ആ സിനിമകളിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്, അതെല്ലാം ഓർത്ത് ഇപ്പോൾ ദുഖവുമുണ്ട്: മീര നന്ദന്റെ വെളിപ്പെടുത്തൽ

122

ലാൽ ജോസിന്റെ സംവിധാനത്തിൽ ജനപ്രിയ നടൻ ദിലീപിന്റെ നായികയായി മുല്ല എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ നന്ദൻ. അദ്യ ചിത്രത്തിന്റെ തകർപ്പൻ തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ നടിയെ തേടി എത്തി.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ കറൻസി, പുതിയ മുഖം, കേരള കഫേ, പുള്ളിമാൻ, സീനിയേഴ്സ്, ശങ്കരനും മോഹനനും, സ്വപ്നസഞ്ചാരി, മല്ലു സിങ്, റെഡ് വൈൻ, കടൽ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മീര നന്ദൻ അഭിനയിച്ചിട്ടുണ്ട്.

Advertisements

നായികയായും സഹനടിയായും ഒക്കെ പിന്നീട് തിളങ്ങിയ മീരാ നന്ദൻ ഇപ്പോൽ അഭിനയത്തിൽ നിന്നു ഇടവേള എടുത്ത് ദുബായിയൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. അതേ സമയം സിനിമാ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് താരം.

Also Read: യൂറോപ്പിൽ കാമുകനൊപ്പം അടിച്ച് പൊളിച്ച് ആഘോഷിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ വൈറൽ

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ആഗ്രഹങ്ങളെ കക്കുറിച്ചും മീര നന്ദൻ തുറന്നു പറഞ്ഞതാണ് വീണ്ടും വൈറലായി മാറുന്നത്. മുൻപ് കൈരളി ടിവിയിൽ നാദിർഷ അവതാരകനായി എത്തിയ ഒരു പരിപാടിയിൽ ആയിരുന്നു മീര നന്ദന്റെ തുരന്നു പറച്ചിൽ നടത്തിയത്.

പഴയ കാല നടന്മാരിൽ ഒടുവിൽ ഉണ്ണികൃഷ്ണനൊപ്പം അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു എന്ന് മീരാ നന്ദൻ പറഞ്ഞിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. അതുപോലെ കൊച്ചിൻ ഹനീഫ, തിലകൻ എന്നിവരോടൊപ്പവും സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ലല്ലോ എന്നതോർത്ത് ദുഃഖമുണ്ട്.

ഇത്രനാൾ അഭിനയിച്ചിട്ട് അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയ സിനിമകളുണ്ടോ എന്ന ചോദ്യത്തിന് ഒന്നല്ല, ഒരുപാട് സിനിമകളിൽ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്നായിരുന്നു മീര നന്ദന്റെ മറുപടി. പക്ഷെ, ആ സിനിമകളുടെ പേര് പറയാൻ താത്പര്യമില്ലെന്നും മീരാ നന്ദൻ വ്യക്തമാക്കി.

അതേ സമയം നിരവധി ചിത്രങ്ങളിൽ മീരാ നന്ദൻ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടി, സീനിയേഴ്സ് എന്നിവയിലെല്ലാം അതിഥി വേഷത്തിലാണ് താരം അഭിനയിച്ചത്. ആ സിനിമകളെല്ലാം വിജയ ചിത്രങ്ങളും ആയിരുന്നു.

Also Read:
അദ്ദഹം ക്രിസ്ത്യനും ഞാൻ ഹിന്ദുവുമായിരുന്നു, പള്ളിയിൽ വെച്ച് തന്നെ കല്യാണം നടത്തണമെന്ന് അവർ നിർബന്ധം പിടിച്ചു, പിന്നെ സംഭവിച്ചത് ഇങ്ങനെ, മനീഷ സുബ്രമണ്യൻ പറയുന്നു

Advertisement