വർഷങ്ങളായി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമണ് എംജി ശ്രീകുമാർ. ഗായകൻ എന്നതിലുപരി സംഗിത സംവിധായകൻ കൂടിയാണ് എംജി. നിരധി ടെലിവിഷൻ ഷോകളിലും മറ്റും സജീവ സാന്നിധ്യം കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്ക് ഏറെ സുപരിചിതയാണ്.
മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ മിനിസ്‌ക്രീനിൽ അവതാര കനായും താരമെത്തുന്നുണ്ട്. സിനിമ ഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിലും തന്റെ ഭാര്യയോട് ഒപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല.
എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതേ സമയം എംജി ശ്രീകുമാർ മതം മാറി ക്രിസ്ത്യാനി ആവാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു.
വാർത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമർശിച്ച് കൊണ്ടും ചിലർ എത്തിയിരുന്നു. അവർക്കെല്ലാമുള്ള ചുട്ടമറുപടി പറഞ്ഞ് ഗായകൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നവരാത്രിയോട് അനുബന്ധിച്ച് എംജി ശ്രീകുമാർ പാടിയ നവരാത്രി ദേവീ ഗീതങ്ങൾ അടങ്ങിയ യൂട്യൂബ് വീഡിയോയുടെ താഴെ എംജി മതം മാറുകയാണോ എന്ന് ചോദിച്ച് ചിലരെത്തി.
അവർക്കുള്ള മറുപടിയാണ് ഗായകൻ നൽകിയിരിക്കുകയാണ്. നിരവധി കമന്റുകളിൽ ഒന്നിൽ പാസ്റ്റർ എന്നാണ് ഒരാൾ എംജി ശ്രീകുമാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പാസ്റ്റർ നവരാത്രി ആശംസകൾ ഒക്കെ ഉണ്ടോ? എന്നായിരുന്നു എംജിയുടെ പോസ്റ്റിന് താഴെ ഇവർ കമന്റിട്ടത്. ഇതിന് പിന്നാലെ നൂറ് കണക്കിന് കമന്റുകൾ വന്ന് കൊണ്ടേ ഇരുന്നു.
അധികം വൈകാതെ തന്റെ പേരിൽ ഉയർന്ന് വന്ന വിമർശനങ്ങൾക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ട് എംജി ശ്രീകുമാറും എത്തി. ഒരു ഗായകൻ എന്ന നിലയിൽ ഞാൻ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ദികൾ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാൻ മതം മാറിയെന്ന്. ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ഒരു ശക്തിയിൽ വിശ്വസിക്കുന്നു.
ഏതു ശക്തിയിൽ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാർ ശബരിമലയിൽ പോകുന്നു, കൂട്ടുകാർ ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓൾ എന്നായിരുന്നു ഒരു വിമർശകയുടെ കമന്റിന് മറുപടിയായി എംജി ശ്രീകുമാർ പറഞ്ഞത്.
അതേ സമയം എംജി ശ്രീകുമാറും ലേഖ ശ്രീകുമാറും മലയാളത്തിന്റെ പ്രിയ ഗായി റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നിൽ പങ്കെടുത്തപ്പോൾ എംജി പറഞ്ഞ ചില കാര്യങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ മതംമാറ്റ വാർത്തകൾക്ക് തുടക്കമിട്ടത്.
സാർ ശരിക്കും ക്രിസ്തുമതത്തിൽ പിറന്നില്ല എന്നേ ഉള്ളൂ. ഇപ്പോൾ ശരിക്കും ക്രിസ്തുമതത്തിൽ ഉളളവർ വരെ ഇങ്ങനെ അന്തം വിട്ടിരിക്കുകയാണ്, സാറിന്റെ ഇപ്പോഴത്തെ രീതി എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഡിവോഷണൽ ചെയ്യുന്നതും ഷോ ചെയ്യുന്നതും. പലരും പറയുന്നു എംജി ശ്രീകുമാർ മതം മാറിയെന്ന്. മാറിയോ, അതോ മത തീ വ്ര വാ ദി യാണോ. അതോ മത മൈത്രിയാണോ ലക്ഷ്യം എന്നും റിമി ചോദിക്കുന്നു.
ഒരു കാര്യം ഉണ്ട് ഞാൻ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയിൽ പറയാമല്ലോ. എന്റെ വിശ്വാസം ഞാൻ തീർച്ചയായും വെളിയിൽ പ്രകടിപ്പിക്കണമെന്നും എജി പറയുന്നു. ഞാൻ ജീസസിൽ വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ അനുഭവങ്ങളിലൂടെ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു.
അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട് അതൊന്നും ഇപ്പോൾ പറഞ്ഞാൽ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാൻ ജനിച്ചു വളർന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകൾ പാടുമ്പോൾ ഉണ്ടാകുന്ന അനുഭവം ആണോന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി ശ്രീകുമാർ പറഞ്ഞിരുന്നു.