തമിഴകത്തെ യുവ സൂപ്പർതാരവും തമിഴ് നടികർ സംഘം തലവനുമായ താരമാണ് നടൻ വിശാൽ. നിരവധി സൂപ്പർഹിറ്റ് തമിഴ് സിനിമകളിൽ നായകനായിട്ടുള്ള വിശാൽ മലയാളത്തിലും സിനിമകൾ ചെയ്തിട്ടുണ്ട്. അതേ സമയം ജീവകാരണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻ നിരയിലുള്ള സൂപ്പർതാരം കൂടിയാണ് വിശാൽ.
ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ഒക്കെ വിശാൽ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ കൈയ്യടി നേടിയവ ആയിരുന്നു. ഇപ്പോഴിതാ പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി കൊടുത്തിരിക്കുകയാണ് വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് കഴിഞ്ഞ ദിവസം വിശാൽ നടത്തി കൊടുത്തത്.
വിവാഹത്തിന്റെ മുഴുവൻ ചെലവിന് പുറമെ ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാൽ നൽകി. മുന്നിൽ നിന്ന് താലിയെടുത്ത് നൽകിയതും വിശാൽ തന്നെയായിരുന്നു. തമിഴ് നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്‌കൂളിൽ വച്ചായിരുന്നു വിശാലിന്റെ നേതൃത്വത്തിലുള്ള സമൂഹ വിവാഹം.
വിശാലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇതിനുമുൻപും ഇത്തരം സൽപ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഒത്തിരി നാളായുള്ള ആഗ്രഹമായിരുന്നു എവന്ന് വിശാൽ പറഞ്ഞു. തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോൾ ഉള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വിശാൽ പറഞ്ഞു.
ഇവരുടെ മക്കളുടെ പഠന ചെലവും താൻ ഏറ്റെടുക്കുമെന്നും നടൻ പറയുന്നു. എന്റെ പ്രസ്ഥാനത്തിന്റെ പേരിൽ മറ്റു ജില്ലകളിലും ഈ സൗജന്യ വിവാഹങ്ങൾ സംഘടിപ്പിക്കുമെന്നും നടൻ വ്യക്തമാക്കി. വിശാലിന്റെ ഈ സത്കർമ്മത്തിന് തെന്നിന്ത്യ മുഴുവനും ഉള്ള അദ്ദേഹത്തിന്റെ ആരാധകരൽ കൈയ്യടിക്കുക്കയാണ് ഇപ്പോൾ. കൂടാതെ സമൂഹത്തിന്റെ വിവിധ മേഘലയിൽ ഉള്ള നിരവധി പ്രമുഖർ വിശാലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പവും മമ്മൂട്ടിക്ക് ഒപ്പവും വിശാൽ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അതേ സമയം ലാത്തി എന്ന ചിത്രമാണ് വിശാലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമ. എച്ച് വിനോദ്കുമാർ ആണ് ലാത്തി സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ഈ ചിത്രത്തിൽ വിശാൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവൻ ശങ്കർ രാജ ആണ്. ബാലസുബ്രഹ്‌മണ്യൻ ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നു.
മാർക്ക് ആന്റണി എന്ന ചിത്രവും വിശാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് മാർക്ക് ആന്റണി ചിത്രീകരിക്കുന്നത്.