മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. മിനിസ്‌ക്രീൻ അവതാരക പേളി മാണിയും സീരിയൽ താരവും മോഡലുമായ ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ പൊട്ടിമുളച്ച പ്രണയിത്തിന് ഒടുവിൽ ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ഇരുവരും വിവാഹിരാവുകയായിരുന്നു.
ഇപ്പോൾ ഇവരുടെ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇരുവരും. ഇനി വളരെ കുറച്ച് നാളുകളേ വേണ്ടൂ പേളി മാണി ഒരു കുഞ്ഞോമനയ്ക്ക് ജൻമം നൽകാനായി. 2018 മേയ് മാസം വിവാഹിതരായ ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് കുഞ്ഞ് വരികയാണെന്നുള്ള വിവരം പുറത്ത് വിട്ടത്.
മാർച്ചിലാണ് പ്രസവത്തിനുള്ള തീയ്യതിയെന്നും പേളി പറഞ്ഞിരുന്നു. തുടക്കത്തിലുണ്ടായിരുന്ന വിഷമതകളെല്ലാം മാറിയതോടെ ഗർഭകാലം ആസ്വദിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് കൂടി നടി പറഞ്ഞിരുന്നു. ഓരോ ദിവസവും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ഗർഭകാലം ആഘോഷമാക്കുകയാണ് പേളി മാണിയിപ്പോൾ.
ഇതിന്റെ പേരിൽ നിരവധി ട്രോളുകളും ഇരുവർക്കും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പേളിയുടെ ബേബി ഷവർ നടത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ താരദമ്പതിമാർ തന്നെയാണ് ബേബി ഷവറിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. ഒപ്പം പേളിയ്ക്കൊരു സർപ്രൈസ് നൽകിയതിനെ കുറിച്ച് കൂടി ശ്രീനിഷ് സൂചിപ്പിച്ചിരുന്നു.
പെട്ടെന്നുള്ള തന്റെ സംസാരത്തിൽ വിലമതിക്കാനാവാത്ത അവളുടെ എക്സ്പ്രഷൻ ഉണ്ടെന്നാണ് ശ്രീനിഷ് പറയുന്നത്. നായകനായി അഭിനയിക്കുന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയിൽ നിന്നും ഇടവേള എടുത്താണ് ശ്രീനിഷ് ബേബി ഷവർ പാർട്ടിയിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുകയും പരസ്പരം ചേർത്ത് പിടിക്കുകയുമൊക്കെ ചെയ്തിരുന്നു.
ഇതിനിടയിലാണ് താൻ നാളെ രാവിലെ ഷൂട്ടിങ്ങിന് തിരിച്ച് പോവുമെന്ന കാര്യം ശ്രീനിഷ് പേളിയുടെ ചെവിയിൽ പറയുന്നത്. പെട്ടെന്നുള്ള മറുപടി കേട്ട് ഞെട്ടിയ പേളിയുടെ മുഖത്ത് വന്ന ഭാവത്തെ കുറിച്ചാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനിൽ ശ്രീനി സൂചിപ്പിച്ചിരിക്കുന്നത്.
ബേബി ഷവറിനിടയിൽ ഞാൻ അവൾക്കൊരു സർപ്രൈസ് കൊടുത്തു. വീഡിയോയുടെ അവസാനം ഞാൻ നാളെ രാവിലെ ഷൂട്ടിങ്ങിന് വേണ്ടി തിരിച്ച് പോവുമെന്ന് അവളോട് പറയുകയാണ്. അത് കേട്ടപ്പോഴുള്ള അവളുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്. എന്നുമാണ് ശ്രീനിഷ് എഴുതിയത്. രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്.
മികച്ചൊരു ഭർത്താവിനെയാണ് പേളിയ്ക്ക് കിട്ടിയത്. എന്നും ഈ സന്തോഷം കാത്തു സൂക്ഷിക്കാൻ ഇരുവർക്കും സാധിക്കണമെന്നാണ് ആരാധകർക്ക് പറയാനുള്ളത്. ഒരു സീരിയലിലോ സിനിമയിലോ കാണുന്നത് പോലെ ഭാര്യ, ഭർത്താക്കന്മാർ തമ്മിലുള്ള അടുപ്പം നിങ്ങൾക്കിടയിലുണ്ടെന്നാണ് മറ്റൊരു കമന്റ്.
ബേബി ഷവറിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പേളിഷ് ആർമി എന്ന ഫാൻസ് ഗ്രൂപ്പ് ഏറ്റെടുത്തിരി ക്കുകയാണ്. ആഴ്ചകൾക്ക് മുൻപ് ഹിന്ദു ആചാരപ്രകാരമുള്ള വളൈക്കാപ്പ് ചടങ്ങുകളും നടത്തിയിരുന്നു. ഈ ചിത്രങ്ങളും വൈറലാണ്.
ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നത്.
കഴിഞ്ഞ ദിവസം ബിഗ് ബോസിലെ ഓർമ്മകൾ കോർത്തിണക്കിയ വീഡിയോ പേളി പോസ്റ്റ് ചെയ്തിരുന്നു. ഇതും വൈറലായിരുന്നു.