അർജുൻ രവീന്ദ്രനുമായുള്ള പ്രണയം: ആദ്യം ഐലവ് യൂ പറഞ്ഞതനെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചും വെളിപ്പെടുത്തി ദുർഗാ കൃഷ്ണ

118

മലയാളത്തിന്റെ യുവസൂപ്പർതാരം പൃഥ്വിരാജ് നായകനായ വിമാനമെന്ന ചിത്രത്തിലൂടെ നേടിയ താരമാണ് നടി ദുർഗ കൃഷ്ണ. തുടർന്ന് ഒരു പിടി മികച്ച് സിനിമയിൽ വേഷമിട്ട ദുർഗ കൃഷ്ണ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

അതേ സമയം താൻ സിനിമയിലേക്ക് എത്തിയതിനെ പറ്റിയും പ്രണയത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് താരം ഇപ്പോൾ. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.

Advertisements

വിമാനത്തിൽ അഭിനയിക്കാൻ അവർ തന്നെ ഇങ്ങോട്ടേക്ക് വിളിക്കുകയായിരുന്നു. കാസ്റ്റിങ് കോളിന് വേണ്ടിയൊന്നും പോയിട്ടില്ലെന്നും ദുർഗ കൃഷ്ണ പറയുന്നു. അടുത്തിടെയായിരുന്നു ദുർഗ കൃഷ്ണ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

കാമുകനായ അർജുൻ രവീന്ദ്രനൊപ്പമുള്ള ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. അഭിനയ രംഗത്തല്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ് അർജുൻ. അതേ സമയം അഭിമുഖത്തിൽ ബോയ്ഫ്രണ്ടിനോട് നുണ പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു താരം മറുപടി നൽകിയത്.

നുണയൊക്കെ പറയാറുണ്ട് അതങ്ങനെ പിടിച്ചിട്ടൊന്നുമില്ല. പക്ഷേ, ഞാൻ പിടിചിട്ടുണ്ട്. ഏതെങ്കിലും സെലിബ്രിറ്റി ശല്യമായിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ അതേയെന്നായിരുന്നു ദുർഗയുടെ മറുപടി. റെസ്‌പോണ്ട് ചെയ്യാതിരുന്ന് ഒഴിവാക്കുകയായിരുന്നു. ബ്ലോക്ക് ചെയ്യാനൊന്നും പോയിരുന്നില്ല.

അർജുനാണ് ആദ്യം ഐലവ് യൂ പറഞ്ഞത്. ആദ്യ ചുംബനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛനും അമ്മയുമൊക്കെ ഇത് കാണുമെന്നായിരുന്നു നടി പറഞ്ഞത്. 4 വർഷമായി പ്രണയത്തിലാണ് തങ്ങൾ. അർജുനൊപ്പം ആദ്യമായി പോയത് ഏതോ റസ്റ്റോറന്റിലായിരുന്നു.

ആ സമയത്ത് പ്രണയമൊന്നുമുണ്ടായിരുന്നില്ല. അഭിമുഖത്തിനിടയിലായിരുന്നു ദുർഗ അർജുനെ വിളിച്ചത്. ഫോണിൽ മുഴുവനും ആ നമ്പർ മാത്രമേയുള്ളൂ. ആ കുട്ടി കഴിഞ്ഞോയെന്നായിരുന്നു അർജുൻ ചോദിച്ചത്. അഭിമുഖത്തിൽ പങ്കെടുക്കാൻ വരുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എല്ലാ കാര്യവും ഞാൻ പറയുമെന്ന് പറഞ്ഞപ്പോൾ അത്ര ഡീറ്റെയിൽഡാവണ്ടെന്നായിരുന്നു അർജുൻ പറഞ്ഞത്. ഞങ്ങളാദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ബ്രോയ് എന്നായിരുന്നു വിളിച്ചത്. ബർത്ത് ഡേയ്ക്ക് സർപ്രൈസ് തന്നിരുന്നു അദ്ദേഹം.

അതിപ്പോഴും ഓർത്തിരിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. മമ്മൂട്ടിയും മോഹൻലാലുമില്ലാത്ത സിനിമകളെക്കുറിച്ച് ഓർക്കാനേ വയ്യെന്നും താരം പറഞ്ഞിരുന്നു. ആർടിസ്റ്റുകൾക്കല്ല കഥയ്ക്കും അഭിനയത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്നും ദുർഗ പറയുന്നു. സംസാരിക്കാൻ സമ്മതിക്കാതെ ഇ രിക്കുമ്പോൾ ദേഷ്യം വരാറുണ്ട്. നമ്മളുടെ സൈഡ് പറയാനോ കേൾക്കാനോ സമ്മതിച്ചില്ലെങ്കിൽ ദേഷ്യം വരുന്ന പ്രകൃതമാണ്.

അമ്മയും അച്ഛനും വീട്ടിലില്ലാത്തപ്പോൾ സുഹൃത്തുക്കൾക്കൊപ്പം അടിച്ച് പൊളിച്ചിരുന്നു. ബഹളമാണെന്ന് പറഞ്ഞ് അയൽക്കാരൊക്കെ പരാതി പറഞ്ഞിരുന്നു. അപ്പോൾ അമ്മ ചീത്ത പറഞ്ഞിരുന്നു. അനിയൻ അടുത്ത സുഹൃത്താണ്. എല്ലാ കാര്യത്തിനും കൂടെ നിൽക്കാറുണ്ട്. ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കാറുണ്ടെന്നും ദുർഗകൃഷ്ണ വെളിപ്പെടുത്തുന്നു.

Advertisement