നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അർച്ചന കവിയോട് ആരാധകൻ : നടി പറഞ്ഞ മറുപടി കേട്ടോ

144

പ്രശസ്ത സംവിധായകൻ ലാൽ ജോസ് റിമേക്ക് ചെയ്ത എംടിയുടെ നീലത്താമര എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് നടി അർച്ചന കവി. പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിയഅർച്ചന കവിക്ക് മലയാളത്തിൽ ആരാധകരും ഏറെയാണ്.

അഭിനയ മേഖലയിൽ നിന്നും കുറച്ച് കാലങ്ങളായി മാറി നിൽക്കുന്ന അർച്ചന കവി തിരിച്ച് വരവിന്റെ പാത യിലാണ്. അടുത്തിടെ താൻ വിവാഹ മോചിതയായെന്നും ആ കാലം വിഷാദത്തിലൂടെ കടന്നാണ് പോയതെന്നു ഒക്കെ നടി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമായി അർച്ചന ചിത്രങ്ങളും വീഡിയോസുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്.

Advertisements

നടിയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. പല അഭിമുഖങ്ങളി ലൂടെയും അതിനുള്ള വിശദീകരണം നടി നൽകി കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ അർച്ചനയ്ക്ക് ഒരു വിവാഹാ ഭ്യർഥന വന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് എത്തിയതായിരുന്നു നടി. ഇതിനിടയിലെ ഒരു ചോദ്യം അർച്ചനയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നതാണ്. അയാൾക്കുള്ള മറുപടി നൽകി കൊണ്ട് നടി എത്തിയതോടെ ഇത് വൈറലാവുകയും ചെയ്തു.

Also Read
ആത്മാർഥമായിട്ടാണ് ദിലീപ് തന്റെ മകളെ സ്നേഹിച്ചിരുന്നത് എങ്കിൽ ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യാൻ കഴിയില്ലായിരുന്നു: ഇവ ശങ്കർ

പ്രമുഖരടക്കം പലരും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പലപ്പോഴായി സംവദിക്കാറുണ്ട്. അങ്ങനെയാണ് അർച്ചന കവിയും ഇന്ന് തന്റെ വിശേഷങ്ങൾ ചോദിക്കാനുള്ള അവസരം നൽകി എത്തിയത്. എനിക്ക് നിന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നനു ഒരാൾ അർച്ചനയോട് പറഞ്ഞത്. ‘എനിക്ക് എന്നെ തന്നെ വിവാഹം കഴിക്കാൻ ആണ് ആഗ്രഹം’ എന്നായിരുന്നു അർച്ചന നൽകിയ മറുപടി.

ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ എന്നുള്ള ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമായിരുന്നു നടി ഇതിലൂടെ നൽകിയത്. വിവാഹ മോചിതയായി എന്നറിഞ്ഞത് മുതൽ അർച്ചന കവിയുടെ രണ്ടാം വിവാഹ മുണ്ടാവുമോ എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകർ.

അടുത്ത ചോദ്യം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത് മനഃപൂർവ്വം ആയിരുന്നോ എന്നാണ് മറ്റൊരാൾ ചോദിച്ചത്. അങ്ങനെയല്ല. സിനിമ എന്നിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. അതു കൊണ്ടാണ് സിനിമ യിൽ കാണാത്തത് എന്നാണ് അർച്ചനയുടെ മറുപടി. ഇനി സിനിമയിലേക്ക് സജീവമായി നിൽക്കുന്ന അർച്ചനയെ കാണാനാണ് ഞങ്ങൾക്കും ഇഷ്ടമെന്നാണ് ആരാധകർ പറയുന്നത്.

2016 ൽ പുറത്തിറങ്ങിയ ദൂരം എന്ന സിനിമയിലാണ് അർച്ചന അവസാനമായി അഭിനയിച്ചത്. 2015 ൽ വിവാഹി തയായതോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. സ്റ്റാൻഡപ് കൊമേഡിയനായ അബീഷ് മാത്യുവിനെ ആയിരുന്നു അർച്ചന വിവാഹം കഴിച്ചത്.

Also Read
അന്നു ഞാൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് ഒപ്പം നിന്നത് മമ്മൂക്കയാണ്, ദളപതിയുടെ സെറ്റിൽ നടന്നതിനെ കുറിച്ച് നടി ശോഭന

2016 ൽ വിവാഹിതരായ ഇരുവരും നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ൽ വേർപിരിയാൻ തീരുമാനിച്ചു. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് അർച്ചന പിന്നീട് അഭിമുഖങ്ങളിലൂടെയായി പറഞ്ഞത്.

ഇതിനിടയിൽ വിഷാദത്തിലേക്ക് കൂടി താൻ പോയതിനെ കുറിച്ചും നടി മനസ് തുറന്നു. ഭർത്താവുമായിപിരിഞ്ഞ തൊന്നുമല്ല അതിന് കാരണമെന്നും നടി വ്യക്തമാക്കി. ഇപ്പോഴും അബീഷിന്റെ കുടുംബവുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ടെന്നാണ് അർച്ചന പറഞ്ഞത്.

Advertisement