10 പേരെ കണ്ടാൽ അതിൽ 8 പേരോട് പ്രണയം തോന്നും, ആകർഷണം തോന്നുന്നത് ഇത്തരക്കാരോട് മാത്രം; നടി ശ്രീലക്ഷ്മിയുടെ പ്രണയങ്ങൾ ഇങ്ങനെ, ഞെട്ടലോടെ ആരാധകർ

105

മിനിസ്‌ക്രീനിലൂടെ എത്തി പ്രേക്ഷകരുടെ കാന്താരി എന്ന പട്ടം സ്വന്തമാക്കി ആരാധകരെ സമ്പാദിച്ച താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകരുടെ സ്വന്തം കാന്താരിയായി മറിയത്. ബിനു അടിമാലി-ശ്രീവിദ്യ കോംബോ ആണ് പരിപാടിയിൽ ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നത്.

Advertisements

ഇരുവരുടെ കൗണ്ടറുകൾ സോഷ്യൽമീഡിയയിലും വൈറലായിരുന്നു. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീവിദ്യ എത്തുന്നത്. കാന്താരി എന്നതിന് പുറമെ, കൗണ്ടർ റാണിയെന്നും ശ്രീവിദ്യ അറിയപ്പെട്ടിരുന്നു. കൗണ്ടറടിച്ചു മുന്നേറുന്ന ബിനു അടിമാലിയെ കടത്തിവെട്ടുന്ന കൗണ്ടറുകളാണ് ശ്രീവിദ്യയും അടിച്ചുകൊണ്ടിരുന്നത്.

Also read; കടന്നുപോയ തിക്താനുഭവങ്ങൾക്ക് കാലം തന്നെ പ്രതിഫലമാണ് ഈ വിജയം, ഡേറ്റ് ഇല്ലെന്ന് പറയുന്നവരുടെ അടുത്തേയ്ക്ക് പോയിട്ട് കാര്യമില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കഴിവുള്ളവന്റെ അടുത്തെത്തിയത്; വിനയന്റെ തുറന്നു പറച്ചിൽ

അതിനാൽ തന്നെ ഇരുവരും ഒന്നിച്ചെത്തുന്നത് പ്രേക്ഷകർക്കും ഹരം തന്നെയായിരുന്നു. അടുത്തിടെ ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി നടി എത്തിയിരുന്നു. പരിപാടിയിൽ താരം തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം വെളിപ്പെടുത്തുന്നുമുണ്ട്. പാടുമല്ലോയെന്ന ചോദ്യത്തിന് തനിക്ക് പാടനല്ല, പാട്ട് കേൾക്കാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞു.

തനിക്കാവുമ്പോൾ സംഗതിയും രാഗവുമൊന്നും നോക്കേണ്ട ആവിശ്യം വരുന്നില്ലല്ലോയെന്നും തമാശ രൂപേണ ശ്രീവിദ്യ പറഞ്ഞു. കൂടാതെ ‘കഴിഞ്ഞുപോയ കാലം’ എന്ന പാട്ടും ശ്രീവിദ്യ പാടി. താൻ സ്‌കൂളിൽ പഠിക്കുമ്പോൾ പാടിയിരുന്ന പാട്ടാണ് ഇതെന്നും പറഞ്ഞുകൊണ്ടായിരുന്നു നടി പാടിയത്. എന്നാൽ പാട്ട് പാടി കഴിഞ്ഞപ്പോൾ എംജി കരയുകയായിരുന്നു. ഇതാദ്യമായാണ് താൻ പാടിയ പാട്ട് കേട്ട ശേഷം ഒരാൾ കരയുന്നതെന്ന് ശ്രീവിദ്യയും കൗണ്ടറടിച്ചു.

