മാമാങ്കത്തിന് ഒപ്പം ഷൈലോക്കിന്റെ കിടു ഐറ്റവും: ഇരട്ടി ആവേശത്തിൽ ആരാധകർ

20

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ ‘മാമാങ്കം’ ഡിസംബർ 12ന് റിലീസിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. മാമാങ്കം തിയേറ്ററുകളിലെത്തുമ്പോൾ മമ്മൂട്ടിയുടെ മറ്റൊരു മെഗാമാസ് ചിത്രം ‘ഷൈലോക്കി’ന്റെ ടീസറും പുറത്തു വിടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

മാമാങ്കം ഡിസംബർ 12ന് റിലീസിനെത്തുന്നതിനാൽ ഷൈലോക്കിന്റെ റിലീസ് തിയ്യതി ജനുവരി 23ലേക്ക് മാറ്റിയിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ജോബി ജോർജ് ആണ് നിർമ്മിക്കുന്നത്. പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദ മണി ലെൻഡർ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

Advertisements

രാജ് കിരൺ, മീന, കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദർ.

Advertisement