പതിനെട്ടാമത്തെ വയസിൽ ലോകസുന്ദരിപ്പട്ടം നേടി പിന്നീട് ബോളിവുഡിലും ഹോളിവുഡിലും തിളങ്ങിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ലോകംമുഴുവനുമായി കോടിക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. 2000 ത്തിൽ ആയിരുന്നു പ്രിയങ്ക ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഹോളിവുഡ് താരവും ഗായകനുമായ നിക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. തന്നെക്കാൾ 10 വയസ്സിന് ഇളയ നിക്കിനെ പ്രിയങ്ക പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. താര വിവാഹം നടന്നത് ഏറെ വിവാദങ്ങൾക്കും കോലഹലങ്ങൾക്കും ഒടുവിലായിരുന്നു. ഇരുവരുടെയും പ്രായമായിരുന്നു പ്രിയങ്ക നിക് വിവാഹത്തിലെ പ്രധാന പ്രശ്‌നം.
അതേ സമയം പ്രിയങ്ക ചോപ്രയുമായുള്ള വിവാഹത്തെ തുടർന്ന് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയിരി നിക് ജോനാസ്. 2002ൽ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം തമിഴനിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തുന്നത്.
ചിത്രത്തിൽ പ്രിയ എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. മികച്ച വിജയം നേടിയ തമിഴന് പിന്നാലെ താരം ബോളിവുഡിൽ എത്തി. അവിടെ താരത്തിനെ തേടി വമ്പൻ സ്വീകരണം ആണ് ലഭിച്ചത്.
അതേസമയം തമിഴൻ സമയത്ത് ദളപതി വിജയിയിൽ നിന്ന് താൻ പഠിച്ച ചില പാഠങ്ങൾ നടി വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ പുസ്തകമായ അൺഫിനിഷ്ഡിലാണ് നടി ഇക്കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്.
തമിഴകത്തിന്റെ സൂപ്പർതാരം ദളപതി വിജയിയിൽ നിന്നാണ് താൻ വിനയവും മനുഷ്യത്വവും പഠിച്ചതെന്ന് പുസ്‌കത്തിൽ പ്രിയങ്കാ ചോപ്ര പറയുന്നു. വിജയിയുടെ വിനയവും ആരാധകരോടുളള അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റ രീതികൾ തന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നും നടി പറയുന്നു.
വർഷങ്ങൾക്ക് ശേഷം ന്യൂയോർക്ക് സിറ്റിയിൽ ക്വാണ്ടിക്കോ വെബ് സീരീസ് ചിത്രീകരണത്തിനിടെ ആരാധകർ ഫോട്ടോയെടുക്കാൻ തടിച്ചുകൂടിയിരുന്നു. അന്ന് തമിഴന്റെ സെറ്റിൽ വെച്ച് വിജയ് തന്നോട് പറഞ്ഞ കാര്യങ്ങൾ ഓർത്തുവെന്ന് പ്രിയങ്ക പറഞ്ഞു. പുസത്കത്തിൽ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിത്തെ കുറിച്ചുമെല്ലാം പ്രിയങ്ക വിശദമാക്കുന്നുണ്ട്.
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുക്കുമ്പോൾ തന്റെ ആദ്യകാല നായക നടനെ കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചതെന്നും ആരാധകരുമായി എങ്ങനെ ഇടപെടണമെന്ന വിജയിയുടെ വാക്കുകൾ എന്നും തനിക്ക് പ്രചോദനമായിരുന്നു എന്നും പ്രിയങ്ക തന്റെ പുസ്തകത്തിൽ കൂടി വ്യക്തമാക്കുന്നു.