അയാളുടെ കടന്നു വരവ് എന്റെ കരിയറിന്റെ തന്നെ താളം തെറ്റിച്ചു; നടി മീരാ വാസുദേവ് പറയുന്നു

786

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്ലെസി ഒരുക്കിയ സൂപ്പർഹിറ്റ് ക്ലാസ്സിക് മുവി തന്മാത്രയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീര വാസുദേവ്. തന്മാത്രയിലെ ലേഖ എന്ന മോഹൻലാലിന്റെ ഭാര്യാ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയ പ്രാധാന്യമുള്ള അധികം കഥാപാത്രങ്ങൾ മീരയെ തേടിയെത്തിയില്ല.

കുറച്ചു സിനിമകൾ കൂടി ചെയ്ത് നടി മലയാളം വിടുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം മിനിസ്‌ക്രീനി ലൂടെ നടി മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനിടെ നടിയുടെ ജീവിതത്തിൽ ധാരാളം സംഭവ വികാസങ്ങൾ ഉണ്ടായിരുന്നു. രണ്ട് വിവാഹവും വിവാഹ മോചനവും ഒക്കെയായി വിവാദങ്ങൾ നിറഞ്ഞ ദുരിത ജീവിതം ആയിരുന്നു നടിയുടേത്.

Advertisements

ജീവിത പരാജയത്തിൽ നിന്നും ഉയിർത്തെഴിന്നേറ്റാണ് നടി സീരിയൽ രംഗത്തേക്ക് എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ആണ് നടി മടങ്ങിയെത്തിയത്. ഈ സൂപ്പർഹിറ്റ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സുമിത്രയെ ആണ് നടി അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ മലയാളം ടെലിവിഷൻ ആരാധകരായ കുടുംബ പ്രേക്ഷകർ നടിയെ ഏറ്റെടുക്കുക ആയിരുന്നു.

Also Read
സാനിയ മിർസയും ഷുഹൈബ് മാലിക്കും വേർപിരിഞ്ഞു, വിവാഹ മോചനത്തിന് കാരണം ഷുഹൈബ് തന്നെ ചതിച്ചതിനാൽ എന്ന് സാനിയ

അതേ സമയം ആദ്യ കാലത്ത് മലയാള സിനിമയിൽ നിന്ന് തനിക്ക് അവസരങ്ങൾ കുറയാനുള്ള കാരണം നടി മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. തന്മാത്രയ്ക്കു ശേഷം നിരവധി ഓഫറുകൾ വന്നിരുന്നു എവങ്കിലും ഭാഷയായിരുന്നു പ്രശ്നമെന്ന് മീരാ വാസുദേവ് പറയുന്നു. അങ്ങനെയാണ് മലയാളം അറിയാവുന്ന ഒരു മാനേജറെ കണ്ടെത്തുന്നത്.

അതായിരുന്നു ജീവിതത്തിലെ തെറ്റായ ഒരു ചോയിസ്. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകൾ ഒക്കെ പരാജയം ആയിരുന്നു. മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

അതെല്ലാം അയാളുടെ ഇടപെടലിൽ മുടങ്ങി. എനിക്കു പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബൈയിൽ ആയിരുന്നതു കൊണ്ട് അതൊന്നും അറിഞ്ഞതേയില്ല എന്നും മീരാ വാസുദേവ് പറഞ്ഞിരുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖഖത്തിൽ ആയിരുന്നു മീര വാസുദേവ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Also Read
അഹങ്കാരമാണ് ഇതിനൊക്കെ കാരണം, ഇനി മറ്റൊരു റിലേഷൻഷിപ്പിലും പെടില്ല: ലെന തുറന്നു പറയുന്നു

Advertisement