അമ്പത് വർഷങ്ങൾ പിന്നിട്ട തന്റെ അഭിനയ ജീവിതത്തിനിടെ അനേകം സൂപ്പർ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അവയിൽ ക്ലാസ്സ് സിനിമകലും മാസ്സ് സിനിമകളും എല്ലാം ഉണ്ടായിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി ഇറങ്ങിയിട്ടുണ്ട്.
മമ്മൂട്ടി നായകനായി തകർപ്പൻ വിജയം നേടിയ ചിത്രങ്ങളിൽ എന്നും ഓർത്തിരിക്കുന്ന ക്ലാസിക്കൽ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. മമ്മൂട്ടിയുടെ ഗെറ്റപ്പും തൃശൂർ ഭാഷയും കൂടി ചേർന്നപ്പോൾ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു.
എന്നാൽ ഈ ചിത്രത്തിലെ കഥാപാത്രത്തോട് ഇണങ്ങിച്ചേരാൻ മമ്മൂട്ടി കുറച്ച് സമയമെടുത്തു എന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞിരുന്നു. ഷൂട്ടിംഗ് സമയത്ത് സ്വാഭാവികമായി ഇഴുകി ചേരാൻ പറ്റാത്തതിന്റെ ചില പ്രശ്നങ്ങൾ എന്റെയടുത്ത് പറഞ്ഞിരുന്നില്ല.
മമ്മൂക്കയോട് ചിത്രത്തിന്റെ കഥ ആദ്യം പറയുകയും പിന്നീട് സ്‌ക്രിപ്റ്റ് കൊടുക്കുകയും ആയിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ പുള്ളി കുറച്ച് ഡിസ്റ്റർബ്ഡ് ആയിരുന്നു. ഈ ഭാഷയുടെ ഫ്ളേവർ കിട്ടാനായി തൃശൂർക്കാരെയാണ് കാസ്റ്റ് ചെയ്തത്.
ഇന്നസെന്റ്, ഇടവേള ബാബു, ടിനി ടോം എന്നിവരെ. അവർക്ക് തൃശ്ശൂർ ഭാഷ പിടിക്കാൻ പറ്റും. ആദ്യ ഘട്ടത്തിലെ പ്രശ്നങ്ങൾ പുള്ളി ക്യാമറമാൻ വേണുവിനോട് ആയിരുന്നു പറഞ്ഞത്. ഇത് എനിക്ക് വലിയ ഗുണമുണ്ടാവാൻ പോവുന്നില്ല എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
സിനിമ ചിലപ്പോൾ ഇൻട്രസ്റ്റിങ്ങ് ആയിരിക്കും. നാലഞ്ചു ദിവസം കഴിഞ്ഞപ്പോ പുള്ളി തന്നെ തിരുത്തി പറഞ്ഞു, വേണു ഇത് ഉദ്ദേശിച്ചത് പോലെയല്ല എനിക്കൊരു ബെഞ്ച്മാർക്ക് സിനിമ ആയിരിക്കുമെന്ന്. അത് മമ്മൂക്കയ്ക്കേ ചെയ്യാൻ പറ്റൂ. പിന്നെ നായക പരിവേഷം മാറ്റിവെയ്ക്കാൻ പറഞ്ഞാൽ അതിന് തയ്യാറാവുന്ന മനസ്സും പുള്ളിക്ക് ഇണ്ടായിരുന്നു എന്നായിരുന്നു രഞ്ജിത് പറഞ്ഞത്.
മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈലിനോട് മുൻപ് ഒരിക്കൽ സംസാരിച്ചപ്പോൾ ആയിരുന്നു രഞ്ജിത് ഇങ്ങനെ പറഞ്ഞത്. അതേ സമയം മികച്ച വിജയം ആയിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് നേടിയെടുത്തത്. മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലെറ്റ്. പ്രിയ മണി ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്.