പാടരുത് എന്ന് പറഞ്ഞാണ് തന്നെ ഈ പരിപാടിയിലേയ്ക്ക് വീട്ടുകാരും കൂട്ടുകാരും പറഞ്ഞയച്ചതെന്നും ശ്രീവിദ്യ വെളിപ്പെടുത്തി. സ്വന്തമായുള്ള പാട്ടും താരം ഷോയിലൂടെ ശ്രീവിദ്യ പാടിയിരുന്നു. കടാതെ ജീവിതത്തെ കുറിച്ചും ശ്രീവിദ്യ വെളിപ്പെടുത്തുന്നുണ്ട്. അച്ഛനുമായാണ് അധികം അറ്റാച്ച്. എന്തെങ്കിലും ചെയ്ത് പറ്റിപ്പോയാൽ അത് പോട്ടെയെന്ന് പറഞ്ഞ് അച്ഛൻ ക്ഷമിക്കും. വിദേശത്തായിരുന്ന അച്ഛൻ ഈയടുത്താണ് വന്നതെന്നും ശ്രീവിദ്യ പറയുന്നു.

പക്ഷേ, അമ്മ ഇപ്പോഴും ശീമക്കൊന്നയുടെ വടിയെടുത്ത് അടിക്കുമെന്നും ശ്രീവിദ്യ വെളിപ്പെടുത്തി. എയർഹോസ്റ്റസ് കോഴ്സ് പഠിക്കുമ്പോഴായിരുന്നു സിനിമയിലേക്ക് അവസരം ലഭിച്ചത്. അവിടെ ഒരു സിനിമ സംഘം വന്നപ്പോൾ പരിപാടി കോഡിനേറ്റ് ചെയ്യാൻ പോയിരുന്നു. അപ്പോഴാണ് അവസരം ലഭിച്ചത്. ക്യാംപസ് ഡയറിയിലൂടെയായിരുന്നു അഭിനയ രംഗത്തേയ്ക്ക് എത്തിയത്.

പക്ഷേ, അഭിനയം കരിയറാക്കുന്ന കാര്യത്തിൽ ആദ്യം വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അത് കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോവുന്നതിനിടയിൽ ആണ് വീണ്ടും സിനിമയിലേയ്ക്ക് ക്ഷണമെത്തിയതെന്നും ശ്രീവിദ്യ പറഞ്ഞു. അതേസമയം, ഇപ്പോൾ ശ്രീവിദ്യ തന്റെ ജീവിത ലക്ഷ്യം പറഞ്ഞതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ജീവിതത്തിൽ എന്താണ് ലക്ഷ്യമെന്ന ചോദ്യത്തിന് കല്യാണം കഴിക്കണം എന്നാണ് താരം നൽകിയ മറുപടി. സിനിമയുമായി ബന്ധമുള്ള ആളെ കല്യാണം കഴിക്കണം. വിവാഹ ശേഷവും അഭിനയത്തിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീവിദ്യ പറഞ്ഞു. വലിയ അറിവില്ലാത്ത ആളാണ് ഞാൻ, അതുകൊണ്ട് തന്നെ ബുദ്ധിമാനായ ഒരാളെയാണ് ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്നും നടി വെളിപ്പെടുത്തി.

Also read; അഭിനയത്തിന് പ്രധാന്യം കൊടുക്കുമ്പോൾ ഗ്ലാമർ നോക്കണോ, മോഹൻലാലിന്റെ അമ്മയാവാനും തയ്യാർ; അഭിനയ മോഹം പറഞ്ഞ് മങ്ക മഹേഷ്

കുറച്ച് ഹാർഡ് വോയിസുള്ള വ്യക്തികളോടാണ് കൂടുതൽ താത്പര്യം. അവരിൽ താൻ കൂടുതൽ ആകർഷകയാകുമെന്നും ശ്രീവിദ്യ പറഞ്ഞു. ഇത്തരക്കാരെ കണ്ടാൽ പെട്ടെന്ന് തന്നെ പ്രണയം തോന്നിപ്പോകുമെന്നും നടി വെളിപ്പെടുത്തി. കൂടാതെ, 10 പേരെക്കണ്ടാൽ അതിൽ 8 പ്രണയം തോന്നും. പക്ഷെ 10 മിനിറ്റേ ആ പ്രണയവും ആകർഷണം നിൽക്കുകയൊള്ളൂവെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. ഏതായാലും അങ്ങനെ ഒരാളെ ജീവിതത്തിൽ കൂട്ടായി കിട്ടട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകരും.

Advertisement