ഉണ്ണിമുകുന്ദൻ നായകനായി അടുത്തിടെ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. മികച്ച അഭിപ്രായം നേടിയെടുത്ത ഈ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങൾ നടൻ ബാല ഉന്നയിച്ചിരുന്നു. താൻ ഉൾപ്പടെ സിനിമയിൽ പ്രവർത്തിച്ചർക്ക് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നും, സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം നൽകിയത് എന്നുമാണ് ബാല ഉന്നയിച്ച പ്രധാന ആരോപണം.
ബാല ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പത്ര സമ്മേളനം നടത്തി നടൻ ഉണ്ണി മുകുന്ദൻ നിഷേധിച്ചിരുന്നു. സ്ത്രീകൾക്ക് മാത്രമല്ല സിനിമയിൽ അഭിനയിച്ച എല്ലാർക്കും പ്രതിഫലം നൽകിയെന്നും ഉണ്ണി വ്യക്തമാക്കിയിരുന്നു. ബാല ഉൾപ്പടെ ഉള്ളവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകളും ഉണ്ണി പുറത്തുവിട്ടിരുന്നു.
ജൂനിയർ ആർട്ടിസ്റ്റുകൾ മൂവായിരം മുതൽ അയ്യായിരം വരെ വാങ്ങിക്കുമ്പോൾ ബാലയ്ക്ക് 10,000 ആണോ കിട്ടുന്നത്, അതിലെന്തോ വശപ്പിശകുണ്ടല്ലോ, ഇതിൽ ഞാൻ ബാലയെ സപ്പോർട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് അഞ്ജലി അമീർ രംഗത്ത് എത്തിയത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു അഞ്ജലി അമീറിന്റെ പ്രതികരണം.
അഞ്ജലി അമീറിന്റെ കുറിപ്പ് ഇങ്ങനെ:
ഐ സ്‌ട്രോംങ്‌ലി സപ്പോർട്ട് ബാല ബിക്കോസ് ഒരു ജൂനിയർ ആർടിസ്റ്റിന് വരെ 3 കെ മുതൽ 5 കെ വരെ കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടറിനു ഉണ്ണിമുകുന്ദൻ പെർ ഡേ 10 കെ പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും കാണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു.
ബാലയ്ക്ക് ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാൻ കഴിയുന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത് എന്നായിരുന്നു അഞ്ജി അമീർ കുറിച്ചത്. അതേ സമയം ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശം വൻ ചർച്ചയായിരുന്നു.
ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു നടൻ ബാലയുടെ പ്രസ്താവന. എന്നാൽ ബാല പറയുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന് പ്രതിഫലം നൽകിയിരുന്നുവെന്നും പറഞ്ഞ് സംവിധായകൻ അനൂപ് പന്തളം അടക്കമുള്ളവർ രംഗത്തെത്തി. പിന്നാലെ കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.