മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി പിന്നീട് സിനിമാ അഭിനയ രംഗത്തേക്കും കടന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്.
മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.
നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്‌ബോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളിൽ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.
എന്നാൽ ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിന് എതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്.
ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. അതേ സമയം തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് മഞ്ജു എത്താറുണ്ട്.
മകന് പിറന്നാൾ ആശംസ നേർന്നുകൊണ്ടുളള നടിയുടെ പുതിയ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ബെർണാച്ചൻ എന്ന ബെർണാഡിന്റെ 14ാം ജന്മദിനത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. മകനെ കുറിച്ചുള്ള മഞ്ജുവിന്റെ കുറിപ്പിന്റെ പൂർണരൂപം:
Happy birthday my superman നമ്മുടെ കയ്യിൽ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കൾ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും. ഇപ്പോൾ കുറെ നാളുകളായി അവൻ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്.
റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈ പിടിക്കും. പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നില്കും. എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങൾ മനോഹരമായി എനിക്ക് പറഞ്ഞു തരും. ഞങ്ങളുടെ കുഞ്ഞിന് ഇന്ന് 14വയസ് തികയുകയാണ്.
അവൻ ഡോക്ടർ ആവണ്ട എഞ്ചിനീയർ ആകണ്ട. പക്ഷെ നല്ല മനുഷ്യനായി സ്‌നേഹിക്കാൻ അറിയുന്നവനായി വളർന്നു വരുവാൻ എല്ലാവരുടെയും പ്രാർഥന ഞങ്ങളുടെ കുഞ്ഞിന് വേണം. എന്നായിരുന്നു മഞ്ജു പത്രോസ് കുറിച്ചത്.