താരരാജാക്കൻമാരായ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം തന്നെ തെന്നിന്ത്യൻ സിനിമയിൽ സ്ഥാനമുള്ള താരസുന്ദരിയാണ് നയൻതാര. മലയാള സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ നയൻതാര സ്വപ്രയത്നത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
മലാളത്തിന്റെ ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് തെന്നിനത്യൻ ലേഡി സൂപ്പർതാരമായി മാറുക ആയിരുന്നു നയൻതാര. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷങ്ങളിലൂടെ താരത്തിന് ഏറെ ആരാധകരേയും സമ്പാദിക്കാൻ കഴിഞ്ഞിരുന്നു.
മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പർതാരങ്ങൾക്കും ദീലീപ്, ചാക്കോച്ചൻ, നിവിൻപോളി അടക്കമുള്ള യുവ താരങ്ങൾക്കും നായികയായി നയൻസ് തിളങ്ങിയിട്ടുണ്ട്. മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്കും താരം ചേക്കേറിയ താരത്തിന്റെ തമിഴ് അരങ്ങേറ്റം ശരത്കുമാറിന് ഒപ്പം ആയിരുന്നു.
തമിഴകത്തിന് ആക്ഷൻ ഹീറോ ശരത് കുമാറിന്റെ അയ്യ എന്ന ചിത്രത്തിൽ ഒരു ഗ്രാമീണ പെൺകൊടി ആയിട്ടായിരുന്നു നയൻതാര പ്രത്യക്ഷപെട്ടത്. ഈ ചിത്രം വൻ വിജയമായതോടെ സാക്ഷാൽ സ്‌റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനി കാന്തിന്റെ നായികാ വേഷവും താരത്തെ തേടി എത്തി. മലയാളത്തിലെ സൂപ്പർഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയിൽ ആയിരുന്നു താരം രജനി കാന്തിന് നായികയായി എത്തിയത്.
പി വാസു സംവിധാനം ചെയ്ത ഈ ചിത്രവും സൂപ്പർഹിറ്റായി മാറിയതോടെ താരത്തിന് പിന്നെ തമിഴകത്ത് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ അഭിനയജീവിതത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത നയൻതാരക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന് പറയുകയാണ് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദർ.
വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് നയൻതാരയെ പറ്റി തുറന്നുപറഞ്ഞത്. ബന്ധങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് നയൻതാര. പുറമെ നിന്ന് നോക്കുന്നവർക്ക് നയൻതാര വളരെ ബോൾഡ് ആയ കർക്കശക്കാരിയായ നടിയാണ് എന്ന് തോന്നും. അടുത്തറിയാവുന്നവർക്ക് മനസിലാവും, നയൻതാര സ്നേഹിക്കുന്നവരെ അത്രയധികം കെയർ ചെയ്യുന്ന വ്യക്തിയാണെന്ന്.
സ്നേഹിക്കുന്നവർക്ക് എന്തും കൊടുക്കാനും എന്തും ചെയ്ത് നൽകാനും നയൻസ് തയ്യാറാകും എന്നും അനിരുദ്ധ് പറഞ്ഞു. ഒരാളോട് വെറുപ്പ് തോന്നിയാൽ പിന്നെ നയൻതാര അവരെ തിരികെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കില്ല. ഇഷ്ടം തോന്നിയാൽ എന്തും കൊടുക്കുകയും വിശ്വസിക്കുകയും അവരെ കംഫർട്ടായി നിർത്തുകയും ചെയ്യും.
ഷൂട്ടിങും തിരക്കുകളുമായി ജീവിക്കാനാണ് നയൻസിന് ഇഷ്ടം. ബ്രേക്ക് എടുക്കാൻ പോലും താൽപര്യമില്ല,’ അനിരുദ്ധ് കൂട്ടിച്ചേർത്തു. അഭിനയം എന്ന പോലെ നയൻസ് താൽപര്യത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങൾ പാചകവും ഇന്റീരിയർ ഡിസൈനിങുമാണെന്നും അനിരുദ്ധ് പറഞ്ഞു.
നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻസും അനിരുദ്ധും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് നയൻതാരയുടെ നിരവധി ചിത്രങ്ങളിൽ അനിരുദ്ധ് സംഗീതസംവിധാനം ചെയ്തു. പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ്, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ലയൺ, വിഘ്നേശ് ശിവ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ എന്നിവയാണ് നയൻതാരയുടെ പുതിയ പ്രൊജക്ടുകൾ.