മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. ഇപ്പോൾ മിനീസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാണ് ഇരുവരും സിനിമയിലൂടെയാണ് ധന്യ മേരി വർഗിസ് തന്റെ കരിയർ ആരംഭിക്കുന്നത്.
2003 ൽ പുറത്ത് ഇറങ്ങിയ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. പിന്നീട് തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ ,നായകൻ എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗമാവുകയായിരുന്നു.
വിവാഹത്തിന് ശേഷമായിരുന്നു താരം മിനിസ്‌ക്രീനിൽ എത്തിയത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതകല്യാണം നടിയുടെ കരിയർ മാറ്റി മറിക്കുകയായിരുന്നു, സിനിമയിലൂടെ ലഭിച്ച പ്രേക്ഷക സ്വീകാര്യതയുടെ ഇരട്ടിയായിരുന്നു സീരിയലിലൂടെ കിട്ടിയത്.
പരമ്പര അവസാനിച്ചിട്ടും സീരിയലിന്റെ കഥാപാത്രത്തിന്റെ പേരായ സീത എന്നാണ് നടിയെ അറിയപ്പെടുന്നത്. 2012ലാണ് നടൻ ജോണും ധന്യയുടെ വിവാഹിതരാവുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഡാൻസ് പരിപാടിക്കിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
മാസങ്ങൾ മാത്രമുള്ള പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. കല്യാണത്തിന് ശേഷം സംഭവിച്ച താഴ്ച്ചകളിൽ പരസ്പരം പിന്തുണച്ച് ഇരുവരും കൂടെനിന്നിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകിയത് ജോണായിരുന്നു എന്ന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ധന്യ പറഞ്ഞിരുന്നു.
താൻ നന്നായി പ്രാർഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാർത്ഥനകളിലൂടെയാണ് പോയിരുന്നത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലേക്ക് നോക്കി നമ്മുടെ പ്രശ്‌നങ്ങൾ വളരെ ചെറുതാണെന്ന് മനസിലാക്കാനും അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതിയാണ് താനും ജോണും പ്രതിസന്ധികളെ അതിജീവിച്ച് കടന്നുപോയതെന്നും ധന്യ വെളിപ്പെടുത്തിയിരുന്നുnജോണും ധന്യ നൽകിയ പിന്തുണയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
എലീന പടിക്കൽ അവതാരകയായി എത്തുന്ന കൗമുദി ടിവി സംപ്രേക്ഷണം ചെയ്യുന്ന പ്രോഗ്രാമിലാണ് താരങ്ങൾ ഇക്കാര്യം പറഞ്ഞത്. മറക്കാനാവാത്ത നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രണയത്തിലായ യാത്രയെ കുറിച്ച് പറയുന്നത്. അങ്ങനെ സ്‌പെഷ്യൽ നിമിഷങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് കൊണ്ടാണ് കാനഡയിലെ യാത്രയെ കുറിച്ച് ജോണു ധന്യയും മനസ് തുറന്നത്.
താരങ്ങളുടെ വാക്കുകൾ ഇങ്ങനെ: കാനഡയിലേയ്ക്ക് പോകുന്ന യാത്രയിൽ ആയിരുന്നു. അപ്പോൾ ഒരുപാട് സമയം കിട്ടും. ബസിൽ ഇരുന്ന് യാത്ര ചെയ്യാൻ തന്നെ ഒരു ദിവസം ഉണ്ടായിരുന്നു. ഓരേ കാര്യങ്ങൾ സംസാരിച്ച് ഒരു യാത്രയിൽ സെറ്റാക്കുകയായിരുന്നു എന്ന് ധന്യ പറയുന്നു.എന്നാൽ ഗ്രൂപ്പിൽ തങ്ങളെ കുറിച്ച് ഒരു സംസാരമുണ്ടായി.
ചെറിയ കളിയാക്കലും മറ്റും ഉണ്ടായിരുന്നുവെന്ന് ജോൺ പറയുന്നു. സത്യത്തിൽ അതുവരെ ഒന്നും ഉണ്ടായിരുന്നി ല്ലെന്നാണ് ധന്യ പറയുന്നത്. മറ്റുള്ളവരുടെ കളിയാക്കലിനെ തുടർന്ന് ജോണിനോട് പോയി ചോദിക്കുക യായിരുന്നു. എന്തെങ്കിലും ഉണ്ടോ എന്ന്. അപ്പോഴാണ് ഇഷ്ടമാണെന്ന് പറയുന്നത്.
ആൾ പ്രെപ്പോസ് ചെയ്തപ്പോഴാണ് ഈ ബന്ധം വേണോ വേണ്ടയോ എന്ന് ചിന്തിക്കാൻ തുടങ്ങിയതെന്നും ധന്യ പറയുന്നു. ശേഷം ജോണിന്റെ വിവരം വീട്ടിൽ പറയുകയായിരുന്നു. ഇരു വീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നെന്നും താരങ്ങൾ പറയുന്നു. മാസങ്ങൾ മാത്രമാണ് പ്രണയിച്ചതെന്നും ഇവർ പറയുന്നു.
വിവാഹത്തിന് ശേഷമാണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങുന്നതെന്ന് വേണമെങ്കിൽ പറയാം. അതിന് മുമ്പ് സമയം കിട്ടിയിരുന്നില്ല. അതു കൊണ്ടായിരിക്കാം ഇപ്പോഴും ബോറടിക്കാതാരിക്കുന്നതെന്ന് എലീനയോട് ധന്യ പറയുന്നു. പ്രണയ വിവാഹമാണ് ഏറ്റവും നല്ലതെന്ന് ജോണും പറയുന്നുണ്ട്.
കാരണം വൃത്യസ്ത ചുറ്റുപാടിൽ നിന്നാണ് രണ്ട് പേരും വരുന്നത്. അപ്പോൾ പ്രണയിച്ച് വിവാഹം കഴിക്കുമ്പോൾ രണ്ട് പേർക്ക് തമ്മിൽ കൂടുതൽ അറിയാനും മനസ്സിലാക്കാനും പറ്റും. ശരിക്കും അറഞ്ചേഡ് ലവ് മാരേജ് ആയിരുന്നു തങ്ങളുടേതെന്നും നടൻ പറഞ്ഞതിന് ബാക്കിയായി ധന്യ കൂട്ടിച്ചേർത്തു.