മരയ്ക്കാരിന്റെ ഓഡിയോ റൈററ്സ് റെക്കോർഡ് തുക, മലയാള സിനിമാ ചരിത്രത്തിൽ ആദ്യം

23

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഓഡിയോ റൈററ്സിന് ലഭിച്ചത് വൻതുക. സൈനയാണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. എന്നാൽ തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം എപ്പോൾ നടത്തണം എന്നതിൽ ഒരു തീരുമാനം എടുത്തിരിക്കുകയാണ് ആശിർവാദ് സിനിമാസ്. അർധരാത്രി 12 മണിക്ക് തന്നെ ചിത്രത്തിന്റെ ആദ്യ ഫാൻസ് ഷോ ആരംഭിക്കും. പിന്നീട് പുലർച്ചെ 4 മണിക്കും ചിത്രത്തിന്റെ ഫാൻസ് ഷോ ഉണ്ടായിരിക്കും. ഈ രണ്ട് ഷോകൾക്ക് ശേഷം മാത്രമായിരിക്കും റെഗുലർ ഷോകൾ ആരംഭിക്കുക.മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, ഫാസിൽ, മധു, അർജുൻ സർജ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Advertisements

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സാബു സിറിൽ കലാസംവിധാനം നിർവഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് . ലോകമെമ്പാടുമുള്ള 5000 തിയേറ്ററുകളിലായി 2020 മാർച്ച് 26 ന് ചിത്രം റിലീസിനെത്തും.

Advertisement