ആ ചിത്രത്തിൽ അടിവസ്ത്രം വരെ കാണിക്കണം ഇല്ലെങ്കിൽ ആളുകൾ സിനിമ കാണാൻ വരില്ലെന്ന് സംവിധായകൻ, രക്ഷിച്ചത് സൽമാൻ ഖാൻ: വെളിപ്പെടുതതലുമായി പ്രിയങ്ക ചോപ്ര

3957

ലോകംമുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ പ്രിയങ്ക ചോപ്ര അവിടെ നിന്നും ഹോളിവുഡിൽ എത്തിയും സ്വന്തമായൊരു ഇടം നേടിയെടുത്തിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിലെ ഇതുവരെയും ആർക്കും അറിയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തി കൊണ്ടുള്ള പ്രിയങ്കയുടെ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലെ പല വെളിപ്പെടുത്തലും സിനിമാലോകത്ത് നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്നതാണ്.

Advertisements

പുസ്തകത്തിൽ പറയുന്ന പല സംഭവങ്ങളും ഇതിനോടകം തന്നെ ചർച്ചയായി മാറിയിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളും ചില സംവിധായകരിൽ നിന്നുമുണ്ടായ മോശം അനുഭവങ്ങളും പ്രിയങ്ക പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തന്റെ അടി വസ്ത്രം കാണണമെന്ന് സംവിധായകൻ പറഞ്ഞ സംഭവത്തെ കുറിച്ചും പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. അന്ന് സഹായിക്കാനെത്തിയത് സൽമാൻ ഖാൻ ആണെന്നും പ്രിയങ്ക പറയുന്നു. സംവിധായകൻ എന്നോട് സ്റ്റൈലിസ്റ്റിനോട് സംസാരിക്കാൻ പറഞ്ഞു. തുടർന്ന് താൻ അദ്ദേഹത്തെ വിളിക്കുകയും കാര്യം വിശദീകരിക്കുകയും ചെയ്തു.

ശേഷം ഫോൺ സംവിധായകന് നൽകി. എന്റെ മുന്നിൽ നിന്നു തന്നെ സംവിധായകൻ പറഞ്ഞത് എന്തു സംഭവിച്ചാലും അടിവസ്ത്രം കാണണം. ഇല്ലെങ്കിൽ ആളുകൾ സിനിമ കാണാൻ വരില്ല എന്നായിരുന്നു എന്നും പ്രിയങ്ക ഓർത്ത് കുറിക്കുന്നു.

ആ സംഭവത്തിന് പിന്നാലെ ആ സിനിമ താൻ ഉപേക്ഷിച്ചുവെന്ന് പ്രിയങ്ക പറയുന്നു. പിന്നീട് ഈ സംവിധായകൻ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തി മോശമായി പെരുമാറി. എന്നാൽ അന്ന് സഹായിച്ചത് ആ ചിത്രത്തിലെ നായകനായ സൽമാൻ ഖാൻ ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു.

ആ സംവിധായകന്റെ വാക്കുകളും ശൈലിയുമെല്ലാം തന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചുവെന്നും പ്രിയങ്ക ഓർക്കുന്നു. മറ്റൊരു അനുഭവവും പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്. സിനിമ മേഖലയിൽ താൻ അന്ന് തുടക്കക്കാരിയായിരുന്നു. ലോകസുന്ദരിയായതിന് പിന്നാലെ താനൊരു സംവിധായകനെ കണ്ടു.

കുറച്ച് സംസാരിച്ച ശേഷം അയാൾ തന്നോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. കുറേനേരം നോക്കിയ ശേഷം ശരീരത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നടിയായി മാറാമെന്ന് പറഞ്ഞു. തനിക്ക് ലോസ് ആഞ്ചൽസിലുള്ള നല്ലൊരു ഡോക്ടറെ അറിയാമെന്നും പറഞ്ഞുവെന്നും പ്രിയങ്ക പുസ്തകത്തിൽ വിവരിക്കുന്നു.

Advertisement