മോഹൻ സംവിധാനം ചെയ്ത സുരേഷ്ഗോപിയും മുരളിയും ഗൗതമിയും പ്രധാന വേഷത്തിൽ എത്തി 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്ത് അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത താരമായി മാറിയ നടിയാണ് മഞ്ജു വാര്യർ. സാക്ഷ്യത്തിന് പിന്നാലെ ലോഹിതദാസ് സുന്ദർദാസ് കൂട്ടികെട്ടിൽ ഇറങ്ങിയ സല്ലാപം എന്ന ക്ലാസിക് സിനിമയിലൂടെ ദിലീപിന്റെ നായികയായി മഞ്്ജു വാര്യർ അരങ്ങേറി.
പിന്നീട് മികച്ച നിരവധി സിനിമകളിൽ അഭിനയിച്ച മഞ്ജുവിന്റെ ജിവിതം സംഭവ ബഹുലമായിട്ടാണ് കടന്നു പോയത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ദിലീപുമായുള്ള പ്രണയവിവാഹം പിന്നീടുള്ള അഭിനയ ജീവിതത്തിൽ നിന്നുള്ള വനവാസവും വിവാഹ മോചനവും മടങ്ങി വരവും എല്ലാം അടങ്ങിയ മഞ്ജുവിന്റെ ജീവിതം മലയാളികൾക്ക് വളരെ സുപരിചിതമായിട്ടുള്ള ഒന്നു തന്നെയാണ്.
ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യർ മകൾ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു. പിന്നീട് ദിലീപുമായുള്ള ജീവിതം അവസാനിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയിൽ സജീവമാവുക ആയിരുന്നു. അതേ സമയം വിവാഹ മോചനം നേടിയപ്പോൾ മകൾ മീനാക്ഷി പക്ഷ് മഞ്ജുവിന് ഒപ്പം നിൽക്കാതെ ദിലീപിന് ഒപ്പം പോവുക ആയിരുന്നു.
Also Read
ഞാൻ അങ്ങനെ ചെയ്തിട്ടില്ല, കരയാതെ പിടിച്ചു നിൽക്കുക ആയിരുന്നു; അന്നു സംഭവിച്ചതിനെ കുറിച്ച് ഹണി റോസ്
അതേ സമയം സമയം സിനിമയിൽ തന്നെ ശ്രദ്ധ കേന്ദിരീകരിച്ച മഞ്ജു ഇപ്പോൾ മലയാളവും കടന്ന് തമിഴകത്തും തിളങ്ങുകയാണ്. തല അജിത്തിന് ഒപ്പമുള്ള ചിത്രമാണ് തമിഴിൽ ഒരുങ്ങുന്ന മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. അതേ സമയം ഫ്ളവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്ത് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ ജീവിതത്തിലെ ഒരു തീരാനഷ്ടത്തെ കുറിച്ചാണ് മഞ്ജു വാര്യർ ഈ പരിപാടിയിൽ പറഞ്ഞത്.
ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അതിന്റെ ശൂന്യത അവിടെത്തന്നെ ഉണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. ആ വേദനയെ അതിജീവിച്ച് മുന്നോട്ട് പോകുന്നുവേന്നെ ഉള്ളൂ എന്നായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. മകളെകുറിച്ചാണോ മഞ്ജു ഉദ്ദേശിച്ചത് എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാൽ അത് ഈ ലോകത്ത് നിന്നും വിടപറഞ്ഞ തന്റെ പിതാവിനെ കുറിച്ചാണ് മഞ്ജു പറഞതെന്ന് വ്യക്തമാണ്.
ബന്ധങ്ങൾക്ക് വലിയ മൂല്യം നൽകുന്ന ഒരു വ്യക്തിയാണ് മഞ്ജു വാര്യർ എന്ന് അടുത്ത സുഹൃത്തുക്കൾ എല്ലാം തന്നെ പറയുന്നുണ്ട്. ദിലീപിന്റെ നിർദ്ദേശപ്രകാരം അല്ലാതെ തന്നെ മകൾ അച്ഛനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അച്ഛനോട് മീനുട്ടിക്കുള്ള സ്നേഹം എത്രയാണ് എന്ന് എനിക്ക് നന്നായി അറിയാം എന്നും അതുകൊണ്ട് ഞാൻ അവളെ അച്ഛനോടൊപ്പം നിർത്തുക ആണ് എന്നുമായിരുന്നു മഞ്ജു വിവാഹമോചന സമയത്ത് പറഞ്ഞിരുന്നത്. പിന്നീട് മകളെ കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ മനപൂർവം അതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് മഞ്ജു വാര്യർ ചെയ്യാറുള്ളത്.
Also Read
അപ്രതീക്ഷിതമായി ആ മോഹൻലാൽ സിനിമയിൽ ഞാൻ വന്നുപെട്ടു പോയതാണ്: വെളിപ്പെടുത്തി സംവൃത സുനിൽ