അധ്യാപകൻ, അവതാരകൻ, നടൻ; ഭാവനയുമായി ഗോസിപ്പ്, വിവാഹം കഴിച്ചത് തന്നെക്കാൾ ആറുവയസ്സിന് മൂത്ത, 20 കാരിയുടെ അമ്മയായ കോടീശ്വരിയെ, അനൂപ് മേനോന്റെ അമ്പരപ്പിക്കുന്ന ജീവിതകഥ

5553

വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് അനൂപ് മേനോൻ. മിനിസ്‌ക്രീൻ അവതാരകനായും സീരിയൽ താരമായും സിനിമയിൽ നായകനായും സഹനടാനായും രചയിതാവായും എല്ലാം തന്റെ കഴിവ് പലവുരു തെളിയിച്ചിട്ടുണ്ട് താരം. കഠിന പ്രയത്‌നം കൊണ്ട് സിനിമയിലെത്തി അഭിനയ മികവുകൊണ്ട് തന്റേതായ ഒരിടം മലയാള സിനിമയിൽ സ്ഥാപിച്ചെടുക്കാൻ അനൂപ് മേനോന് കഴിഞ്ഞിരുന്നു.

അഭിനയത്തിനു പുറമേ തിരക്കഥാ രചനയിലും, ഗാനരചനയിലും മികവുകാട്ടാൻ അനൂപിന് സാധിച്ചു. വ്യത്യസ്തനായ നടനാണ് അനൂപ് മേനോൻ. തന്റെ അഭിനയ ജീവിതത്തിൽ താരം കൈകാര്യം ചെയ്തതൊക്കെ ഏറെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു. ജീവിതത്തിലും ഈ വ്യത്യസ്തത പുലർത്താൻ അനൂപ് എന്നും ശ്രദ്ധിച്ചിരുന്നു. 1977 ഓഗസ്റ്റ് 3ന് പി ഗംഗാധരൻ നായരുടെയും ഇന്ദിരാ മേനോൻന്റെയും മകനായി കോഴിക്കോടാണ് അനൂപ് ജനിച്ചത്.

Advertisements

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളിലായിരുന്നു അനൂപിന്റെ പ്രാഥമികവിദ്യാഭ്യാസം. പഠനത്തിൽ മിടുക്കനായിരുന്നു അനൂപ് പിന്നീട് എത്തിയത് തിരുവനന്തപുരം ലോ കോളേജിൽ ആണ്. ഒന്നാംറാങ്കോടെ നിയമത്തിൽ ബിരുദം. പിന്നീട് ദുബായിൽ അധ്യാപകൻ വേഷം. ഇതിനിടയിൽ കൈരളിയിലും സൂര്യയിലുമൊക്കെ അവതാരകന്റെ വേഷത്തിലും അനൂപ് എത്തി.

Also Read
ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ കൊതിക്കുന്നു, വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുന്നു, ചിത്രയെ കുറിച്ച് ബിജേഷ് ആവണൂർ

ഇതാണ് അനൂപിന്റെ ടെലിവിഷൻ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്. പിന്നീട് ഏഷ്യാനെറ്റിലെ സ്വപ്നം, മേഘം എന്നീ സീരിയലുകളിൽ പ്രധാന കഥാപാത്രമായി അനൂപ് എത്തി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും സ്വന്തമായൊരു ഇടം കണ്ടെത്താൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനൂപിന് സാധിച്ചു.

അങ്ങനെ മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ അനൂപ് പ്രിയങ്കരനായി മാറി. വിനയന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചലച്ചിത്രത്തിലൂടെ അനൂപ് മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി. 2005 ഇൽ പുറത്തിറങ്ങിയ മോക്ഷം, കയ്യൊപ്പ് എന്നീ സിനിമകളിലും അനൂപ് അഭിനയിച്ചു.

പകൽ നക്ഷത്രങ്ങൾ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി വീണ്ടും അനൂപ് വ്യത്യസ്തനായി. തിരക്കഥാരചന യിലേക്കുള്ള അനൂപിനെ അരങ്ങേറ്റ ചിത്രമായിരുന്നു 2007 പുറത്തിറങ്ങിയ ഈ ചലച്ചിത്രം. പിന്നീട് 2008 രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡും അനൂപിനെ തേടിയെത്തി.

തൊട്ടടുത്തവർഷം ഫിലിംഫെയർ അവാർഡും ഇതേ ചിത്രത്തിൽ തന്നെ അനൂപിന് ലഭിച്ചു. പിന്നീട് ലൗഡ്‌സ്പീക്കർ, കേരള കഫേ, കോക്ക്‌ ടൈൽ, ആംഗ്രി ബേബീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അനൂപ് തന്റെ അഭിനയ പാടവം തെളിയിച്ചു. ഇതിനിടയിലാണ് ഭാവന യുമായി ചേർന്ന് ഗോസിപ്പുകൾ പുറത്തുവന്നത്.

Also Read
ഒരു നിലപാടും ഇല്ലാതെ ഒന്നും ചെയ്യാതെയിരുന്നാൽ ആർക്കെങ്കിലും വിശ്വാസം ഉണ്ടാകുമോ; മോഹൻലാലിനെ കുറിച്ച് ഷമ്മി തിലകൻ

എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും തങ്ങൾക്കിടയിൽ പ്രണയമില്ലെന്നും അനൂപ് വെളിപ്പെടുത്തി. ഇതിനിടയിൽ പത്തനാപുരം സ്വദേശിയായ ക്ഷേമ അലക്‌സാണ്ടറെ അനൂപ് വിവാഹം കഴിച്ചു. സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിവാഹം കൂടിയായിരുന്നു ഇത്.

2014 ഡിസംബർ 20 നായിരുന്നു അനൂപ് മേനോന്റെയും ക്ഷേമ അലക്‌സാണ്ടറിന്റെയും വിവാഹം.ക്ഷേമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹസമയത്ത് അനൂപിന് 37 വയസ്സും ക്ഷേമയ്ക്ക് 43 വയസ്സുമായിരുന്നു പ്രായം.

Advertisement