മലയാളം മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരസുന്ദരിയാണ് സ്വാസിക.
സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ സ്വാസികയ്ക്ക് ഇക്കൊല്ലത്തെ കേരള സാർക്കാരിന്റെ അവാർഡും ലഭിച്ചിരുന്നു.
ടെലിവിഷനിലെ സീതയെന്ന പരമ്പരയിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയതോടെ ആയിരുന്നു നടിയുടെ അഭിനയ ജീവിതം മാറി മറിഞ്ഞത്. സീരിയൽ രംഗത്ത് സജീവമായ സമയത്തായിരുന്നു സിനിമയിൽ നിന്നും അവസരങ്ങളെത്തിയത്.
ബിഗ് സ്‌ക്രീനിൽ ആയാലും മിനിസ്‌ക്രീനിൽ ആയാലും തനിക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുകയാണ് ചെയ്യുന്നതെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ
മമ്മൂട്ടിയെക്കുറിച്ച് വാചാലയായുള്ള സ്വാസികയുടെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
സ്വാസികയുടെ വാക്കുകൾ ഇങ്ങനെ:
സിനിമകളിലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി ലോകജനതയെ എന്റർടൈൻ ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂക്ക. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.
ഇത്ര വലിയ താരമായിട്ടും മമ്മൂക്ക എങ്ങനെയാണ് സിംപിളായി എല്ലാവരോടും ഇടപഴകുന്നതെന്നത് ഞാൻ കൗതുകത്തോടെ നോക്കിക്കാണുന്ന കാര്യമാണെന്ന് സ്വാസിക പറയുന്നു. കുട്ടിത്തം നിറഞ്ഞ സംഭാഷണങ്ങളൊക്കെ മമ്മൂക്കയിൽ നിന്നും എങ്ങനെയാണ് വരുന്നതെന്ന് ഞാൻ നോക്കാറുണ്ട്.
മമ്മൂക്കയെ ഞങ്ങൾക്ക് തന്ന ദൈവം എന്നും അദ്ദേഹത്തിനൊപ്പവും ഉണ്ടാവുമെന്നുറപ്പുണ്ടെന്നുമായിരുന്നു സ്വാസിക പറഞ്ഞത്. ടൈംസ് യൂട്യൂബ് ചാനലിലൂടെയായിരുന്നു വീഡിയോ പുറത്തുവന്നത്. മമ്മൂട്ടിയോടുള്ള ഇഷ്ടം പറഞ്ഞ് ആരാധകരും കമന്റുകളുമായെത്തിയിരുന്നു.