എന്തൊക്കെ നഷ്ടമായാലും എനിക്ക് നിന്നെ ഭാര്യയായിട്ട് വേണമെന്ന് മേഘ്‌നയോട് പറഞ്ഞ യുവാവിന് കിട്ടിയ കിടിലൻ മറുപടി കേട്ടോ

449

മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിൻസന്റ്. ഒരുപിടി മികച്ച സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരമായി മാറിയ നടിയാണ് മേഘ്ന. നിരവധി സിരീയലുകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മേഘ്ന കയ്യടി നേടിയത്.

ചന്ദനമഴ എന്ന ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് മേഘ്‌ന ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്. ചന്ദനമഴയിൽ അഭിനയിച്ചിരുന്നതിന് പിന്നാലെ ആയിരുന്നു നടിയുടെ വിവാഹം. ചന്ദനമഴയിൽ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിൾ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോൺ ടോണിയെ ആയിരുന്നു മേഘ്‌ന വിവാഹം കഴിച്ചത്.

Advertisements

വലിയ ആഘോഷത്തോടെ നടത്തിയ താരവിവാഹം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. വിവാഹത്തിന് പിന്നാലെ ആയിരുന്നു മേഘ്ന അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. നടിയുടെ ദാമ്പത്തിക ജീവിതം അധികം നീണ്ടു നിന്നില്ല. വിവാഹ മോചിതയാവുകയും ചെയ്തു. അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്തിരുന്ന നടി അടുത്തിടെയാണ് തിരികെ എത്തിയത്.

ഇപ്പോൾ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലൂടേയും ആരാധകരുടെ മനസ് കവരുകയാണ് മേഘ്ന. സോഷ്യൽ മീഡിയയിലും സജീവമാണ് മേഘ്ന. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് രസകരമായ വീഡിയോകൾ ഒരുക്കാറുണ്ട് മേഘ്ന. തന്റെ ജീവിതത്തിലെ വിശേഷങ്ങളും മേഘ്ന പങ്കുവെക്കാറുണ്ട്.

Also Read
പ്രണയിച്ച് കെട്ടിയ ആദ്യ ഭർത്താവിനെ 6 മാസത്തിന് ഉള്ളിൽ ഒഴിവാക്കിയ മിയാ ഖലീഫ വീണ്ടും പ്രണയത്തിൽ; പുതിയ കാമുകനെ പരിചയപ്പെടുത്തി താരം

മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്നാണ് താരത്തിന്റെ യുട്യൂബ് ചാനലിന്റെ പേര് തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു മേഘ്ന അമ്മമാരോട് ചോദിച്ചത്. അമ്മയും, റേച്ചമ്മയും വാച്ചിയമ്മയുമായിരുന്നു മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നത്. പ്രിയപ്പെട്ട ഭക്ഷണം ചോദിച്ചപ്പോൾ എല്ലാവരും ഒരേ പോലെയായിരുന്നു മറുപടി നൽകിയത്. പോവാനിഷ്ടമുള്ള സ്ഥലം ചോദിച്ചപ്പോൾ ഷിംലയെന്നായിരുന്നു മേഘ്നയുടെ മറുപടി.

പ്രിയപ്പെട്ട വസ്ത്രം പട്ടുസാരിയാണെന്നും മേഘ്ന വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. മേഘ്നയെ വിവാഹം കഴിക്കാനിഷ്ടമുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. എന്തൊക്കെ നഷ്ടമായാലും എനിക്ക് നിന്നെ ഭാര്യയായിട്ട് വേണമെന്നായിരുന്നു കമന്റ്.

നിരവധി പേരാണ് ഈ കമന്റിന് മറുപടി നൽകിയിട്ടുള്ളത്. ആ ചേട്ടന്റെ വീട്ടുകാർ ആരെങ്കിലും ഇത് കാണുന്നുണ്ട് എങ്കിൽ ദയവു ചെയ്തു ആ ചേട്ടനെ കല്യാണം കഴിപ്പിക്കു.. വെറുതെ ഒരു അവിവാഹിതന്റെ ശാപം വാങ്ങല്ലേ വീട്ടുകാരെ എന്നായിരുന്നു ആരാധകരിൽ ഒരാളുടെ മറുപടി. എന്നാൽ ഇയാളുടെ കമന്റുകൾക്ക് മേഘ്ന മറുപടി നൽകിയിട്ടില്ല.

