കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപ്പോൾ, കിടിലൻ ചിത്രങ്ങളുമായി അനന്യ, ഏറ്റെടുത്ത് ആരാധകർ

108

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാർത്ഥ പേര് സിനിമയിൽ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്. ഇപ്പോൾ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് അനന്യയുടേത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയിൽ ഏത് തരം കഥാപാത്ര ങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും.

Advertisements

2008 ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി മലയാള ത്തിൽ എത്തിയ താരം പിന്നീട് തമഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ തിളങ്ങുകയായിരുന്നു. പോസിറ്റീവിന് പിന്നാലെ തമിഴിൽ നാടോടികൾ എന്ന സിനിയിൽ അഭിനയിച്ച തോടെയാണ് അനന്യ ശ്രദ്ദിക്കപ്പെട്ട് തുടങ്ങിയത്.

Also Read
എനിക്ക് സുകുമാരിയമ്മയുടെ ഛായ ഉണ്ടെന്നും ആ മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിരുന്നു: കൃഷ്ണ പ്രഭ

ഈ സിനിയിലെത്തിയപ്പോഴാണ് താരം ആയില്യ എന്ന പേര് മാറ്റി അനന്യ എന്നാക്കിയത്. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ കഴിഞ്ഞ നടിക്ക് ഏറെ ആരാധകരെയും ലഭിച്ചു. കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പടുന്ന താരമായിരുന്നു അനന്യ.

കഴിഞ്ഞ മൂന്ന് വർഷമായി മലയാളത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു അനന്യ. എന്നാൽ, മറ്റ് ഭാഷകളിൽ സജീവമായിരുന്നു. ഇപ്പോഴിതാ അനന്യ മലയാളത്തിലേക്ക് തിരികെ വരികയാണ്. പൃഥ്വിരാജ് നായകനാകുന്ന ഭ്രമത്തിലൂടെയാണ് അനന്യയുടെ ശക്തമായ തിരിച്ചുവരവ്.

ഉണ്ണിമുകുന്ദന്റെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തിൽ അനന്യ എത്തുന്നത്. ഇപ്പോഴിതാ,ചില രസകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ സഹോദരനും അവതാരകനും നടനുമായ അർജുൻ ഗോപാൽ ആണ് ഇത് പകർത്തിയത്. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപ്പോൾ. അവൻ പറഞ്ഞു ഇതെല്ലാം വേൾഡ് ക്ലാസ് പിക്‌ച്ചേഴ്‌സ് ആണെന്ന് സഹോദരൻ എടുത്ത ചിത്രങ്ങൾക്ക് അനന്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ.

പോസിറ്റീവ് എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു അനന്യ എന്ന ആയില്യ ജി നായരുടെ സിനിമാ അരങ്ങേറ്റം. കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടനാണ് അനന്യയുടെ സഹോദരൻ അർജുൻ.

Also Read
ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ട്, വലിയ സ്‌നേഹമാണ് പലരിൽ നിന്നും ലഭിക്കുന്നത്: തുറന്നു പറഞ്ഞ് അൻഷിത

Advertisement