മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നിരവധി സിനിമകളാണ് പലഭാഷകളിലേക്കും റിമേക്ക് ചെയ്ത് വലിയവിജയമായി മാറിയിട്ടുള്ളത്. എന്നാൽ അവയെല്ലാം റിമേക്ക് ചെയ്യപ്പെട്ടത് ചിത്രത്തിന്റെ നിർമ്മാതാക്കളുടെയോ, സംവിധായകന്റെയോ നായകന്റെയോ ഒക്കെ അറിവോടെയോ സമ്മതത്തോടെയോ ആയിരുന്നു.
പക്ഷേ സംവിധായകനോ നായകനോ അണിയറക്കാരോ അറിയാതെ മമ്മൂട്ടിയുടെ ഒരു സിനിമ റീമേക്ക് ചെയ്ത് ബോളവുഡിൽ സൂപ്പർഹിറ്റായി മാറിയിട്ടുള്ളത്. അതും സാക്ഷാൽ കിങ്ഖാൻ ഷാരൂഖ് നായകനായി. സംഭവം ഇങ്ങനെ:
മമ്മൂട്ടിയുടം ക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ജയരാജ് ഒരുക്കിയ ജോണി വാക്കർ. മലയാള സിനിമയിലെ ഹിറ്റ് മേക്കർ രഞ്ജിത്ത് ആയിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. മികച്ച ഗാനങ്ങളും ഗാനരംഗങ്ങളും കൊണ്ട് വളരെ കളർഫുൾ ആയ ഒരു സിനിമയായിരുന്നു ജോണിവാക്കർ. ന്നാൽ ജയരാജ് മനസ്സിൽ കണ്ടതുപോലെ ഒരു സിനിമയായിരുന്നില്ല ജോണി വാക്കർ പൂർത്തിയായപ്പോൾ.
ഒരു സൂപ്പർ എന്റർടെയ്നറായിരുന്നു ജയരാജ് ലക്ഷ്യമിട്ടത്. പക്ഷേ, അവസാനം ട്രാജഡിയാക്കേണ്ടി വന്നതോടെ ജയരാജിന് ആകെ നിരാശയായി. മമ്മൂട്ടി കോളജിൽ പഠിക്കുന്നതായി കഥയുണ്ടാക്കിയാൽ ശരിയാകുമോ എന്ന പലരുടെയും സംശയമാണ് കഥയിൽ മാറ്റം വരുത്താൻ കാരണമായത്.
എന്നാൽ കഥയിൽ ഒരു മാറ്റവും വരുത്താതെ അടിപൊളി എന്റർടൈനറായി ഈ ചിത്രം ഹിന്ദിയിൽ ചെയ്യാൻ ജയരാജ് പ്ലാൻ ചെയ്തിരുന്നു. പക്ഷേ ജയരാജോ മമ്മൂട്ടിയോ അറിയാതെ ഈ കഥ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. മേം ഹൂ നാ എന്ന പേരിൽ ഷാരുഖ് ഖാൻ നായകനായ ആ സിനിമ സംവിധാനം ചെയ്തത് ഫറാ ഖാൻ ആയിരുന്നു. മേം ഹൂ നാ മെഗാഹിറ്റായി മാറുകയും ചെയ്തു.
അതേ സമയം യാളം ജോണിവാക്കറിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ എന്ന ഗാനം അക്കാലത്ത് എല്ലാ ഹിറ്റ് ചാർട്ടുകളിലും സ്ഥാനം പിടിച്ച സൂപ്പർ ഗാനവുമായിരുന്നു.