അമ്മയും, റേച്ചമ്മയും വാച്ചിയമ്മയുമായിരുന്നു വീഡിയോയിൽ മേഘ്‌നയ്‌ക്കൊപ്പമുണ്ടായിരുന്നത. തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നു വീഡിയോയിൽ മേഘ്‌ന അമ്മമാരോട് ചോദിച്ചത്. . പ്രിയപ്പെട്ട ഭക്ഷണം ചോദിച്ചപ്പോൾ എല്ലാവരും ഒരേ പോലെയായിരുന്നു മറുപടി നൽകിയത്. പോവാനിഷ്ടമുള്ള സ്ഥലം ചോദിച്ചപ്പോൾ ഷിംലയെന്നായിരുന്നു മേഘ്‌നയുടെ മറുപടി.

പ്രിയപ്പെട്ട വസ്ത്രം പട്ടുസാരിയാണെന്നും മേഘ്‌ന വീഡിയോയിൽ പറയുന്നു. കൂടുതൽ സമയം ചെലവഴിക്കുന്നത് ഹാപ്പിയുടെ കൂടെയാണെന്നും മേഘ്ന പറയുന്നു. അതേസമയം റേച്ചമ്മയിൽ ഇഷ്ടമില്ലാത്ത ക്യാരക്ടറിനെക്കുറിച്ച് ചോദിച്ചപ്പോൾ ഓവർതിങ്കിങ് എന്നായിരുന്നു മേഘ്‌ന പറഞ്ഞത്. വാച്ചിയമ്മ ഒരുകാര്യം ഇങ്ങനെ പറഞ്ഞോണ്ടിരിക്കും, അതത്ര ഇഷ്ടമുള്ള കാര്യമല്ല. കുടുംബചിത്രങ്ങളാണ് കൂടുതലിഷ്ടം. ഹോം ഏറെ പ്രിയപ്പെട്ട ചിത്രമാണെന്നും മേഘ്ന പറയുന്നു.

ഫാത്തിമയാണ് തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെന്നും മേഘ്‌ന പറയുന്നു. മിക്കവരേയും പോലെ വീട്ടിലെ ഫുഡാണ് തനിക്ക് ഏറെയിഷ്ടം എന്നും മേഘ്ന പറയുന്നു. താൻ അഭിനയിച്ച പരമ്പരകളിൽ എല്ലാം ഒരുപോലെയിഷ്ടമാണെന്നും താരം പറയുന്നു. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിലെ നായികയായിരുന്നു മേഘ്ന. റേച്ചമ്മയുടെ പിറന്നാൾ ഡിംസംബറിലാണ്, ആ സമയത്ത് പുള്ളിക്കാരി ഇവിടെയുണ്ടാവില്ല.

Also Read
നടൻ റഹ്‌മാന്റെ മൂത്തമകൾ റുസ്ത വിവാഹിതയായി, വരൻ കൊല്ലം സ്വദേശി: താരപുത്രിയെ അനുഗ്രഹിക്കാൻ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കം വമ്പൻമാർ വിവാഹ വേദിയിൽ, വീഡിയോ

അതോണ്ട് നേരത്തെ തന്നെ ഗിഫ്റ്റ് മേടിച്ചിരുന്നുവെന്ന് പറഞ്ഞു കൊണ്ട് സമ്മാനത്തിലേക്ക് കടക്കുകയാണ് മേഘ്ന. മനോഹരമായ പാദസരമായിരുന്നു മേഘ്‌ന റേച്ചമ്മയ്ക്കായി വാങ്ങിച്ചത്. മനസ് നിറഞ്ഞു, സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നായിരുന്നു സമ്മാനത്തോടുള്ള റേച്ചമ്മയുടെ പ്രതികരണം.

ഈ മൂന്ന് അമ്മമാരും പൊളിയാണ്, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ, ഇങ്ങനെയൊരു വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. എല്ലാവരേയും ഒന്നിച്ച് കണ്ടതിൽ സന്തോഷമെന്നും ആരാധകർ കുറിച്ചിരുന്നു.

Advertisement