മിനിസ്ക്രീനിലൂടെയെത്തി പിന്നീട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരസുന്ദരിയാണ് നടി ഇനിയ. ആദ്യകാലത്ത് മലയാളത്തേക്കാളും തമിഴിലായിരുന്നു താരം കൂടുതലും ശ്രദ്ധകൊടുത്തിരുന്നത്. ഒരുപിടി നല്ല വേഷങ്ങൾ തമിഴിൽ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് താരം തിരിച്ച് എത്തിയിരുന്നു.
തമിഴിൽ നാടൻ വേഷങ്ങളിലാണ് ഇനിയ കൂടുതൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിൽ പക്ഷേ ഇനിയ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത് അമർ അക്ബർ അന്തോണിയിൽ ബാർ ഡാൻസറായി ഒരു പാട്ടിൽ വന്ന ശേഷമാണ്. അതിന് ശേഷം നല്ല കഥാപാത്രങ്ങൾ മലയാളത്തിലും ലഭിച്ചു ഇനിയയ്ക്ക്.
തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ഇനിയ ഏത് തരം റോളുകളും ചെയ്യാൻ കഴിവുള്ള താരമാണ്. അതേ സമയം മലയാള സിനിമയിൽ ട്രെൻഡിന് അനുസരിച്ച് വസ്ത്രധാരണത്തിൽ മാറ്റം വരുത്തുന്ന നടിമാർ വളരെ കുറച്ച് മാത്രമേയുള്ളൂ.
മറ്റു ഭാഷകളിൽ എല്ലാ തരം വസ്ത്രത്തിലും അവിടുത്തെ നായികമാരെ കാണാറുണ്ട്. മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോകുമ്പോൾ അങ്ങനെ മാറുന്ന നടിമാരുമുണ്ട്. എന്നാൽ മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഇനിയ ഏറെ വ്യത്യസ്തയാണ് ആ കാര്യത്തിൽ. ഇനിയ എപ്പോഴും ട്രെൻഡിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ഇടുന്ന ഒരാളാണ്.
അതിപ്പോ സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ഫാഷൻ വസ്ത്രങ്ങളിൽ ഏതിലായാലും ലുക്കുള്ള ഒരു നടിയാണ് ഇനിയ. മാമാങ്കത്തിലെ ഉണ്ണിനീലി എന്ന കഥാപാത്രം അവതരിപ്പിക്കുമ്പോൾ തനിനാടൻ ലുക്കിലാണ് ഇനിയ എത്തിയത്.
സോഷ്യൽ മീഡിയയിലും സജീവമായ ഇനിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇനിയുടെ എല്ലാ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധനേടാറുമുണ്ട്.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടിൽ താരം ഷോർട്ട് ഡ്രസ്സ് ഇട്ടുകൊണ്ട് ഗ്ലാമറസ് ലുക്കിലാണ് എത്തിയത്. ഫാഷൻ ഫോട്ടോഗ്രാഫർ സനൽ സർഗം ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷോർട്സും ഇന്നർ ബനിയനും മുകളിലൂടെ ഷർട്ടും ധരിച്ച് സ്റ്റൈലിഷ് പോസ് നൽകികൊണ്ടുള്ള ചിത്രങ്ങൾ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
നിമിഷങ്ങൾക്ക് ആകം തന്നെ ഈ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. കമന്റുകളും ലൈക്കുകളും ഒക്കെയായി നിരവധി ആരാധകരാണാ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ എത്തുന്നത്.