അതിരാത്രം നിർമിച്ചത് മോഹൻലാൽ നാടോടിക്കാറ്റ് മമ്മൂട്ടിയും: ഇരുവർക്കും വേണ്ടി പോരടിയ്ക്കുന്നവരറിയാൻ മമ്മൂക്കയ്ക്കായി ലാലേട്ടനും ലാലേട്ടന് വേണ്ടി മമ്മൂക്കയും നിർമ്മിച്ചിട്ടുള്ള സൂപ്പർ ഹിറ്റുകൾ ഏറെയാണ്

310

ഇന്ത്യന്‍ സിനിമയില്‍ തന്നെ അത്ഭുതമായ സൂപ്പര്‍താര സൗഹൃദമാണ് മലയാളത്തിന്റെ അഭിമാനങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിച്ച് അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുമ്പോള്‍ കേരളത്തിന് അതൊരു ആഘോഷമാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചത് അഭിനേതാക്കള്‍ എന്ന നിലയില്‍ മാത്രമല്ല, ഇരുവരും ഒന്നിച്ചൊരു പ്രൊഡക്ഷന്‍ ഹൗസും ഉണ്ടായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം നടി സീമയും ഇതില്‍ അംഗമാണ്.

കാസിനോ പ്രൊഡക്ഷന്‍സ് എന്നായിരുന്നു ആ നിര്‍മാണ കമ്പനിയുടെ പേര്. അതേ പോലെ കൊച്ചുമോനോടൊപ്പം മോഹന്‍ലാല്‍ പങ്കാളിയായ സെഞ്ച്വറി ഫിലിംസും. അതിരാത്രം ഉള്‍പ്പടെ നിരവധി സൂപ്പര്‍ഹിറ്റുകള്‍ മമ്മൂട്ടിയ്ക്ക് വേണ്ടി സെഞ്ച്വറിയിലൂടെ മോഹന്‍ലാല്‍ നിര്‍മ്മിച്ചപ്പോള്‍ നാടോടിക്കാറ്റ് എന്ന മോഹന്‍ലാലിന്റെ സര്‍വ്വകാല ഹിറ്റുകളില്‍ ഒന്നൊരുക്കിയ കാസിനോ പിക്‌ചേഴ്‌സില്‍ മമ്മൂട്ടിയും നിര്‍മാണ പങ്കാളിയായിരുന്നു

Advertisements

അതിരാത്രം

1984 ല്‍ മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ സെഞ്ച്വറിയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം. മമ്മൂട്ടിയുടെ കരുത്തുറ്റ കഥാപാത്രങ്ങളില്‍ ഒന്നായ താരദാസ് അതിരാത്രത്തില്‍ കൂടിയാണ് പിറവി എടുത്തത്. ഐവി ശശി സംവിധാനം ചെയ്ത അതിരാത്രത്തില്‍ മോഹന്‍ലാലും സീമയും ലാലു അലക്‌സും ഒന്നിച്ചിരുന്നു.

കരിമ്പിന്‍ പൂവിനക്കരെ

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഉടമസ്ഥാവകാശമുള്ള കാസിനോ ഫിലിംസിന്റെ ബാനറില്‍ രാജു മാത്യു നിര്‍മിച്ച ചിത്രമാണ് കരിമ്പിന്‍ പൂവിനക്കരെ. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഭരത് ഗോപിയും സീമയും ഉര്‍വശിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

അടിയൊഴുക്കുകള്‍

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിയൊഴുക്കുകള്‍. മമ്മൂട്ടിയും മോഹന്‍ലാലും സീമയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നിര്‍മിച്ചത് മൂവര്‍ക്കും ഉടമസ്ഥാവകാശമുള്ള കാസിനോ ഫിലിംസാണ്

ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്

1986 ല്‍ റിലീസ് ചെയ്ത ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രം നിര്‍മിച്ചതും കാസിനോ ഫിലിംസായിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും സീമയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നാടോടിക്കാറ്റ്

കാസിനോ ഫിലിംസ് നിര്‍മിച്ചതില്‍, മമ്മൂട്ടി അഭിനയിക്കാത്ത ഏക ചിത്രമാണ് നാടോടിക്കാറ്റ്. കാസിനോ ഫിലിംസിന്റെ ബാനറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, സെഞ്ചുറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

അവിടുത്തെപ്പോലെ ഇവിടെയും

സെഞ്ച്വറിയുടെ ബാനറില്‍ മോഹന്‍ലാലും കൊച്ചുമോനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു അവിടുത്തെപ്പോലെ ഇവിടെയും. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ശോഭനയും കവിതാ താക്കൂറും ആയിരുന്നു പ്രധാന വേഷത്തില്‍.

ആള്‍ക്കൂട്ടത്തില്‍ തനിയെ

മമ്മൂട്ടിയുടെ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രമായ ആള്‍ക്കൂട്ടത്തില്‍ തനിയെ സെഞ്ച്വറിയുടെ ബാനറില്‍ മോഹന്‍ലാലും കൊച്ചുമോനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു. ഐവി ശശി ഒരുക്കിയ ചിത്രത്തില്‍ ബാലന്‍ കെ നായരും സീമയും ആയിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങള്‍.

അനുബന്ധം, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, അടിമകള്‍ ഉടമകള്‍, മുക്തി, തുടങ്ങിയവയും മമ്മൂട്ടിയ്ക്ക് വേണ്ടി സെഞ്ച്വറിയുടെ ബാനറില്‍ മോഹന്‍ലാലും കൊച്ചുമോനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രങ്ങള്‍ ആയിരുന്നു.

Advertisement