മലയാളം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങുന്ന താരമാണ് രേഖ രതീഷ്. സീരിയലുകളിലാണ് താരം ഇപ്പോൾ സജീവമെങ്കലും നേരത്തെ ഒരുപിടി മലയാള സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ താരം ചെയ്തിരുന്നു.
സീരിയലകളിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചുകഴിഞ്ഞ താരമാണ് രേഖ. ആയിരത്തിൽ ഒരുവൾ, പര്സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. അതേ സമയം വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആവാതിരുന്ന നടി സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ടായിരുന്നു. അതിൽ പ്രധാനം വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു.
ഇപ്പോളിതാ പുതിയ യുട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ടെലിവിഷൻ താരങ്ങളെ ഉൾപ്പെടുത്തിയുള്ള പരിപാടിയാണ് താരം ചെയ്യുന്നത് .ചോദ്യോത്തരങ്ങൾ മാത്രമായിരിയ്ക്കില്ല ചെറിയ ചില ഗെയിമുകളും ഷോയിൽ ഉണ്ടാവും എന്ന് രേഖ വ്യക്തമാക്കി.
ഒരു ഫൺ റൈഡ് ആണ് ഷോ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. രണ്ട് എപ്പിസോഡുകൾ പുറത്ത് വന്നപ്പോഴേക്കും ആളുകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നത്. നാല് ക്യാമറകൾ ഉപയോഗിച്ച് പക്ക പ്രൊഫഷണലായിട്ടാണ് ചിത്രീകരിയ്ക്കുന്നത്.
ഒരു ദിവസത്തെ ഷൂട്ടിങിന് മാത്രം ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപയാവും. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല എന്ന് രേഖ പറഞ്ഞു.മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,സീ കേരളം അവതരിപ്പിക്കുന്ന പൂക്കാലം വരവായി എന്നീ പരമ്പരകളിലാണ് ഇപ്പോൾ രേഖ അഭിനയിക്കുന്നത്. ഈ തിരക്കുകൾക്കിടയിലാണ് ചാനലിനായും താരം സമയം കണ്ടെത്തുന്നത്.
ഡബ്ല്യു വിത്ത് രേഖ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. സഹപ്രവർത്തകരെ അതിഥികളാക്കിയുള്ള ചാറ്റ് ഷോയാണ് ഉദ്ദേശിയ്ക്കുന്നത്. ഇതിനോടകം എട്ട് എപ്പിസോഡുകൾ ഷൂട്ട് ചെയ്തു കഴിഞ്ഞു എന്ന് രേഖ പറയുന്നു.
വാട്ട്, വൈ, വിച്ച്, വേർ, വെൻ, ഹു എന്നിങ്ങനെയിള്ള ചോദ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഡബ്ല്യു എന്ന അക്ഷരം ഉപയോഗിച്ചതത്രെ. സാധാരണ അഭിമുഖം ചെയ്യുന്ന രീതിയിൽ നിന്നും മാറിയൊരു ശൈലിയാണ് ഡബ്യു വിത്ത് രേഖ എന്ന ഷോയിലൂടെ ഉദ്ദേശിയ്ക്കുന്നത്. കൂടുതലും ടെലിവിഷൻ താരങ്ങളെയാണ് പരിപാടിയിൽ ഉൾപ്പെടുത്തുക.
ചോദ്യോത്തരങ്ങൾ മാത്രമായിരിയ്ക്കില്ല ചെറിയ ചില ഗെയിമുകളും ഷോയിൽ ഉണ്ടാവും എന്ന് രേഖ വ്യക്തമാക്കി. ഒരു ഫൺ റൈഡ് ആണ് ഷോ കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. രണ്ട് എപ്പിസോഡുകൾ പുറത്ത് വന്നപ്പോഴേക്കും ആളുകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നത്.
ഒരു വെബ് സീരീസ് ആരംഭിയ്ക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ അതിന് ചെലവ് ഒരുപാട് ആവും എന്നത് കൊണ്ടാണ് ചാറ്റ് ഷോയിലേക്ക് മാറിയതെന്നും രേഖ പറയുന്നു. രേഖയ്ക്ക് യഥാർഥത്തിൽ ഒരു മകനാണ് ഉള്ളത്.രേഖയോടൊപ്പം അയാനും ടിക്ക് ടോക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. തന്റെ മകനുവേണ്ടി ഉള്ളതാണ് ഇനി തന്റെ ജീവിതം എന്ന് പലപ്പോഴും രേഖ തുറന്നുപറഞ്ഞിട്ടുമുണ്ട്.