വൈകാതെ തന്നെ കുഞ്ഞതിഥി എത്തും 9 മാസമായെന്ന് പാർവതി കൃഷ്ണ, പാർവതിയുടെ നിറവയറിൽ ചുംബിച്ച് ബാലു, വൈറലായി മനോഹര ചിത്രം

320

മോഡലായും മികച്ച അഭിനേത്രിയായും മിനിസ്‌ക്രീൻ അവതാരകയായുമായും മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ താരമാണ് പാർവതി ആർ കൃഷ്ണ. മിനിസ്‌ക്രീനിലെ മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവയാണ് പാർവതി.

സീരിയലുകൾക്ക് പിറകേ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പത്തനംതിട്ട കോന്നി സ്വദേശിനിയായ പാർവതി. അമ്മമാനസം, ഈശ്വരൻ സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് മലയാളി കുടുംബ പ്രേക്ഷകർക്ക് ഇടയിൽ താരത്തെ ഏറെ പ്രീയങ്കരിയാക്കിയത്.

Advertisements

ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പാർവതി കൃഷ്ണ ആദ്യമായി അഭിനയം ആരംഭിച്ചത്. ശേഷം നിരവധി മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഇൻസ്റ്റയിൽ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്. പലപ്പോഴും ഗ്ലാമർ ഹോട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. സംഗീത സംവിധായകനായ ബാലഗോപാലുമായിട്ടായിരുന്നു പാർവതിയുടെ വിവാഹം. ഇപ്പോളിതാ കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്ന് പറഞ്ഞെത്തിരിക്കുകയാണ് പാർവ്വതി.

തനിക്ക് 9 എന്നും പ്രിയപ്പെട്ട നമ്പറാണെന്ന് പറഞ്ഞായിരുന്നു പാർവതിയുടെ കുറിപ്പ് തുടങ്ങുന്നത്. ഏപ്രിൽ 9 നാണ് പിറന്നാൾ. നവംബർ 9 നായിരുന്നു വിവാഹം. ഏപ്രിൽ 9 നാണ് താൻ ഗർഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. വൈകാതെ തന്നെ നമ്മൾ മൂന്നാകുമെന്നും താരം കുറിക്കുന്നു.

ഞാനെന്താണ് ചെയ്യാൻ പോവുന്നതെന്നുള്ള കാര്യത്തെക്കുറിച്ച് നിനക്ക് വ്യക്തമായി അറിയാം, എൻരെ മൂഡ് വ്യത്യാസവും നിനക്ക് മനസ്സിലാവും. നീയില്ലായിരുന്നുവെങ്കിൽ എൻരെ ജീവിതം എങ്ങനെയാവുമെന്ന് ഓർക്കാനേ വയ്യെന്നുമായിരുന്നു താരം കുറിച്ചത്. ഒൻപത് മാസം ഗർഭിണിയാണിപ്പോൾ, വൈകാതെ തന്നെ നമ്മൾ മൂന്ന് പേരാവുമെന്നുമായിരുന്നു താരം കുറിച്ചത്.

സഹയാത്രിക മികച്ചതാണെങ്കിൽ ജീവിതം എന്നും മനോഹരമായിരിക്കും. അക്കാര്യത്തിൽ താൻ ഭാഗ്യവാനാണെന്ന് പറഞ്ഞായിരുന്നു ബാലഗോപാൽ എത്തിയത്. ഇത്തവണത്തെ ആനിവേഴ്സറി ഏറെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങൾ ഇനി മൂന്നാവാൻ പോവുകയാണെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് ഇവരുടെ പോസ്റ്റിന് കീഴിൽ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

അതേ സമയം നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു പാർവതിയുടെ ആദ്യ ടെലിഫിലിം പുറത്തുവന്നത്. എയ്ഞ്ചൽ എന്ന സിനിമയിലൂടെയായിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. സെലക്ടീവായാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് മുൻപ് താരം പറഞ്ഞിരുന്നു.

അവതാരകനും സംഗീത സംവിധായകനുമൊക്കെയായ ബാലഗോപാലാണ് പാർവതിയെ വിവാഹം ചെയ്തത്. വിവാഹ ശേഷവും താരം അബിനയ രംഗത്ത് സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോൾ കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഇരുവരും എത്തിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Advertisement