ഞാൻ വഞ്ചിക്കപ്പെട്ടു, അയാളുടെ കരണത്തിടിച്ചിട്ടാണ് ഇറങ്ങിപ്പോന്നത്: മലയാളി സംവിധായകൻ ചെയ്ത ചതിയെ കുറിച് തമിഴ് നടി വിചിത്ര

436

ഒരുകാലത്ത് തമിഴ് സിനിമയിൽ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു നടി വിചിത്ര. ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിളും വിചിത്ര വേഷമിട്ടിട്ടുണ്ട്. ഇപ്പോവിതാ മലയാള സിനിമയിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിചിത്ര.

തന്നോട് വിശ്വാസ വഞ്ചന കാട്ടിയ ഒരു മലയാളി സംവിധായകനെ തല്ലയിട്ടുണ്ടെന്നാണ് വിചിത്രയുടെ വെളിപ്പെടുത്തൽ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച് ഇവർ തുറന്ന് പറഞ്ഞത്.

Advertisements

ഷക്കീല മലയാളം ഇൻഡസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന കാലത്ത് തനിക്ക് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നും എന്നാൽ സംവിധായകൻ തന്നെ ചതിച്ചുവെന്നുമാണ് വിചിത്ര പറയുന്നത്.

Also Read
പൃഥ്വിരാജും സുപ്രിയയും വിളിച്ചില്ല, പക്ഷേ അല്ലി വിളിച്ചു, അവളെ ഓർത്ത് അഭിമാനം തോന്നി; വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

സംഭവത്തെ കുറിച്ച് വിചിത്രയുടെ വാക്കുകൾ ഇങ്ങനെ:

എനിക്കൊരു മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഷക്കീല ആ സമയം സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ താൻ സിനിമ ചെയ്താൽ വിജയിക്കുമോ എന്ന് സംശയമായിരുന്നു.

സംവിധായകനോട് ഇക്കാര്യം പറഞ്ഞപ്പോൾ മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാൾ പറഞ്ഞത്. പരീക്ഷപോലും വേണ്ടാന്ന് വെച്ചാണ് അന്ന് ആ സിനിമ ചെയ്തത്. സിനിമയിൽ എന്നെ വളരെ മാന്യമായി മാത്രമേ ചിത്രീകരിക്കൂവെന്നും അയാൾ പറഞ്ഞു.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്നെ വീണ്ടും വിളിച്ചു. ചില രംഗങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞു. അതൊരു കുളിസീനും ബലാൽക്കാര രംഗവുമായിരുന്നു. അതും മോശമായി ചിത്രീകരിക്കില്ലെന്നായിരുന്നു അയാൾ പറഞ്ഞത്.

Also Read
രചന അഞ്ജലി മേനോൻ, സംവിധാനം അൻവർ റഷീദ്, പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും നസ്രിയയും പ്രധാന വേഷത്തിൽ, കിടും ഐറ്റം വരുന്നു

എന്നാൽ ബലാൽകാകര രംഗമാണ് സിനിമയുടെ പോസ്റ്ററിൽ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സർട്ടിഫിക്കറ്റും. എനിക്ക് സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാൻ വഞ്ചിക്കപ്പെട്ടപോലെ തോന്നി. ദേഷ്യം കനത്തപ്പോൾ ഞാൻ അയാളെ നേരിൽ കാണാൻ ചെന്നു.

ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് പിന്നീട് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നതെന്നും വിചിത്ര പറയുന്നു. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിചിത്ര ഇങ്ങനെ പറഞ്ഞത്.

Advertisement