തെന്നിന്ത്യൻ സിനിമകളിലും മലയാള സീരിയലുകളിലും ഒരേപോലെ തിളങ്ങുന്ന വളരെ ചുരുക്കം നടിമാരിൽ മുൻ പന്തിയിൽ ഉള്ള താരമാണ് നടി സ്വാസിക വിജയ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സ്വാസിക എത്തുക ആയിരുന്നു
പിന്നീട് സീരിയൽ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവർന്നെടുക്കുക ആയിരുന്നു. ഇതിനോടകം തന്നെ മലയാത്തിലെ സൂപ്പർതാരങൾ അടക്കമുള്ള താരങ്ങളുടെ നായികയായി നടി അഭിനയിച്ച് കഴിഞ്ഞു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ഈ സിനിമയിൽ അതീവ ഗ്ലാമറസ്ലുക്കിൽ ആയിരുന്നു നടി എത്തിയത്. അതേ സമയം നടി നടത്തിയ ചില തുറന്നു പറച്ചിലുകൾ ആണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്. സാർക്ക് ലൈവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. ഇന്നും ജനങ്ങൾ നടന്മാരെ കണ്ടാണ് തിയേറ്ററിലേക്ക് എത്തുന്നതെന്നാണ് സ്വാസിക പറയുന്നത്. നടിമാരുടെ പേരിൽ ആരും തിയേറ്ററുകളിലേക്ക് വരാറില്ലെന്നും പ്രേക്ഷകരുടെ ആ ചിന്താഗതി മാറണമെന്നും സ്വാസിക പറയുന്നു.
എന്നാൽ ഇപ്പോൾ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ട് ഉണ്ടെന്നും എന്നാൽ ആ മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്നും ആണ് സ്വാസിക പറയുന്നത്. ഏത് സിനിമാ ഇൻഡസ്ട്രി ആണെങ്കിലും സിനിമ ബിസിനസ് ചെയ്യപ്പെടുന്നത് ഹീറോയുടെ പേരിലാണ്. അതിന് കാരണം ഒരു സിനിമ തിയേറ്ററിൽ വന്നുകഴിഞ്ഞാൽ മമ്മൂക്കയുടെയോ ലാലേട്ടന്റെയോ അല്ലെങ്കിൽ പൃഥ്വിരാജ്, ഫഹദ്, ദുൽഖർ എന്നിവരുടെയോ പേരുകളാണ് നമ്മുടെ വായിൽ ആദ്യം വരുന്നത്.
അല്ലാതെ ഒരിക്കലും പോയിട്ട് നിമിഷ സജയന്റെ സിനിമയാണോ നിഖില വിമലിന്റെ സിനിമയാണോ അപർണയുടെ സിനിമയാണോ എന്നാൽ പോയി കാണാം എന്നൊരു ടെൻഡൻസി നമുക്ക് വരുന്നില്ല. അപ്പോൾ അത് ആരുടെ കുറ്റമാണ്. പ്രേക്ഷകരുടെ മൈൻഡ് അങ്ങനെയാണ്. ഹീറോയിലേക്കാണ് നമ്മൾ ആകർഷിക്കപ്പെടുന്നത്. അത് ആരുടെയും കുറ്റം ആണെന്ന് പറയാൻ പറ്റുന്നില്ല.
വർഷങ്ങളായി അങ്ങനെയാണ് നസീർ സാറിന്റെ സിനിമ, സത്യൻ മാഷിന്റെ സിനിമ, ജയന്റെ സിനിമ എന്നാണ് പണ്ടും പറയുന്നത്. ആരാണ് മാറേണ്ടത് പ്രേക്ഷകരാണ് മാറേണ്ടത്. അത് മാറാൻ സമയമെടുക്കും. ഒറ്റയടിക്ക് സ്വിച്ചിട്ടത് പോലെ മാറില്ല. ഒരു പത്ത് വർഷത്തിനുള്ളിൽ മാറുമായിരിക്കാം. പക്ഷേ ഇത്രയും വർഷമായിട്ടും എന്തുകൊണ്ടാണ് മാറാത്തത് എന്ന് ചോദിച്ചാൽ അതിന് കൃത്യമായി ഒരു കാരണം പറയാൻ പറ്റില്ല.
പക്ഷേ സ്ത്രീ കഥാപാത്രങ്ങളുടെ നല്ല സിനിമകൾ വരുന്നുണ്ട്. അത് സ്വീകരിക്കപ്പെടുന്നുണ്ട്. ടേക്ക് ഓഫ് പോലത്തെ സിനിമകൾ വിജയിക്കുന്നുണ്ട്. ഉയരെ, ജയ ഹേ, ഹൗ ഓൾഡ് ആർ യു പോലെയുള്ള സിനിമകൾ വിജയിക്കുന്നുണ്ട്. ലേഡി സൂപ്പർ സ്റ്റാറുകൾ വരുന്നുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നയൻതാരയോ മഞ്ജു വാര്യറോ ഒറ്റയടിക്ക് സമ്പാദിച്ചതല്ല.
അത് കുറെ നാളത്തെ ഹാർഡ് വർക്കിലൂടെ അവർ നേടിയെടുത്തത് ആണ്. ആ സമയം എല്ലാത്തിനും എടുക്കും. പിന്നെ പ്രേക്ഷകരുടെ മനസും മാറണം. ഒരു ഹീറോയുടെ പേര് പറഞ്ഞ് തിയേറ്ററിലേക്ക് വരാനുള്ള ടെൻഡൻസി കുറഞ്ഞുവരണം. അത് കുറഞ്ഞ് വരുന്നുണ്ട്. എന്നാലും ഇപ്പോഴും ഹീറോസിനെ ആണ് നമ്മൾ നോക്കുന്നത്.
അതുകൊണ്ട് ആണ് നിർമ്മാതാക്കൾ ഹീറോസിനെ വെച്ച് സിനിമ നിർമിക്കുന്നത്. തിയേറ്ററിൽ കിട്ടാനാണെങ്കിലും ചാനൽ സാറ്റലൈറ്റ് ആണെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകൾ ആണെങ്കിലും എല്ലാം പോകുന്നത് ഹീറോസിനെ വെച്ച് ആണ്. അതിൽ മഞ്ജു ചേച്ചിയെയോ പാർവതിയെയോ നയൻ താരയെയോ പോലെ എണ്ണപ്പെടുന്ന കുറച്ച് നടിമാരാണ് നമുക്കുള്ളത്. ഹിന്ദിയിൽ ഒക്കെ വന്നുതുടങ്ങി ആലിയ ഭട്ടും ദീപിക പദുക്കോണും ഒക്കെ നല്ല മാർക്കറ്റ് ഉള്ള നടിമാരാണ്.
ഇനിയുമത് മാറണമെങ്കിൽ സമയമെടുക്കും. ആ ഒരു പ്രോസസിനെ ആക്സപ്റ്റ് ചെയ്യാൻ പഠിക്കുക. അല്ലാതെ അങ്ങനെ വേണം ഇങ്ങനെ വേണം എന്ന് ഷൗട്ട് ചെയ്തതുകൊണ്ട് കാര്യം നടക്കില്ല. ആ പ്രോസസ് നടക്കട്ടെ അത് നടക്കണമെങ്കിൽ നല്ല സംവിധായകരും സ്ത്രീകൾക്ക് വേണ്ടിയുള്ള നല്ല സിനിമകളും ഉണ്ടാകണം എന്നും സ്വാസിക പറയുന്നു.