പാർവ്വതിയുടെ ആ വൃത്തികെട്ട സ്വഭാവം കണ്ടുപഠിക്കരുതെന്ന് താൻ മക്കളോട് പറഞ്ഞിട്ടുണ്ട്: വെളിപ്പെടുത്തലുമായി നടൻ ജയറാം

7221

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് മാതൃകാ ദമ്പതികളായ നടൻ ജയറാമിന്റെയും പാർവതിയുടേയും. താൻ സിനിമയിലേക്കെത്തിയകാലം സൂപ്പർ നടിയായിരുന്ന പാർവ്വതിയെ ജയറാം പ്രേമിച്ച് വിവാഹം കഴിക്കുകയായിരുന്നു,

ഇവർക്ക് രണ്ട് മക്കളാണുള്ളത്. കാളിദാസും മാളവികയും. മലയാള സിനിമയിലേക്ക് ബാലതാരമായി അച്ഛനൊപ്പം എത്തിയ കാളിദാസ് ഇപ്പോൾ നായകനായി തിളങ്ങുകയാണ്. കാളിദാസിന് പിന്നാലെമാളവികയും ഉടൻ സിനിമയിലെത്തുമെന്ന് കരുതിയിരുന്ന ആരാധകരെ നിരാശരാക്കി താൻ സിനിമാ അഭിനയരംഗത്തേക്കില്ലെന്ന് അടിത്തിടെ മാളവിക പ്രഖ്യാപിച്ചിരുന്നു.

Advertisements

Also Read
ചിരിക്കാനുള്ള ദിനം ആരംഭിച്ച് ഇന്നേക്ക് 11 വയസ്സ് ; ഭാര്യ ആശയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഗായകൻ സന്നിദാനന്ദൻ

എങ്കിലും പിതാവ് ജയറാമിന് ഒപ്പം ഒരു പരസ്യത്തിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കൈരളി ടിവിയിലെ ജോൺബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ക്ഷനിലെ പരിപാടിക്കിടയിൽ പാർവതിയെക്കുറിച്ച് മുമ്പ് ജയറാം പറഞ്ഞ കാര്യങ്ങളാണ്. സിനിമയുമായി ജയറാമും കാളിദാസും മുന്നേറുമ്പോൾ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് പാർവതിയാണ്.

ചെണ്ടയോ ആനയോ ഇതില്‍ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ചെണ്ട എന്നാണ് ജയറാം പറയുക. മുണ്ട്-ജീന്‍സ് ആണെങ്കില്‍ മുണ്ട്. അടുത്തത് മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന ചോദ്യത്തിന് അത് കുഴപ്പിക്കുന്ന ചോദ്യമാണെന്ന് ജയറാം പറയുന്നു. ഇത് കാണുന്ന മമ്മൂക്കയ്ക്ക് അറിയാം. ഞാന്‍ ഏത് പേരാണ് പറയുക എന്ന്. അതുകൊണ്ടൊരു മാറ്റം വരുത്തി കൊണ്ട് ലാലേട്ടന്റെ പേര് പറയുന്നുവെന്ന് ജയറാം പറഞ്ഞു.

ശോഭന, ഉര്‍വശി, പാര്‍വതി, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ ഇവരില്‍ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന ചോദ്യത്തിന് ഒരാളെ താന്‍ നേരത്തെ എടുത്തല്ലോ എന്നായി ജയറാം. പിന്നെ പറയുകയാണെങ്കില്‍ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കില്‍ അത് ഉര്‍വശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്.

എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും പറയുക. നടന്മാരെ കുറിച്ചാണെങ്കില്‍ മമ്മൂക്ക എന്ന് പറഞ്ഞേക്കുമെന്നും ജയറാം പറഞ്ഞു.

പാർവതിയുടെ ഏത് സ്വഭാവമാണ് മക്കൾക്ക് വേണം എന്നാഗ്രഹിക്കുന്നതെന്ന് ജെബി ജംഗക്ഷനിൽ ജയറാമിനോട് ചോദിച്ചിരുന്നു.
വീട്ടുകാര്യത്തിലേക്ക് വരികയാണെങ്കില്‍ പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഈ സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യത്തെ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു.

പാർവതിയുടെ എല്ലാ സ്വഭാവങ്ങളും മക്കൾക്ക് വേണമെന്നാണ് അഗ്രഹിക്കുന്നതെന്ന മറുപടിയായിരുന്നു ജയറാം നൽകിയത്. എന്നാൽ ഏത് സ്വഭാവമാണ് വേണ്ട എന്നാഗ്രഹിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു. വിശേഷ ദിവസങ്ങളിൽ മുറുക്കുന്ന സ്വഭാവമുണ്ട് പാർവതിക്ക്. അത് വേണ്ട, ആ സ്വഭാവം കണ്ടു പഠിക്കരുതെന്ന് താൻ മക്കളോട് പറയാറുണ്ടെന്നായിരുന്നു ജയറാം നൽകിയ മറുപടി.

വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്. അശ്വതിയുടെ അമ്മ മുറുക്കും. എപ്പോഴുമില്ല. വല്ലപ്പോഴും ഒളിച്ച് ഒന്ന് മുറുക്കിക്കൊട്ടേ എന്ന് എന്റെ അടുത്ത് ചോദിക്കും. വല്ലോ കല്യാണത്തിനും പോവുമ്പോള്‍ അവിടെ വെറ്റില ഇരിക്കുന്നുണ്ട്. ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റെ അടുത്ത് ചോദിക്കും.

Also Read
ഒരു ഷോയുടെ ഭാഗമായി വിദേശത്ത് പോയപ്പോഴായിരുന്നു ആ അപകടം ; ഒന്നര ലക്ഷം രൂപ കൊടുത്താണ് അവിടെ നിന്നും പോരാൻ സാധിച്ചത് : യാത്രയിലുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി ലിന്റു

വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. പിന്നെ അത് കഴിഞ്ഞാല്‍ തീര്‍ന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് പിള്ളേരോട് താന്‍ പറയുമെന്നും ജയറാം പറയുന്നു

Advertisement