സാധിക്കുകയുള്ളു എന്നാണ് രചന വ്യക്തമാക്കിയത്.
പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്, അത് ഒരിക്കൽ മനസ്സിലാകുമെന്നും രചനയുടെ പോസ്റ്റിന് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ, എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട. ഇത് എന്റെ ശബ്ദമാണ് എന്നാണ് രചനയുടെ മറുപടി. പാർവതി പറഞ്ഞത് നിങ്ങൾക്ക് കൊണ്ടൂ എന്നല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത് എന്ന കമന്റിന് ആരാണ് ഈ പാർവതി എന്ന മറുപടിയാണ് രചന നൽകിയത്.
ഇപ്പോഴിതാ രചന നാരായണൻകുട്ടിക്ക് അടക്കം കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. ചോദ്യം: ആരാണ് പാർവതി? ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ എന്നും ഷമ്മി കുറിച്ചു.
താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തിലും കർഷക സമരത്തിലും നിലപാട് സധൈര്യം പറഞ്ഞ നടിയെ അഭിനന്ദിച്ചാണ് ഷമ്മി തിലകന്റെ പോസ്റ്റ്. ഇതിനോടകം തന്നെ ഷമ്മിതിലകന്റെ പോസ്റ്റ് വൈറലായിരി്കകുകയാണ്.
അതേ സമയം സ്വന്തം അഭിപ്രായം നഷ്ടങ്ങളൊന്നും ഓർക്കാതെ തുറന്നു പറയാൻ എപ്പോഴും ധൈര്യം കാണിക്കുന്ന താരമാണ് നടി പാർവതി. സമൂഹമാധ്യമങ്ങളിൽ അവരുടെ നിലപാടുകൾക്കും വാക്കുകൾക്കും വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്.
എല്ലാ തരത്തിലും താൻ കർഷകർക്കൊപ്പമാണെന്ന് പാർവതി കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർവതി പറഞ്ഞിരുന്നു. എഴുതിക്കൊടുത്തത് ട്വിറ്ററിൽ കോപ്പി പേസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികളുടെ നടപടി അസഹനീയവും മ്ലേച്ഛവുമാണ്.
കർഷകരെ വിമർശിക്കുന്ന താരങ്ങളെ തുറന്നു വിമർശിക്കുന്നു പാർവതി. സത്യത്തിൽ പ്രൊപ്പഗാണ്ടയുടെ ഭാഗമാകുന്നത് ഇക്കൂട്ടരാണ്. കർഷകരുടെ സമരത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റൊരു വശം തനിക്ക് ചിന്തിക്കാനാവില്ലെന്നും പാർവ്വതി വ്യക്തമാക്കിയിരുന്നു.