നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ മേനോൻ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് നിത്യ.
1998ൽ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് നിത്യ. ബാലതാരമായാണ് താരം ആദ്യം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് സേവനം എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു. 2008 ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തുന്നത്.
നല്ലൊരു ഗായിക കൂടിയാണ് താരം. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ നേടി എടുത്തിട്ടുള്ള നിത്യ നിരന്തരം വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. പൊക്കത്തിന്റെയും തടിയുടെയും പേരിൽ ആണ് നടി ഏറെ വിമർശനങ്ങൾ കേട്ടിട്ടുള്ളത്.
എന്നാൽ താൻ ഏറെ വിമർശനങ്ങൾക്ക് ഇര ആയിട്ടുണ്ടെങ്കിലും അതൊന്നും താൻ ഇത് വരെ കാര്യമാക്കിയിട്ട് ഇല്ലന്നാണ് നിത്യ പറയുന്നത്. മറ്റുള്ളവരുടെ വാക്ക് കേട്ട് ജിമ്മിൽ പോയി കഷ്ട്ടപെടാനും പട്ടിണി കിടക്കാനുമൊന്നും എന്നെ കൊണ്ട് ആകില്ല. ഞാൻ എങ്ങനാണോ അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഈ വണ്ണവും നീലക്കുറവും വെച്ച് തന്നെയാണ് ഞാൻ ഇവിടെ വരെ എത്തിയത്. അഭിനയം ആണ് എന്റെ പ്രധാന ജോലി. അത് ഞാൻ പരമാവധി നന്നായി ചെയ്യുന്നുണ്ട്. ആ ജോലി കഴിന്നതിനു ശേഷം മാത്രമേ ഞാൻ എന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കുക ഉള്ളു എന്നും നിത്യാ മേനോൻ പറയുന്നു.
എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവർ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമർശിക്കുന്നവർക്ക് ചിന്തിക്കേണ്ടതില്ലില്ലോ. മറ്റുള്ളവരെ കളിയാക്കുന്നതിൽ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഓരോരുത്തരും ഓരോ തരത്തിലാണ് പറയുന്നത്. ചിലർ വൃത്തികെട്ട ഭാഷയിൽ തന്നെ സംസാരിക്കും. ചിലർ സൈസിനെ പറ്റി ഒക്കെ ചോദിക്കും. മറ്റുള്ളവർ വണ്ണം വെച്ചതിന്റെ പിന്നിലെ കാരണങ്ങളാണ് ചോദിക്കുന്നത്. ഇങ്ങനെ പറയുന്നവരുടെ വാക്കുകൾ ഒരിക്കലും ഞാൻ ചെവി കൊടുക്കാറില്ല.
ഇവർ പറയുന്നത് കേട്ട് പട്ടിണി കിടക്കാനോ ജിമ്മിൽ പോകാനോ ഒന്നും തയ്യാറല്ലെന്നും നിത്യ മേനോൻ തുറന്നു പറയുന്നു. ഇതൊക്കെ ചെറിയ കാര്യമാണ്, വ്യക്തിപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഷേധി ക്കുന്നതിലും ഞാൻ വിശ്വസിക്കുന്നില്ല. അതിനെ ഞാൻ മറികടക്കും എന്നും നടി പറയുന്നു.
അതേ സമയം തന്റെ പ്രണയ തകർച്ചകളെ കുറിച്ചും നടി പറഞ്ഞിരുന്നു. ആദ്യ പ്രണയത്തിൽ ഞാൻ വളരെ സീരിയസ്സ് ആയിരുന്നു, പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു. പിന്നീട് പ്രണയങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.
Also Read
അയാളുടെ കടന്നു വരവ് എന്റെ കരിയറിന്റെ തന്നെ താളം തെറ്റിച്ചു; നടി മീരാ വാസുദേവ് പറയുന്നു
എന്നിട്ടും ഗോസിപ്പുകൾ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹ ബന്ധം തകരാൻ ഞാൻ ആണ് കാരണമെന്ന തരത്തിൽ പ്രചാരണം ഉണ്ടായി. ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്തു റിലീസ് ആയതാകാം കാരണം.
ഏറെ വേദനിച്ച ദിവസങ്ങൾ ആയിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ‘ആ പ്രേമം’ സത്യം അല്ലെന്നു ഇപ്പോൾ എല്ലാവർക്കും മനസിലായി കാണും. അദ്ദേഹം വിവാഹം മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതർ ആകേണ്ടതല്ലേ.
എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുകിട്ടിയാൽ കഴിക്കാം അത്രമാത്രം എന്നും നിത്യാ മേനോൻ വ്യക്തമാക്കുന്നു.