മൂന്നാറിന്റെ തണുപ്പിൽ രാജീവിന്റെ നെഞ്ചോട് ചേർന്ന് പൂളിനുള്ളിൽ നടി ആതിര മാധവിന്റെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

235

മലയാളം സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ബാർക്ക് റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ സിനിമ താരങ്ങൾ മുതൽ നിരവധി സീനിയർ താരങ്ങൾ വരെയാണ് അഭിനയിക്കുന്നത്.

ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന താരങ്ങൾ ഒരു മേഖലയിൽ അല്ലെങ്കിൽ മറ്റൊരു മേഖലയിൽ മികവ് തെളിയിച്ചവരാണ്. മീര വാസുദേവ് ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത് എങ്കിലും മീരയുടെ മൂന്നു മക്കളായി വേഷം ഇടുന്നവരും, ഒപ്പം മരുമകളയായി വേഷം ഇടുന്ന ആതിര മാധവും എല്ലാം പ്രേക്ഷകർക്ക് മുൻപിൽ വ്യത്യസ്തതയാർന്ന അഭിനയം ആണ് കാഴ്ച വയ്ക്കുന്നത്.

Advertisements

തിരുവനതപുരം സ്വാദേശിയായ ആതിര മാധവ്, മിനി സ്‌ക്രീനിൽ പുതുമുഖ താരം അല്ല, അവതാരക ആയും, അഭിനേത്രി ആയും പ്രേക്ഷകർക്ക് പരിചിതയായ ആതിര, എൻജിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വച്ചിട്ടാണ് അഭിനയം ആണ് തന്റെ പ്രവർത്തന മേഖലയെന്ന തീരുമാനം എടുക്കുന്നത്.

പരമ്പരയിൽ ജാഡക്കാരിയും പത്രാസുകാരിയും ആയ അനന്യ ആയിട്ടാണ് ആതിര മിന്നും പ്രകടനം കാഴ്ച വയ്ക്കുന്നത്. നടി അവതാരിക എന്നീ നിലകളിൽ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആതിര മാധവ്. അമൃത ടിവി, മംഗളം എന്നീ ചാനലുകളിലൂടെ അവതാരികയായി തിളങ്ങി പിന്നീട് സീരിയലിലേക്ക് താരം ചേക്കേറുകയായിരുന്നു.

സോഫ്റ്റ് വെയർ എഞ്ചിനിയറായിരുന്ന താരം ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് കടന്നെത്തിയത്.
താരത്തിന്റെ വിവാഹം കഴിഞ്ഞ നവംബർ 8ന് തിരുവനന്തപുരത്ത് വച്ചാണ് നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം അരങ്ങേറിയത്. പ്രമുഖ മൊബൈൽ കമ്പനിയിലെ ഉദ്യോഗസ്ഥനായ രാജീവ് മേനോനാണ് താരത്തിന്റെ വരൻ.

ഇപ്പോഴിതാ താരത്തിന്റെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. മൂന്നാറിന്റെ മനോഹാരിതിയിൽ പൂളിൽ തിളങ്ങിയ ഫോട്ടോസുമായിട്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ഫോട്ടോ നെറ്റ് വെഡ്ഡിങ് സ്്റ്റോറീസിന് വേണ്ടി അരുണാണ് ചിത്രങ്ങൾ പകർത്തിയത്.

സീരിയലിലെ അടുത്ത സുഹൃത്ത് നൂബിനാണ് ഇവർക്ക് മൂന്നാറിലെ ലൊക്കേഷൻ തയ്യാറാക്കി നൽകിയത്.
മൂന്നാറിലെ രാഗമായ റിസാർട്ടാണ് ഫോട്ടോഷൂട്ടിന് വേദിയായത്. ഒട്ടും തയ്യാറെടുപ്പില്ലാതെ നടത്തിയ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണം ലഭിക്കുന്നതിൽ സന്തോഷമെന്ന് ആതിര പ്രതികരിച്ചു. ഷൂട്ടിങ് തിരക്കുകൾ മൂലം ഹണിമൂൺ ട്രിപ്പുകൾ മുടങ്ങിയിരുന്നു. സീരിയൽ ഷെഡ്യൂൾ ബ്രേക്കിലാണ് ചിത്രങ്ങൾ പകർത്തിയത്. ഈ മാസം 12 മുതൽ താരം വീണ്ടും സീരിയൽ ലോക്കേഷനുകളിലേക്ക് മടങ്ങിയെത്തും.

Advertisement