അങ്ങനെയൊരു രൂപത്തിൽ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു, ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല അവിടെ കണ്ടത്; മോഹൻലാൽ പറയുന്നു

969

ദാസനും വിജയനും കോമ്പോ ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടാകില്ല. ഒരുപാട് സിനിമകളിൽ ഒരുമിച്ചെത്തി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ താരങ്ങൾ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ആരാധകരും ഇഷ്ടപ്പെട്ടിരുന്നത്. ദാസനും വിജയനും പോലുള്ള ഒരു കോമ്പോ ഇതുവരെ മലയാള സിനിമ ലോകത്ത് എത്തിയിട്ടില്ലെന്നതാണ് സത്യം.

Advertisements

ഇടക്ക് താരങ്ങൾ തമ്മിൽ നേരിയ പിണക്കങ്ങൾ ഉണ്ടായിരുന്നു. പരസ്പരമുള്ള ബന്ധങ്ങളും മുറിഞ്ഞു പോയിരുന്നു. എങ്കിലും ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്നവർ ആയിരുന്നു മലയാള പ്രേക്ഷകർ. അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് ശ്രീനിവാസനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന മോഹൻലാലിന്റെ ഒരു വീഡിയോ ആയിരുന്നു.

Also read: പ്രളയ ദുരിതാശ്വാസ ക്യാമ്പിലെത്തിയ സാധനങ്ങൾ നേതാക്കൻമാർ വീട്ടിൽ കൊണ്ടു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്, കമ്മ്യൂണിസം എന്താണെന്ന് കമ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ല: സാധിക വേണുഗോപാൽ

മഴവിൽ മനോരമയിൽ എത്തിയപ്പോഴാണ് ആ നല്ല മുഹൂർത്തങ്ങൾ അരങ്ങേറിയത്. ഇപ്പോൾ ശ്രീനിവാസനെ ആ രൂപത്തിൽ കണ്ടപ്പോൾ വല്ലാതെ സങ്കടം തോന്നിയെന്ന് പറയുകയാണ് താരരാജാവായ മോഹൻലാൽ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ മനസ് തുറന്നത്. ആ പരിപാടിക്ക് ശ്രീനിവാസൻ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

പെട്ടെന്നുള്ള, നമുക്ക് അറിഞ്ഞൂടാതെ സംഭവിക്കുന്നൊരു കെമിസ്ട്രിയാണ് അന്ന് അവിടെ സംഭവിച്ചത്. ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഇടയ്ക്ക് സംസാരിക്കാറുണ്ട്. ശ്രീനിക്ക് സുഖമില്ലെന്നറിഞ്ഞപ്പോൾ ഭാര്യയേയും മക്കളേയും വിളിച്ച് സംസാരിച്ചിരുന്നു. പക്ഷേ അന്ന് പെട്ടെന്ന് ശ്രീനിവാസനെ കണ്ടപ്പോൾ ഇമോഷണലായി. അതാണ് നടന്നത്.

അദ്ദേഹം അവിടെ വന്നു എന്നുള്ളത് തന്നെ വലിയ കാര്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇങ്ങനെയൊരു കാര്യം നടക്കുമ്പോൾ അവിടെ വരാനും സംസാരിക്കാനും തയ്യാറാവുകയെന്നത് അദ്ദേഹത്തിന്റെ നന്മ കൂടിയാണ് വെളിപ്പെട്ടത്. ഒരുപാട് കാലത്തിന് ശേഷമാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.

ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല അവിടെ കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒരുപാട് കാര്യങ്ങളാണ് കടന്ന് പോയത്. ഞങ്ങൾ ചെയ്ത സിനിമകളൊക്കെ. അതല്ലാതെ എനിക്ക് ആ സമയത്ത് വേറൊന്നും മനസ്സിൽ തോന്നിയില്ല, അങ്ങനെ ചെയ്യാനാണ് തോന്നിപ്പിച്ചത്. കാരണം അത്രയും സങ്കടമായിരുന്നുവെന്നും താരം പറയുന്നു.

അനാരോഗ്യം മാറ്റിവെച്ച് പരിപാടിയിലേക്കെത്തിയ ശ്രീനിവാസനോട് താരം നന്ദിയും പറഞ്ഞു. അതേസമയം, ശ്രീനിവാസന്റെ മൂർച്ചയുള്ള വാക്കുകളും നല്ല തമാശകളും ഇനിയും കേൾക്കാനാവും, പവിഴമല്ലി ഇനിയും പൂത്തുലയുമെന്നായിരുന്നു ദാസനും വിജയനുമൊപ്പമായി സ്റ്റേജിൽ നിന്ന സത്യൻ അന്തിക്കാട് പറഞ്ഞത്.

Also read: എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ്: അകമല ധർമ്മ ശാസ്താ ക്ഷേത്രവും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

ഈ വാക്കുകളെ നിറകയ്യടികളോടെയാണ് സദസ് വരവേറ്റത്. പല സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും മോഹൻലാലിനെ ശ്രീനിവാസൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷമായാണ് ഇരുവരും ആ പിണക്കം അവസാനിപ്പിച്ച് വീണ്ടും ഒരുമിച്ചത്.

Advertisement