തേപ്പുകാരി ദിവ്യയെന്നാണ് ഇപ്പോൾ അവരെന്നെ വിളിക്കുന്നത്, മാസ്‌ക് ധരിച്ചാലും എന്നെയവർ തിരിച്ചറിയും: വെളിപ്പെടുത്തലുമായി സത്യ എന്ന പെൺകുട്ടിയിലെ ‘ദിവ്യ’ ആർദ്ര ദാസ്

234

നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ചുള്ള സീ കേരളയിലെ സൂപ്പർഹിറ്റ് പരമ്പരയാണ് സത്യ എന്ന പെൺകുട്ടി. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത ഈ പരമ്പരയിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ ഈ സീരിയലിലൂടെ ഒരു തേപ്പുകാരിയെ കൂടെ മലയാളികൾക്ക് കിട്ടിയിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയും, നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ഗീതുവും ഒക്കെയാണ് മലയാളികൾക്ക് പരിചയമുള്ള മറ്റുതേപ്പുകാരികൾ.

Advertisements

ഇപ്പോൾ സിനിമ ലോകത്ത് നിന്നും മാറി ഇപ്പോഴിതാ സീരിയൽ ലോകത്ത് നിന്നും തേപ്പുകാരി പദവിയുമായി സത്യ എന്നപെൺകുട്ടിയിലെ നടിയും പ്രേക്ഷക മനസ്സുകൾ കീഴടക്കുകയാണ്. സത്യ എന്ന പെൺകുട്ടിയിലെ ദിവ്യയെ അവതരിപ്പിക്കുന്ന ആർദ്ര ദാസാണ് ആരാധകരുടെ പുതിയ തേപ്പുകാരി.

ഈ പരമ്പരയിൽ ആഡംബര പൂർണമായ ഒരു ജീവിതം കൊതിച്ച് സുധിയെ പ്രണയിക്കുന്നയാളാണ് ദിവ്യ. എന്നാൽ പ്രണയത്തിൽ ട്വിസ്റ്റ് വന്നതോട് കൂടി സുധി സത്യയെ വിവാഹം കഴിക്കുന്നു. എങ്കിലും തേപ്പുകാരി എന്ന പേര് ദിവ്യക്ക് ചാർത്തി കൊടുത്തിരിക്കുകയാണ് പ്രേക്ഷകർ.

തേപ്പുകാരി എന്ന വിളി ആദ്യമൊക്കെ അരോചകമായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ അതാണ് തന്റെ കഥാപാത്രത്തിന്റെ വിജയമെന്ന് മനസ്സിലായെന്നും മാസ്‌ക്ക് ധരിച്ച് പുറത്തിറങ്ങിയാൽ പോലും തന്നെ പ്രേക്ഷകർ തിരിച്ചറിയുന്നുവെന്നും ആർദ്ര ദാസ് പറയുന്നു.

ഫാഷൻ ഡിസൈനിങ്ങിൽ ബിരുദധാരിയായ ആർദ്ര ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആർദ്ര അരങ്ങേറ്റം കുറിച്ചത്. ഒറ്റച്ചിലമ്പ്, പരസ്പരം തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement