രജനീകാന്തും മുരുകദോസുമാണ് ദർബാർ പൊളിച്ചത്: ആഞ്ഞടിച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ

29

രജനീകാന്ത് മുരുകദോസ് കൂട്ടുകെട്ടിൽ എത്തിയ ദർബാർ വളരെ പ്രതീക്ഷയോടെ തീയെറ്ററിലെത്തിയ ചിത്രമായിരുന്നു. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ആദ്യ ദിവസം മാത്രമാണ് മികച്ച കളക്ഷൻ ലഭിച്ചത്. വിതരണക്കാർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിയിരിക്കുകയാണ് ചിത്രം.

ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കൾക്കുമെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ. താരങ്ങൾക്കും സംവിധായകനും നൽകിയ അമിത പ്രതിഫലമാണ് ചിത്രത്തിന്റെ ചെലവ് വർധിപ്പിച്ചത് എന്നാണ് അസോസിയേഷൻ പ്രസിഡന്റ് ടി രാജേന്ദർ ആരോപിച്ചു. ദർബാറിലെ അഭിനയത്തിന് 100 കോടിയോളം രൂപയാണ് രജനീകാന്ത് വാങ്ങിയത്.

Advertisements

മുരുകദോസ് 35 കോടി വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. 20 മിനിറ്റ് മാത്രം ചിത്രത്തിൽ അഭിനയിച്ച നയൻതാര അഞ്ച് കോടിയാണ് വാങ്ങിയത്. നടനും നടിക്കും അമിത പ്രതിഫലം നൽകി വൻ തുകയ്ക്കാണ് ദർബാർ വിതരണക്കാർ ഏറ്റെടുത്തത്. ഇപ്പോൾ 70 കോടിക്ക് മുകളിൽ സിനിമ നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

200കോടിയോളം മുതൽമുടക്കിലാണ് സിനിമ നേരത്തെ നിർമ്മിച്ചിരുന്നത്. ഇതിൽ ഭൂരിഭാഗം പണവും താരങ്ങളുടെ പ്രതിഫലമാണെന്നാണ് അറിയുന്നത്. എആർ മുരുകദോസും രജനീകാന്തും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്. നിയമ നടപടിയിലേക്ക് നീങ്ങുന്നതായും വിതരണക്കാർ വ്യക്തമാക്കി.

എന്നാൽ ഇതിനെക്കുറിച്ച് രജനീകാന്തോ മുരുകദോസോ പ്രതികരിച്ചിട്ടില്ല. അതിനിടെ വിതരണക്കാരിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുരുകദോസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതും വിതരണക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചത്.

Advertisement