ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ട്, വലിയ സ്‌നേഹമാണ് പലരിൽ നിന്നും ലഭിക്കുന്നത്: തുറന്നു പറഞ്ഞ് അൻഷിത

2218

മലയാളം മിനിസ്‌ക്രീനിലെ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അൻഷിത. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര കൂടെവിടെയിൽ കേന്ദ്ര കഥാപാത്രമായ സൂര്യയെ അവതിരിപ്പിക്കുന്നത് അൻഷിതയാണ്. ഇപ്പോൾ പരമ്പരയിൽ താൻ അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അൻഷിത.

താനും സൂര്യയെന്ന കഥാപാത്രവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അൻഷിത പറയുന്നത്. താൻ ഹൈപ്പർ ആക്ടീവും സൂര്യ കൈമൾ വളരെ അച്ചടക്കവും ഒതുക്കവും ഉള്ള കഥാപാത്രവുമാണെന്നാണ് അൻഷിത പറയുന്നത്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും വിശദീകരിച്ചത്.

Advertisements

അൻഷിദ അച്ചടക്കമുള്ള കുട്ടിയാണോ എന്ന ചോദ്യത്തിന് ശരിക്കുള്ള അൻഷിത എല്ലാവരും പറയുന്നതുപോലെ അൽപം ഹൈപ്പർ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തുപോകുമ്പോൾ വലിയ സ്‌നേഹമാണ് പലരിൽ നിന്നും പ്രത്യേകിച്ച് അമ്മമാരിൽ നിന്നും ലഭിക്കുന്നതെന്നും അൻഷിത പറഞ്ഞു. ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവർക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ടെന്നും താരം പറഞ്ഞു.

Also Read
ഞാൻ ജനിച്ചത് ഒരു ഹിന്ദുവായി, ഈ ജന്മം ഒരു ഹിന്ദുവായി തന്നെ ജീവിക്കും: മതം മാറ്റ വാർത്തകൾക്ക് എതിരെ തുറന്നടിച്ച് എംജി ശ്രീകുമാർ

തന്റെ ഉമ്മയ്ക്ക് ഹോട്ടൽ തുടങ്ങണമെന്നാണ് ആഗ്രഹമുണ്ട് അതിനാൽ ഭാവിയിൽ ഒരു ഹോട്ടൽ ആരംഭിക്കും. ഉമ്മി നല്ലൊരു കുക്കാണ്. മുന്നോട്ടും സീരിയൽ ചെയ്യണമെന്നാണ് ആഗ്രഹം, യാത്ര ചെയ്യാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പ്രത്യേകിച്ച് രാത്രിയിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണെന്നും അൻഷിത പറയുന്നു. ഒഴിവ് സമയങ്ങളിൽ ഉറങ്ങാനും ഭക്ഷണം കഴിക്കാനുമാണ് താൻ ഇഷ്ടപ്പെടുന്നത്.

സീരിയയിലെ നായകൻ ബിപിൻ ജോർജുമായും അതിഥി ടീച്ചറുടെ വേഷം ചെയ്യുന്ന ശ്രീധന്യയോടും ബഹുമാനവും സ്‌നേഹവുമാണ് തനിക്കെന്നുമുള്ളത്. ഋഷി എന്ന കഥാപാത്രത്തെ കാണുമ്പോൾ നമ്മുടെ കോളജുകളിലും ഋഷിയെപോലുള്ള അധ്യാപകർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നാറുണ്ടെന്നും അൻഷിത പറയുന്നു. സീരിയലിൽ വന്നശേഷം ഒരുപാട് പ്രേക്ഷക പിന്തുണ ലഭിക്കുന്നുവെന്നത് ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അൻഷിത പറഞ്ഞു.

നല്ല കഥാപാത്രങ്ങളുള്ള കൂടുതൽ സീരിയലുകൾ ചെയ്യാനാണ് ആഗ്രഹമെന്നും അൻഷിത പറഞ്ഞു. പുറത്തിറങ്ങുമ്പോൾ പലരും തിരിച്ചറിയുകയും അടുത്ത് വന്ന് സംസാരിക്കുകയും ചെയ്യുന്നത് സന്തോഷം പകരുന്നുണ്ടെന്നും അൻഷിത വ്യക്തമാക്കുന്നു.

Also Read
ആൺകുട്ടികൾ എല്ലാം എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്, അത് കേട്ടിട്ട് ഞാൻ അമ്മയോട് വഴക്ക് ഉണ്ടാക്കുമായിരുന്നു: ഏറെ വേദനിപ്പിച്ചിരുന്ന സംഭവം പറഞ്ഞ് ഋതു മന്ത്ര

Advertisement