വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി അനു സിത്താര. സ്‌കൂൾ കലോൽസവ വേദിയിൽ നിന്നും സിനിമയിൽ എത്തിയാണ് അനു സിത്താര മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്.
അഭിനയ രംഗത്തേക്ക് ഒരു ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടുക ആയിരുന്നു അനു സിത്താര. സൂപ്പർ നായികാ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയിൽ ശാലീന സുന്ദരികൾ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താര വരുന്നത്.
ആരാധകർ രണ്ട് കൈയ്യും നീട്ടി അനു സിത്താരയെ സ്വീകരിക്കുക ആയിരുന്നു. 2013 ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഫഹദ് ഫാസിൽ സത്യൻ അന്തിക്കാട് ചിത്രം ഒരു ഇന്ത്യൻ പ്രണയകഥയിലും സച്ചി പൃഥ്വിരാജ് ചിത്രം അനാർക്കലിയിലും ചെറിയ വേഷങ്ങളിൽ എത്തി.
ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളിൽ എത്തയതോടെയാണ് അനു സിത്താരയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പർ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം കുട്ടനാടൻ ബ്ലോഗിലും താരരാജാവ് മോഹൻലാലിനൊപ്പം ട്വൽത്ത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു.
രണ്ടിലും നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതൽ ഡാൻസും അനു സിത്താര അഭ്യസിച്ചിട്ടുണ്ട്. മാനു എന്ന് അനു സിത്താര സ്നേഹത്തോടെ വിളിക്കുന്ന പിതാവ് സലാം കൽപറ്റ നാടറിയുന്ന നാടക നടനാണ്. 25 വർഷമായി നാടകരംഗത്ത് സജീവമായ സലാം 500 ഓളം വേദികളിൽ വേഷമിട്ടിട്ടുണ്ട്.
താരത്തിന്റെ അമ്മ രേണുക ആവട്ടെ വയനാട്ടിലെ അറിയപ്പെടുന്ന നൃത്ത ആധ്യാപികയുമാണ്. അതേ സമയം വിവാഹിത ആയതിന് ശേഷമാണ് നടി സിനിമയിൽ സജീവമായത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവാണ് നടിയുടെ ഭർത്താവ്. അതേ സമയം ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് ഒരാളോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് അനു സിത്താര മുമ്പ് ഒരിക്കൽ ഒരു ടിവി പരിപാടിയൽ വെച്ച് പറഞ്ഞിരുന്നു.
മഴവിൽ മനോരമ ചാനലിന്റെ വെബ് എക്സ്‌ക്ലൂസീവ് പരിപാടിയായ നെവർ ഐ ഹാവ് എവർ എന്ന പരിപാടിയിൽ ആയിരുന്നു അനു സിത്താരയുടെ വെളിപ്പെടുത്തൽ. മറ്റാരോടുമല്ല തന്റെ ഭർത്താവ് വിഷ്ണുവിനോടാണ് ആദ്യ കാഴ്ചയിൽ പ്രണയം തോന്നിയത് എന്നായിരുന്നു അനു സിത്താര പറഞ്ഞത്.
Also Read
ഞാൻ അങ്ങനെ ചെയ്തിട്ടില്ല, കരയാതെ പിടിച്ചു നിൽക്കുക ആയിരുന്നു; അന്നു സംഭവിച്ചതിനെ കുറിച്ച് ഹണി റോസ്
അതേ സമയം താൻ ഇതുവരെ അഭിനയിച്ച സിനിമകളെ കുറിച്ച് കുറ്റബോധം തോന്നിയിട്ടില്ലെന്നും അതെല്ലാം തനിക്ക് വന്ന അവസരങ്ങളായി കാണുന്നു എന്നും അനു സിത്താര പറഞ്ഞിരുന്നു. ഇഷ്ടപ്പെടാത്ത സിനിമകളെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അനു സിത്താരയുടെ മറുപടി.
ചില സന്ദർഭങ്ങളിൽ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെന്നും അനു പറഞ്ഞു. അഭിമുഖങ്ങളിൽ ചിലപ്പോൾ നുണ പറയേണ്ടി വരാറുണ്ടെന്നും അനു പറയുന്നു. ഇതുവരെ സിനിമകളൊന്നും കണ്ട് ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന പറഞ്ഞ അനു ചെറുപ്പത്തിൽ അനിയത്തിയുടെ ബ്രഷ് ഉപയോഗിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞിരുന്നു.