മലയാളം മിനിസ്‌ക്രീൻ സീരിയൽ ആരാധകരായ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികാ നായകൻമാരാണ് നടി മൃദുല വിജയിയും നടൻ യുവ കൃഷ്ണയും. ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത് ഈ അടുത്തിടെയാണ്.
അടുത്തിടെയാണ് രണ്ടുപേരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇപ്പോൾ വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതുപോലെ ഇരുവരുടെയും ആരാധകരും വിവാഹ ദിവസവും കാത്തിരിക്കുകയാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഭാര്യ സീരിയലിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മൃദുല വിജയ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കളില നായക കഥാപാത്രത്തെയാണ് യുവകൃഷ്ണ അവതരിപ്പിക്കുന്നത്. വിവാഹനിശ്ചയത്തിന് ശേഷം ഒരുമിച്ച് സ്റ്റാർ മാജിക്കിൽ വന്ന രണ്ടുപേരും പരസ്പരം രണ്ടുപേരുടെയും ഇഷ്ടങ്ങളും താല്പര്യങ്ങളുമെല്ലാം തുറന്നു പറഞ്ഞിരുന്നു. അത് സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലാവുകയും ചെയ്തിരുന്നു.
പ്രമുഖ സീരിയൽ നടിയായ രേഖാ രതീഷാണ് ഇരുവരും തമ്മിൽ ജീവിതത്തിൽ ഒന്നിപ്പിക്കാൻ അവസരം ഒരുക്കിയത്. രണ്ടുപേരുടെയും വീട്ടുകാരുമായി ആലോചിക്കുകയും പരസ്പരം വിവാഹിതയാകാൻ തീരുമാനിക്കുകയും ആയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസിനും വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മൃദുലയ്ക്ക് വാലെന്റൈൻ ഗിഫ്റ്റ് കൊടുക്കാൻ സർപ്രൈസായി പോയ യുവകൃഷ്ണയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ മൃദുല പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യുവകൃഷ്ണ മൃദുലയുടെ തല മസാജ് ചെയ്യുന്ന ഒരു വീഡിയോയാണ് മൃദുല പങ്കുവച്ചത്.
ഉണ്ണിയേട്ടൻ എന്നാണ് മൃദുല യുവയെ വിളിക്കുന്നത്. കുഞ്ഞൂട്ടനെന്ന് യുവ തിരിച്ചു വിളിക്കും. ഉണ്ണിയേട്ടൻ എന്നെ കെയർ ചെയ്യുന്ന രീതി എല്ലായ്പ്പോഴും സ്‌പെഷ്യലും പുതിയതുമാണ് ലവ് യു ഉണ്ണിയേട്ടാ. എന്നാണ് വിഡിയോയ്ക്ക് യുവകൃഷ്ണ നൽകിയിരിക്കുന്നത് ക്യാപ്ഷൻ. ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായിരിക്കുകയാണ്.