മലയാളം ടെലിവിഷൻ ചാനലുകളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. മികച്ച് പ്രോഗ്രാമുകളുമായി എത്തി വളരെ കുറച്ച് കാലം കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ട ചാനലുകളിൽ ഒന്നായി മാറി ഫ്‌ളവേഴ്‌സ് ചാനൽ.
കണ്ടുമടുത്ത സ്ഥിരം പരിപാടികൾ ഒഴിവാക്കി കൊണ്ടായിരുന്നു ഫ്‌ളവേഴ്‌സ് ടിവി മലയാളികൾക്ക് ഇടയിലേക്ക് കടന്നു വന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ ചാനൽ പേരെടുക്കകയായിരുന്നു. ഫ്‌ളവേസിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന ജനപ്രിയ പരനപര വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നായി മാറി.
സാധാരണ കണ്ണീർ പരമ്പര എന്നരീതിയിൽ നിന്ന് മാറി എല്ലാവർക്കും ഒരുപോലെ കണ്ടിരുന്നു ചിരിക്കാൻ പറ്റിയ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഇപ്പോഴും വളരെ മികച്ച അഭിപ്രായങ്ങളോടെ പരിപാടി മുന്നേറുകയാണ്. സമാനമായ മറ്റൊരു പരിപാടിയാണ് ഫ്‌ളവേഴ്‌സ് അടുത്തിടെ തുടങ്ങിയ ചക്കപ്പഴം എന്ന പരമ്പര.
ഉപ്പും മുളകും പോലെ തന്നെ ചിരിക്കാൻ ഒരുപാട് വക നൽകുന്ന പരിപാടിയാണ് ഇത്. അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രുതി രജനീകാന്ത് എന്ന താരവും ഇതിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്.
പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി രജനീകാന്ത് പരിപാടിയിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രുതിയുടെ പിറന്നാളായിരുന്നു. നിരവധി ആരാധകരാണ് ചക്കപ്പഴത്തിലെ പൈങ്കിളിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
അതേ സയം പിറന്നാൾ ദിനത്തിൽ കിടിലൻ ചിത്രങ്ങൾ പകർത്തിയിരിക്കുകയാണ് ശ്രുതി രജനീകാന്ത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടിൽ ശ്രുതി അപ്ലോഡ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടുതന്നെ വൈറലായ ചിത്രങ്ങൾക്ക് വളരെ മികച്ച കമന്റുകളാണ് ലഭിക്കുന്നത്.