മലയാള സിനിമയിൽ നടൻ നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകൡ തിളങ്ങി നിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകമാരൻ. മലയാളത്തിന് പുറമേ തമിഴിലും ബോളിവുഡിലും എല്ലാം തന്റെ ശക്തമായ സാന്നിധ്യം അറിയിക്കുന്ന നയൻ കൂടിയാണ് പൃഥ്വിരാജ്.
രഞ്ജിത്തിന്റെ നന്ദനം എന്ന ക്ലാസിക് സിനിമയിലൂടെ നായകനായി എത്തിയ പൃഥ്വിരാജ് പിന്നീട് മലയാള സിനിമയിലെ ശക്തനായ നായകനായി മാറുകയായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായ അദ്ദേഹം മലയാളത്തിന്റെ യുവസൂപ്പർതാരമായി മാറുകയായിരുന്നു.
നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിക്കുകയും ചെയ്ത പൃഥ്വിരാജ് സംവിധാന രംഗത്തും തിളങ്ങി നിൽക്കുകയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമ മലയാളത്തിലെ അടുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തിരുന്നു.
200 കോടി ക്ലബ്ബിലെത്തിയ ലൂസിഫറിന് പിന്നാലെ തന്റെ രണ്ടാമാത്തെ ചിത്രമായ ബ്രോഡാഡിയും മോഹൻലാലിനെ നായകനാക്കിയാണ് പൃഥ്വി ഒരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് താരം ഇപ്പോൾ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ എന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികളും നടക്കുകയാണ്.
കടുവ, ജന ഗണ മന എന്നീ ചിത്രത്തിലാണ് നിലവിൽ നടൻ അഭിനയിച്ചി കൊണ്ടിരിയ്ക്കുന്നത്. ആട് ജീവിതം അടക്കമുള്ള ചിത്രങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇപ്പോഴിതാ ചില സിനിമകൾ ചെയ്യുമ്പോൾ നിർത്തിപോയാലോ എന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് പൃഥ്വിരാജ്.
എന്നാൽ ഒരിക്കൽ പോലും ഒരു സിനിമ ഏറ്റെടുത്ത ശേഷം ഈ പടത്തിൽ ഇത്രയും ആത്മാർത്ഥത മതിയെന്ന് കരുതിയിട്ടില്ലെന്നും പരമാവധി പ്രകടനം നൽകാൻ മാത്രമെ ശ്രമിച്ചിട്ടുള്ളുവെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സിനിമ എന്നോട് പറഞ്ഞതിൽ നിന്നും വിപരീതമായാണ് അവതരിപ്പിക്കുന്നതെന്ന് സെറ്റിൽ എത്തുമ്പോഴാണ് മനസ്സിലാവുന്നത്.
അപ്പോൾ ഒരു നിമിഷം ചിന്തിച്ചുപോവും, നിർത്തിയിട്ട് പോയാലോ എന്ന്. എന്നാൽ എന്റെ സിനിമയുടെ വിജയമോ പരാജയമോ ഒരു തരത്തിലും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വിരാജ് പറയുന്നു.