മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടി. മിനിസ്‌ക്രീൻ താരങ്ങളും മിമിക്രി കലാകാരൻമാരും സിനിമായിലേയും മറ്റും ഹാസ്യ താരങ്ങളും ഒക്കെയാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. വെറും ഒരു ഗെയിം ഷോ എന്നതിൽ ഉപരി താരങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് സ്റ്റാർ മാജിക്.
പരിപാടിയിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് എല്ലാം മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. അടുത്ത സമയത്ത് ഈ ഷോയെ ചുറ്റപ്പറ്റി ചില വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആ സമയവും സ്റ്റാർ മാജിക്കിന്റെ സ്ഥിരം ആരാധകർ ഷോയ്ക്ക് പൂർണ്ണ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. സ്റ്റാർ മാജിക്കിലെ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരമാണ് മിമിക്രി കലാകാരനും നടനുമായ തങ്കച്ചൻ വിതുര.
ചുരുക്ക പേരായ തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഹാസ്യപരിപാടികളിൽ സജീവമായിരുന്ന തങ്കുവിനെ സ്റ്റാർ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെടുന്നത്. താരത്തിന്റെ സ്‌കിറ്റിനും കൗണ്ടറിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിത്തുന്നത്.
ഇതെല്ലാം വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. സ്റ്റാർ മാജിക്കിൽ അതിഥികളായി എത്തുന്ന താരങ്ങൾ പോലും തങ്കച്ചന്റെ സ്‌കിറ്റിനെ പ്രശംസിക്കാറുണ്ട്. തങ്കച്ചന് സ്‌നേഹ സമ്മാനവുമായി പ്രമുഖ വ്യവസായി യൂസഫ് അലി എത്തിയിരുന്നു.
Also Read
ഇപ്പോൾ തന്നെ അമ്മ ആയ പോലെയാണ് എനിക്ക് തോന്നുന്നത്; തന്റെ ഗർഭത്തെ കുറിച്ച് തുറന്നു പറഞ്ഞ് കാജൽ അഗർവാൾ
ഇപ്പോൾ കുറച്ച് നാളുകളായി സ്റ്റാർ മാജിക്കിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. തങ്കു സ്റ്റാർ മാജിക്കിൽ നിന്ന് പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ താരം ഷോയിൽ നിന്ന് വിട്ടു നിൽക്കുന്നതിന്റെ കാരണം പുറത്ത് വന്നിരിക്കുകയാണ്. തങ്കച്ചൻ വിതുര നായകനായി എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട തിരിക്കിലാണ് താരം ഇപ്പോൾ.
നടൻ തന്നെയാണ് ജീവിതത്തിലെ പുതിയ സന്തോഷം പ്രേക്ഷരുമായി പങ്കുവെച്ചിരിക്കുന്നത്. മാരുതൻ എന്നാണ തങ്കച്ചൻ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിനെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ:
മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യ നായക പരിവേഷം ഷാനു സ്റ്റീഫൻ സംവിധാനം ചെയ്യുന്ന മാരുതൻ എന്ന് സിനിമയിലൂടെ, എല്ലാവരുടെയും ഇതുവരെയും ഉണ്ടായിരുന്ന സ്‌നേഹവും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടൈറ്റിൽ ഇവിടെ അനൗൺസ് ചെയ്യുന്നു ,first look poster ഉടൻ തന്നെ പുറത്തിറങ്ങുന്നതായിരിക്കും എന്ന് തങ്കച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തങ്കച്ചന് ആശംസയുമായി ആരാധകരു സുഹൃത്തുകളും രംഗത്ത് എത്തിയിട്ടുണ്ട്. തകർക്ക് മച്ചാ എല്ലാവിധ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകുംഎല്ലാ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവും ഞങ്ങളുടെ മുത്തിന് ഒരായിരം ആശംസകൾ പൊളിക്ക് തങ്കു ചേട്ടാ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
Also Read
ഹൃദയത്തിൽ നിന്നുള്ള ചിരിയുമായി അടിച്ച് പൊളിച്ച് റോയ്സും ഭാര്യയും, കിടിലൻ കമന്റുകളുമായി ആരാധകർ
ഇതിനോടൊപ്പം തന്നെ ഇനി സ്റ്റാർമാജിക്കിലേയ്ക്ക് വരില്ലേ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട് . ദിവസങ്ങൾക്ക് മുൻപ് തങ്കച്ചന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ലക്ഷ്മി നക്ഷത്രയുടെ യൂട്യൂബ് വീഡിയോ അടിസ്ഥാനമാക്കിയാണ് വാർത്തകൾ പ്രചരിച്ചത്.