തെന്നിന്ത്യൻ സിനിമയിൽ ആകെമാനം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാനിധ്യം അറിയിച്ച അഭിരാമി ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരുന്നു.
വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും വീണ്ടും തിരിച്ചു വന്നിരുന്നു. ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത പത്രം എന്ന സുരേഷ് ഗോപി മഞ്ജു വാര്യർ സിനിമയിലൂടെ ആണ് അഭിരാമി അഭിനയ രംഗത്ത് എത്തിയത്. പിന്നീട് നായികാ നിരയിലേക്ക് ഉയർന്ന നടിക്ക് കൈനിറയെ അവസരങ്ങൾ ആയിരുന്നു ലഭിച്ചത്.
മലയാളത്തിലെ സൂപ്പർ നടന്മാരായ മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി എന്നിവരോടൊപ്പമെല്ലാം അഭിരാമി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് ശേഷം തമിഴിലും അഭിരാമി അഭിനയിച്ചു. പ്രഭു, ശരത് കുമാർ, അർജുൻ, എന്നീ പ്രമുഖ നടന്മാരുടെ കൂടെയും തമിഴിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാനവിൽ ആയിരുന്നു.
തന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന സിനിമയായ വീരുമാണ്ടിയിൽ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു. ചലച്ചിത്രജീവിതം തുടങ്ങുന്നതിന് മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്.
രാജസേനന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ ജയറാമിന്റെ ഭാര്യയായ ഗീതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയാണ് അഭിരാമി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അതേ സമയം ഒരു ടെലിവിഷൻ അവതാരകയായിട്ടാണ് അഭിരാമി ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയാണ് തുടക്കത്തിൽ അഭിരാമി അവതരിപ്പിച്ചത്.
അന്ന് ചാനലുകൾ വളരെ കുറവ് ആയിരുന്നതിനാൽ ടോപ്പ് ടെൻ എന്ന പരിപാടിയും അവതാരിക അഭിരാമിയും ഹിറ്റായി മാറിയിരുന്നു. താരത്തിന്റെ അമ്മയാണ് അഭിരാമിയുടെ വിവരങ്ങൾ ഏഷ്യാനെറ്റിലേക്ക് അയച്ച് കൊടുത്ത് അഭിരാമിയെ ഓഡീഷന് കൊണ്ടുപോയത്. അഭിരാമിയുടെ അവതരണം ഇഷ്ടപ്പെട്ടിട്ടാണ് 1999 ൽ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രത്തിൽ അഭിനയിക്കാനുള്ള അവസരം വരുന്നത്.
Also Read
‘ബാബ’ റീമാസ്റ്റേര്ട് വേര്ഷന് പുറത്ത്, ഇത് രജനികാന്തിനുള്ള പിറന്നാള് സമ്മാനം, വൈറലായി ട്രെയിലര്
ചിത്രത്തിൽ മാധ്യമ പ്രവർത്തകയുടെ ചെറിയ വേഷമാണ് അഭിരാമി അവതരിപ്പിച്ചത്. പിന്നീട് ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ്, ശ്രദ്ധ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു. അതേ സമയം ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം സിനിമയ്ക്ക് അന്നും ഇന്നും റിപ്പീറ്റ് വാല്യുവുണ്ട്. മാത്രമല്ല വെറും പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഗീതുവായി അഭിരാമി അഭിനയിച്ചത്.
ഒരിടയ്ക്ക് ഞങ്ങൾ സന്തുഷ്ടരാണ് ചിത്രത്തിലെ സ്ത്രീവിരുദ്ധത ഉയർത്തിക്കാട്ടിയുള്ള വിമർശനങ്ങൾ വ്യാപകമായപ്പോൾ അഭിരാമി മറുപടി നൽകിയത് വൈറലായിരുന്നു. രാജസേനൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഗാ ർ ഹി ക പീ ഡ ന ത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം തികച്ചും സ്ത്രീവിരുദ്ധം ആണെന്നായിരുന്നു അന്ന് വിമർശനം വന്നത്. 15 വയസ്സുള്ളപ്പോൾ താൻ അഭിനയിച്ച ഈ ചിത്രത്തോട് ഇന്നത്തെ അഭിരാമിക്ക് യോജിക്കാൻ ആകില്ലെന്നാണ് അന്ന് അഭിരാമി പറഞ്ഞത്.
തന്റേടമുള്ള സ്ത്രീയെ അ ടി ച്ചൊ തു ക്കണം ജീ ൻ സിട്ട സത്രീയെ സാരിയുടുപ്പിക്കണം തുടങ്ങിയ രീതികൾ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അങ്ങനെയുള്ള സിനിമകൾ കാണാറില്ല. നമ്മുടെ സമൂഹത്തിൽ അത്തരത്തിലുള്ള ആളുകൾ ഇല്ലെന്നല്ല അതിനർഥം. ഇത്തരം ആശയങ്ങൾ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത് എന്നായിരുന്നു അന്ന് അഭിരാമി വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞത്.
അന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലുള്ള ധാരാളം സിനിമകൾ ഇറങ്ങിയിരുന്നതിനാൽ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കിൽ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീൻസിട്ട സത്രീ ആണെങ്കിൽ സാരി ഉടുപ്പിക്കണം. അതൊക്കെ അന്നത്തെ സിനിമകളിൽ ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനത്തെ സിനിമകൾ കാണാറില്ല.
അതിനർഥം നമ്മുടെ സമൂഹത്തിൽ അത്തരത്തിലുള്ള ആളുകൾ ഇല്ലെന്നല്ല. ഇത്തരം ആശയങ്ങൾ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുതെന്നും അഭിരാമി പറഞ്ഞു. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 15 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ലെന്നും അഭിരാമി കൂട്ടിച്ചേർത്തു.
ജയറാമിനെയും അഭിരാമിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനൻ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങൾ സന്തുഷ്ടരാണ്. 1999 ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയ വിജയമായെങ്കിലും ഇപ്പോൾ മലയാളികളുടെ സിനിമ ആസ്വാദന നിലവാരം മാറിയപ്പോൾ ആണ് ചിത്രത്തിന് വിമർശനങ്ങൾ ലഭിച്ച് തുടങ്ങിയത്.
Also Read
ഹൃത്വികിനെ കളിയാക്കി സൽമാൻഖാൻ; പരസ്പരം ശത്രുതയിലേക്ക് താരങ്ങൾ