മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സോന ഹെയ്ഡൻ. നിരവധി സിനിമകൾ ഗ്ലാമറസ്സ് വേഷങ്ങൾ ചെയ്ത് തെന്നിന്ത്യൻ സിനിമയിലെ ഹോട്ട് ഐക്കൺ ആയി മാറുക ആയിരുന്നു സോന.
തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്ന സോന മലയാളത്തിലും ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിനേത്രി എന്നതിന് പുറമേ നിർമ്മാതാവും ബിസിനസ്സുകാരിയും ആണ് സോന ഹെയ്ഡൻ. വസ്ത്ര വ്യാപാര രംഗത്ത് ആണ് നടി ബിസിനസ്സിൽ സജീവമായിരിക്കുന്നത്.
അടുത്തിടെ സിനിമാ രംഗത്തേ കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. ആരെയും വിശ്വസിക്കരുത് എന്ന വലിയ പാഠം സിനിമയാണ് തനിക്ക് തന്നതെന്നും എങ്ങനെ അതി ജീവിക്കാമെന്ന് സിനിമയിലൂടെ പഠിച്ചുവെന്നും സോന ഹെയ്ഡൻ പറയുന്നു.
Also Read
അത് സംഭവിക്കാനായി ഞാൻ കാത്തിരിക്കുന്നു; ഇഷ്ടകഥാപാത്രം അയേൺമാൻ ആണെന്ന് ജൂനിയർ എൻടിആർ
സിനിമയിലേക്ക് വരുന്ന പുതിയ കുട്ടികളിലെ പ്രവണത എന്തെന്നാൽ കഷ്ടപ്പെട്ട് നായയെ പോലെ ജോലി ചെയ്ത് ഉയർന്ന് വരും. എന്നാൽ പ്രശസ്തി വന്ന ശേഷം ഞാനെന്ന ഭാവം വരും. ആദ്യ സിനിമയിൽ ഹാഫ് സാരി ഉടുത്ത് ഗ്ലാമറസ് രംഗം ഉണ്ടായിരുന്നു. അങ്ങനെയാണ് ഗ്ലാമറസ് ആയി തുടങ്ങുന്നത്. അതിൽ കുറ്റബോധം തോന്നിയിട്ടുണ്ട് പക്ഷെ കുറ്റ ബോധമാണോ എന്നെനിക്ക് ഉറപ്പില്ല.
കാരണം ഇന്ന് സോനയെ അറിയുന്നത് അതിലൂടെ കൂടെയും ആണല്ലോ. വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട്. കരിയർ വെച്ച് നോക്കുമ്പോൾ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നും സോന പറയുന്നു. അതേ സമയം അത്യാവശ്യം സമ്പാദ്യം എനിക്കുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനം വേറെയും എന്നും നടി പറയുന്നു.
അതേ സമയം ഗ്ലാമർ സ്പർശം ഉള്ളതിനാൽ ഒഴിവാക്കിയ സിനിമകൾ ഇരുന്നുറിലധികം ഉണ്ടെന്നും സോന മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു. പ്രിയൻ സാറിന്റെ ആമയും മുയലും ആണ് കരിയർ മാറ്റിയ ശ്രദ്ധേയ ചിത്രം. മുപ്പത് ദിവസമാണ് ആമയും മുയലിനും വേണ്ടി നൽകിയത്. കാരക്കുടിയിലെ ഇടത്തരം ലോഡ്ജിൽ പ്രിയൻ സാർ ഉൾപ്പടെയുള്ളവർ ഒരമ്മപെറ്റ മക്കളെ പോലെ സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞ നാളുകൾ ഒരിക്കലും മറക്കാൻ കഴിയില്ല.
പ്രിയൻ സാറിന്റെ ഒപ്പത്തിലും മികച്ചൊരു വേഷം ലഭിച്ചു. അമർ അക്ബർ അന്തോണിയിൽ രണ്ടു സീനിൽ മാത്രമേ എന്റെ സാന്നിധ്യമുള്ളൂ. പക്ഷേ സിനിമ കണ്ടവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലെന്നും സോന ഹെയ്ഡൻ വ്യക്തമാക്കുന്നു.
Also Read
ഹെയർസ്റ്റെൽ മാറ്റി തങ്കക്കൊലുസ്; വിഷമമുണ്ടെന്ന് സാന്ദ്ര, മുടി വെട്ട് വീഡിയോ വൈറൽ