ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് എ സുപരിചിതനായ താരമാണ് നന്ദു. ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയെങ്കിലും ആദ്യമൊന്നും താരത്തെ അധികം പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നില്ല. മോഹൻലാൽ ചിത്രമായ സ്പിരിറ്റിലെ നന്ദുവിന്റെ കഥാപാത്രം ഏറെ കൈയ്യടി
നേടിയിരുന്നു.
ഇതോട് കൂടി അഭിനയ പ്രാധാന്യം ഇല്ലാത്ത വേഷങ്ങൾ മാത്രം ലഭിച്ചിരുന്ന താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു തുടങ്ങി. ഇതോടെ താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങി. എങ്കിൽ തന്നെയും താരത്തിന്റെ കുടുംബത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും അധികം പ്രേക്ഷകർക്കും അറിയില്ല.
ഇപ്പോഴിതാ തന്റെ കുടുംബവിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് നന്ദു. തന്റെ ഉറ്റ സുഹൃത്തിന്റെ മകളെയാണ് നന്ദു പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടുമക്കളും ഉണ്ട്. 1997ലായിരുന്നു ഇവരുടെ വിവാഹം നടന്നത്.
ഇവരുടെ പ്രണയകഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിനിമയിൽ നിന്നും എന്ത് നേടിയെന്ന് ചോദിച്ചാൽ ഞാൻ സംതൃപ്തനാണ്. ഒരു കുടുംബമുണ്ട്. അത്യാവശ്യം ആളുകൾ തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് വലിയ കാര്യങ്ങൾ. ഭാര്യ കവിതയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകൾ നന്ദിത, മകൻ കൃഷാൽ. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നുവെന്നാണ് നന്ദു പറയുന്നത്.
അഹം എന്ന മോഹൻലാൽ ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു നന്ദു അന്ന്. ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷം ചെയ്യാനായി മോഹൻലാൽ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള സുഹൃത്ത് വന്ന് അഭിനയിച്ചിട്ടുപോയി.
അദ്ദേഹവുമായി നന്ദു സൗഹൃദത്തിലായി, ആ സൗഹൃദം പതിയെ വളരാൻ തുടങ്ങി. പിന്നീട് മദ്രാസിൽ ചെല്ലുമ്പോ ഴെല്ലാം നന്ദു അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്യുമായിരുന്നു. അങ്ങനെ നന്ദു അദ്ദേഹത്തിന്റെ മകൾ കവിതയുമായി പരിചയപ്പെടുകയും ആ പരിചയം പ്രണയമായി മാറുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന് ഒരു ആയൂർവേദ മരുന്ന് ഫാക്ടറിയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. മദ്രാസിൽ പോകുമ്പോൾ എന്നെ വിട്ടിലേക്ക് വിളിക്കും. ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളർന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയായോ എന്ന് ചോദിച്ചാൽ ഞങ്ങളങ്ങ് പ്രേമിച്ചു. അത്രേയുള്ളു ഉത്തരം. സൗഹൃദങ്ങൾക്ക് വില കൊടുക്കുന്ന ആളാണ് ഞാൻ. അത് അദ്ദേഹത്തിനുമറിയാം
പിന്നീട് ആ പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. അടുത്ത സുഹൃത്തിന്റെ മകളെ പ്രണയിക്കുന്നത് ശരിയാണോ എന്ന് നന്ദുവിനോട് ചോദിച്ചാൽ ഞങ്ങൾ പ്രണയിച്ച് പോയി എന്നാണ് നന്ദു പറയുന്ന മറുപടി.
നന്ദു മലയാള സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷത്തിൽ കൂടുതൽ ആയി. മോഹൻലാൽ ചിത്രം ആറാട്ട് ആണ് നന്ദു അഭിനയിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബി ഉണ്ണികൃഷ്ണൻ ആണ് ആറാട്ട് സംവിധാനം ചെയ്യുന്നത്.