സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഡിംപൾ റോസ്. സിനിമകളേക്കാളും മിനിസ്‌ക്രീനിൽ ആയിരുന്നു നടി സജീവമായിരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക ചാനലിലും ഡിംപിൾ വർക്ക് ചെയ്തിട്ടുണ്ട്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.
വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഡിംപിൾ. സീരിയലിൽ നിന്ന് ചെറിയ അവധി എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് . സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. അതിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
കുഞ്ഞിന്റെ ജനനത്തെ കുറിച്ചും അത് കഴിഞ്ഞ് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ താരം തന്റെ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പാണ് ഡിംപിൾ യുട്യൂബ് ചാനൽ തുടങ്ങുന്നത്. നല്ല കണ്ടന്റുമായിട്ടാണ് താരം ഓരോ തവണ എത്താറുളളത്. ഗഭിണിയായതിനെ തുടർന്ന് താരം സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.
ആരോടും ഒന്നും പറയാതെയായിരുന്നു ഡിംപിൾ ഇടവേള എടുത്തത്. കുഞ്ഞ് ജനിച്ചതിന് ശേഷം വീണ്ടും സജീവം ആവുകയായിരുന്നു. തിരിച്ച് വരവിൽ പോസിറ്റീവ് കമന്റിനോടൊപ്പം നെഗറ്റീവ് കമന്റുകളും നടിയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ നെഗറ്റീവ് കമന്റിനെ കുറിച്ചും അവയെ നേരിടുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് ഡിംപിൾ.
മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സെലിബ്രിറ്റികൾക്കും മനസും വികാരങ്ങളുമുണ്ട്. വ്യാജ വാർത്തകൾ പ്രചരിക്കുമ്പോൾ അത് തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ലെന്നാണ് ഡിംപിൾ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ:
സെലിബ്രിറ്റികൾക്കും മനസും വികാരങ്ങളുമുണ്ട്. വ്യാജ വാർത്തകൾ പ്രചരിക്കുമ്പോൾ അത് തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ല. അപ്സരയുടെ കാര്യത്തിലായാലും തന്റെ അനുഭവങ്ങളായാലും വേദന തോന്നിയ കാര്യങ്ങളാണ് നെഗറ്റീവ് കമന്റുകളും വ്യാജ പ്രചാരണവും. ജീവിതത്തിലെ ദുരനുഭവങ്ങളും മോശം കാര്യങ്ങളുമെല്ലാം മറക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും.
താരങ്ങളും അങ്ങനെ തന്നെയാണ്. ഒരു ക്ലിക്കിന് വേണ്ടി മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്ന കണ്ടന്റുകൾ നൽകരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഡിംപിൾ വ്യക്തമാക്കി കഥാപാത്രങ്ങൾക്കപ്പുറത്ത് സെലിബ്രിറ്റികൾക്കും സ്വകാര്യ ജീവിതമുണ്ട്. വ്യക്തി ജീവിതത്തിലെ എല്ലാ കാര്യങ്ങളും പുറംലോകത്തോട് പങ്കുവെക്കണമെന്നില്ല.
രണ്ടാം വിവാഹം പോലെയുള്ള കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്. താരങ്ങളെക്കുറിച്ചുള്ള വാർത്തകൾ വളച്ചൊടിച്ച് പ്രചരിക്കുമ്പോൾ അത് എങ്ങനെയായിരിക്കും അവരെ ബാധിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല. വിവാഹത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് തികച്ചും വ്യക്തിപരമാണ്. ആരെ വിവാഹം ചെയ്യണമെന്നുള്ളത് അവരവരുടെ തീരുമാനമാണ്. വയസും രൂപവുമൊക്കെ വ്യക്തിപരമായ തീരുമാനങ്ങളിലുൾപ്പെടുന്നതാണ്.
അതേക്കുറിച്ച് മറ്റൊരാൾ അഭിപ്രായം പറയുന്നത് ശരിയല്ല. വൈറലായ വാർത്തയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പലപ്പോഴും ആളുകൾ തിരിച്ചറിയാറില്ല. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെങ്കിൽ പ്രതികരിക്കാതിരിക്കണം.അതേക്കുറിച്ചെങ്കിലും ആളുകൾക്ക് ചിന്തിച്ചൂടേയന്നും ഡിംപിൾ ചോദിക്കുന്നു. തമാശയെന്ന പേരിലുള്ള പല പ്രയോഗങ്ങളും അതാത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല.പ്രതികരിക്കുന്നതിന് മുൻപ് അതിന്റെ യാഥാർത്ഥ്യം അറിയാനെങ്കിലും ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണെന്നും ഡിംപിൾ പറയുന്നു.