മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടേയും ചെറിയ വേഷങ്ങളിലൂടേയും തുടങ്ങി പിന്നീട് നായകനായി നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. സിനിമാഭിനയിത്തിന് പിന്നാലെ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയ അദ്ദേഹം ഇപ്പോൾ ബിജെപിയുടെ രാജ്യ സഭാ എംപി കൂടിയാണ്.
അതേ സമയം സിനിമയിൽ പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയിട്ടുള്ളത്. ഭാര്യ രാധികാ സുരേഷ്‌ഗോപി, ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം.
ഇതിനിടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത അടുത്തിടെ സുരേഷ് ഗോപി അനുപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയിരുന്നു. സിനിമയിൽ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തിൽ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സുരേഷ്ഗോപിയെ സ്വീകരിച്ചത്.
Also Read
കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപ്പോൾ, കിടിലൻ ചിത്രങ്ങളുമായി അനന്യ, ഏറ്റെടുത്ത് ആരാധകർ
സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധികയും ഉണ്ടാകാറുണ്ട്. 1990 ഫെബ്രുവരി എട്ടിന് ആയിരുന്നു സുരേഷ് ഗോപി രാധിക വിവാഹം നടന്നത്. ഇനിയൊരു പുനർജന്മം ഉണ്ടെങ്കിൽ എനിക്ക് ഗോപിനാഥൻ പിള്ളയുടെയും, ലക്ഷ്മിയുടെയും മകനായി ജനിക്കണമെന്ന് പറയുകയായിരുന്നു സുരേഷ് ഗോപി.
ഇപ്പോഴിതാ ഒരു പഴയ ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അദ്ദേഹം ഇപ്പോൾ ജനിച്ചിട്ടുണ്ടാകും. ഇപ്പോൾ ഉള്ള ഈ ജീവിതത്തിന്റെ റീ ക്രിയേഷൻ ആയിരിക്കണം എന്റെ ഇനിയുള്ള ജന്മവും. എനിക്ക് ഒരുപാട് നന്മ തന്ന ജീവിതമായിരുന്നു ഇത്.
രാധികയെ പോലെയുള്ള ഭാര്യ ഉണ്ടാകണം. രാധിക തന്നെ ഭാര്യയായി എത്തണം. മക്കളും അങ്ങനെയാകണം. ഭൂമിയിൽ എന്തിനെ വിട്ടുപിരിയാൻ ആണ് ഏറ്റവും അധികം വിഷമം ഉണ്ടാവുക എന്ന ചോദ്യത്തിന് മഴ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.
മലേഷ്യലെ ഒക്കെ പോലെ എല്ലാ ദിവസവും ഒരു മൂന്നുമണിക്കൂർ മഴയുള്ള രാജ്യമാണ് എങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. മണ്ണിന്റെ ഒരു സന്തോഷം നമുക്ക് കാണാൻ കഴിയും. മലിനീകരണം കുറയും. അത് തന്നെയാണ് അതിനുള്ള കാരണമായി കാണുന്നതെന്നും സുരേഷ് ഗോപി പറയുന്നു.
Also Read
എനിക്ക് സുകുമാരിയമ്മയുടെ ഛായ ഉണ്ടെന്നും ആ മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിരുന്നു: കൃഷ്ണ പ്രഭ